ഷിംല: ഹിമാചല്‍ പ്രദേശില്‍ കേബിള്‍ കാര്‍ തകരാറയതിനെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ കുടുങ്ങി. 11 പേരടങ്ങിയ സംഘമാണ് കേബിള്‍ കാറില്‍ കുടുങ്ങിയത്. സാങ്കേതിക തകരാറുകള്‍ മൂലം കേബിള്‍ കാര്‍ പകുതിയില്‍ വെച്ച് നില്‍ക്കുകയായിരുന്നു.സ്വകാര്യ റിസോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് കേബിള്‍ കാര്‍.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നാല് സ്ത്രീകളടക്കം കേബിള്‍ കാറിനുള്ളിലുണ്ടെന്നാണ് വിവരം. സംഭവം പോലീസ് നിരീക്ഷിച്ചു വരികയാണ്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ മറ്റൊരു കേബിള്‍ കാര്‍ ട്രോളി വിന്യസിച്ചതായി സോളന്‍ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
കേബിള്‍ കാര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടുന്ന സാങ്കേതിക സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായും എസ്പി പറഞ്ഞു.
പാറ്റ്ന വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ വിമാനത്തിന്റെ എഞ്ചിനുകളില്‍ ഒന്നില്‍ പക്ഷി ഇടിക്കുകയും തുടര്‍ന്ന് തീപിടിക്കുകയായിരുന്നു. തുടര്‍ന്ന് എഞ്ചിന് ഓഫ് ചെയ്ത പൈലറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.
വിമാനത്തിലെ 185 യാത്രക്കാരും സുരക്ഷിതരാണെന്ന് പാറ്റ്ന വിമാനത്താവള അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദില്ലിയില്‍ എത്തിക്കുമെന്നും പാറ്റ്ന വിമാനത്താവള അധികൃതര്‍ അറിയിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.