വെള്ളം നിറയ്ക്കാൻ ടാങ്കറുമായി പോയ ട്രാക്ടർ തലകീഴായി മറിഞ്ഞു; മൂന്ന് മരണം
വെള്ളം നിറയ്ക്കാൻ ടാങ്കറുമായി പോയ ട്രാക്ടർ തലകീഴായി മറിഞ്ഞു; മൂന്ന് മരണം
വാട്ടർ ടാങ്കർ വലിച്ച് കൊണ്ട് വന്ന ട്രാക്ടർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു
Tractor
Last Updated :
Share this:
വെള്ളം നിറയ്ക്കാൻ ടാങ്കറുമായി പോയ ട്രാക്ടർ തലകീഴായി മറിഞ്ഞു മൂന്ന് പേർ മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ബിചുണ്ടയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
ചിന്ന ദേവദ സ്വദേശിയായ തുക്കാറാം (26), ബിചുന്ദ സ്വദേശി സൈലു (25), മദ്നൂരു സ്വദേശി (25) എന്നിവരാണ് മരിച്ചത്. ട്രാക്ടറിലുണ്ടായിരുന്ന മരുതി സാങ്കു എന്നിവർക്ക് പരിക്കേറ്റതിനെ തുടർന്ന് ബിചുണ്ടയിലെ സർക്കാർ ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാജു എന്ന സുഹൃത്തിന്റെ വിവാഹത്തിനായി ടാങ്കറില്‍ വെള്ളം എടുക്കാൻ പോകുമ്പോഴായിരുന്നു അപകടം. വാട്ടർ ടാങ്കർ വലിച്ച് കൊണ്ട് വന്ന ട്രാക്ടർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. മരിച്ചവരുടെ കുടുംബങ്ങളിൽ നിന്നുള്ള പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും പൊലീസ് പറഞ്ഞു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.