• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

താജ് മഹൽ സ്വകാര്യ കമ്പനി ഏറ്റെടുക്കുന്നതിൽ പ്രശ്നം എന്താണെന്ന് ടൂറിസം മന്ത്രി

news18india
Updated: July 18, 2018, 12:29 PM IST
താജ് മഹൽ സ്വകാര്യ കമ്പനി ഏറ്റെടുക്കുന്നതിൽ പ്രശ്നം എന്താണെന്ന് ടൂറിസം മന്ത്രി
news18india
Updated: July 18, 2018, 12:29 PM IST
ന്യൂഡൽഹി: സർക്കാരിന്റെ അഡോപ്റ്റ് എ ഹെറിറ്റേജ് പദ്ധതിക്കു കീഴിൽ പുനർ നിർമാണത്തിനായി സ്വകാര്യ കമ്പനി താജ് മഹൽ ഏറ്റെടുക്കുന്നതിൽ പ്രശ്നം എന്താണെന്ന് കേന്ദ്ര ടൂറിസം മന്ത്രി കെ ജെ അൽഫോൺസ്. ഇറ്റലിയിലെ 2000 വർഷം പഴക്കമുള്ള കൊളോസിയം പുനർ നിർമാണത്തിനായി ചെരുപ്പ് കമ്പനി ഏറ്റെടുത്തുവെന്നും പിന്നെ താജ് മഹൽ സ്വകാര്യ കമ്പനി ഏറ്റെടുക്കുന്നതിൽ മാത്രം പ്രശ്നം എന്താണെന്നും അദ്ദേഹം ചോദിച്ചു. പുനർ നിർമാണത്തിനായി റെഡ് ഫോർട്ട് ഡാൽമിയ ഭാരത് ഗ്രൂപ്പ് ഏറ്റെടുത്തപ്പോൾ വിവാദമുണ്ടായെന്നും എന്നാൽ പദ്ധതി പ്രകാരം പുനർനിർമാണം നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി സ്മാരകങ്ങൾ പട്ടികയിലുണ്ടെന്നും താജ് മഹൽ അതിൽ ഒന്നുമാത്രമാണെന്നും അൽഫോൺസ് പറഞ്ഞു. മുഗൾ സ്മാരകങ്ങൾ മാത്രം ഏറ്റെടുക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വിനോദ സഞ്ചാരികൾക്ക് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി പൈതൃക സ്മാരകങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സ്വകാര്യ കമ്പനികൾക്കോ, പൊതുമേഖല സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ ഏറ്റെടുത്ത് പുനർനിർമാണം നടത്താൻ അനുവദിക്കുന്നതാണ് സർക്കാരിന്റെ അഡോപ്റ്റ് എ ഹെറിറ്റേജ് പദ്ധതി. കേന്ദ്ര സർക്കാരിന്റെ ടൂറിസം നയത്തിന്റെ പ്രധാന ഭാഗമാണിതെന്നും മന്ത്രി വ്യക്തമാക്കി.

താജ് മഹൽ സംരക്ഷിക്കാൻ കഴിയാത്തതിൽ കേന്ദ്ര സർക്കാരിനെ സുപ്രീംകോടതി നേരത്തെ വിമർശിച്ചിരുന്നു. താജ് മഹൽ രത്നം പോലെ സൂക്ഷിക്കേണ്ടതാണെന്നും എന്നാൽ നിലവിൽ സർക്കാരിന് അതിന് കഴിയുന്നില്ലെന്നും അതിനാലാണ് ഇത്തരത്തിലൊരു പദ്ധതിയെന്നും അൽഫോൺസ് പറഞ്ഞു.
First published: July 18, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍