'ഗോമാതാവിനെ തൊടൂ; നെഗറ്റിവിറ്റിയെ അകറ്റിനിര്‍ത്തൂ'; മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് മന്ത്രി
'ഗോമാതാവിനെ തൊടൂ; നെഗറ്റിവിറ്റിയെ അകറ്റിനിര്‍ത്തൂ'; മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് മന്ത്രി
പശുവിനെ സ്പര്‍ശിക്കുകയാണെങ്കില്‍ നെഗറ്റിവിറ്റിയെ അകറ്റിനിര്‍ത്താനാകുമെന്നും ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി പറയുന്നുണ്ടെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം
മുംബൈ: വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് മന്ത്രി യശോമതി ഠാക്കൂര്‍. പശുവിനെ സ്പര്‍ശിക്കുന്നതിലൂടെ നെഗറ്റിവിറ്റിയെ അകറ്റിനിര്‍ത്താനാകുമെന്നാണ് മന്ത്രിയുടെ പുതിയ പ്രസ്താവന.
നിങ്ങള്‍ ഒരു പശുവിനെ സ്പര്‍ശിക്കുകയാണെങ്കില്‍ നെഗറ്റിവിറ്റിയെ അകറ്റിനിര്‍ത്താനാകുമെന്നും ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി പറയുന്നുണ്ടെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി എത്തി.
'പശു ഒരു ദൈവികമായ മൃഗമാണ്. ഇനി പശുവോ അല്ലെങ്കില്‍ ഏത് മൃഗമോ ആയിക്കോട്ടെ, അവരെ സ്പര്‍ശിക്കുന്നതിലൂടെ സ്നേഹം അനുഭവിക്കാം.' ഇതുതന്നെയാണ് താന്‍ പറഞ്ഞതെന്നും അതില്‍ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു. അമരാവതിയില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു യശോമതി ഠാക്കൂര്‍ പശുവിനെ സ്പര്‍ശിച്ചാലുള്ള ഗുണത്തെക്കുറിച്ച് പരാമര്‍ശിച്ചത്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.