നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Explained | ഡ്രോണുകൾ ഉപയോഗിച്ചുള്ള വാക്സിൻ വിതരണം തുടങ്ങി; മരുന്ന് പറന്നു വരുന്നതെങ്ങിനെ?

  Explained | ഡ്രോണുകൾ ഉപയോഗിച്ചുള്ള വാക്സിൻ വിതരണം തുടങ്ങി; മരുന്ന് പറന്നു വരുന്നതെങ്ങിനെ?

  ബെംഗളൂരുവിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഗൌരിബിദാനൂർ താലൂക്കിൽ 30-45 ദിവസം ഡ്രോൺ വഴി മരുന്നുകൾ എത്തിക്കാനാണ് ശ്രമം.

  Representative Image

  Representative Image

  • Share this:
   രാജ്യത്തെ ദുർഘടമായ ഉൾപ്രദേശങ്ങളിൽ വാക്സിൻ വിതരണം ചെയ്യാൻ ഡ്രോണുകൾ ഉപയോഗിക്കുന്ന രീതിക്ക് തുടക്കമായി. ബെംഗളൂരുവിൽ നിന്ന് 80 കിലോമീറ്റർ അകലെ ഗൌരിബിദാനൂരിലാണ് പദ്ധതിക്ക് തുടക്കമായത്. ബെംഗളൂരുവിലെ ത്രോട്ടിൽ എയ്‌റോസ്‌പേസ് സിസ്റ്റംസിന്‍റെ നേതൃത്വത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തുടങ്ങിയത്. 2020 മാർച്ചിൽ തന്നെ ഒബ്ജക്റ്റ് ഡെലിവറി പരീക്ഷണങ്ങൾക്കായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) അനുമതി ലഭിച്ചിരുന്നു. ഇന്ന് തുടങ്ങിയ പരീക്ഷണം 30-45 ദിവസം തുടരും.

   ഡ്രോൺ പരീക്ഷണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

   ബെംഗളൂരു ആസ്ഥാനമായുള്ള ത്രോട്ടിൽ എയ്‌റോസ്‌പേസ് സിസ്റ്റംസിന്‍റെ ഒരു കൺസോർഷ്യം ഇന്ന് മുതൽ വിഷ്വൽ ലൈൻ ഓഫ് വിഷൻ (ബി‌വി‌ലോസ്) മെഡിക്കൽ ഡ്രോൺ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുന്നത്. ബെംഗളൂരുവിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഗൌരിബിദാനൂർ താലൂക്കിൽ 30-45 ദിവസം ഡ്രോൺ വഴി മരുന്നുകൾ എത്തിക്കാനാണ് ശ്രമം. മെഡ്‌കോപ്റ്റർ ഡ്രോണുകളുടെ രണ്ട് വകഭേദങ്ങൾ കമ്പനി ഉപയോഗിക്കും - ചെറിയ മെഡ്‌കോപ്റ്റർ ഡ്രോണിന് 1 കിലോഗ്രാം വരെ പേലോഡും 15 കിലോമീറ്റർ പരിധിയുമുണ്ട്, മറ്റ് വേരിയന്റിന് 2 കിലോഗ്രാം വഹിക്കാനും 12 കിലോമീറ്റർ വരെ സഞ്ചരിക്കാനും കഴിയും. ഈ ഡ്രോണുകളെ റൺഡിയന്‍റ് എന്ന ഡെലിവറി സോഫ്റ്റ്വെയർ സഹായിക്കും.

   റെഗുലേറ്ററി അതോറിറ്റിയായ ഡിജിസി‌എയുടെ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ക്ക് കുറഞ്ഞത് 100 മണിക്കൂറെങ്കിലും പറക്കാൻ‌ സാധിക്കുന്ന ഡ്രോണുകളാണ് കൺസോർഷ്യം ഉപയോഗിക്കുന്നത്. പരീക്ഷണ കാലയളവിൽ കുറഞ്ഞത് 125 മണിക്കൂറെങ്കിലും ഈ ഡ്രോണുകൾക്ക് പറക്കാനാകുമെന്നാണ് കരുതുന്നത്.

   ഡ്രോണിലൂടെ വാക്സിൻ വിതരണം

   ഡ്രോൺ ഫ്ലൈറ്റുകളുടെ നിയന്ത്രണം സുഗമമാക്കുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങൾ അധികൃതർ ലഘൂകരിച്ചിട്ടുണ്ട്, ഇത് ഓപ്പറേറ്റർമാർക്ക് ഡെലിവറി പോലുള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് സാധ്യമാക്കുന്നു. നിലവിൽ ഓപ്പറേറ്റർമാരുടെ കാഴ്ചയിൽ മാത്രം ഡ്രോണുകൾ അഥവാ ആളില്ലാ എയർക്രാഫ്റ്റ് സിസ്റ്റംസ് (യു‌എ‌എസ്) ഉപയോഗിക്കാൻ ഇന്ത്യ അനുവദിക്കുന്നു. ഡ്രോണുകളുടെ പരീക്ഷണാത്മക വിമാനങ്ങൾ ബിയോണ്ട് വിഷ്വൽ ലൈൻ ഓഫ് സൈറ്റ് (ബി‌വി‌ലോസ്) നടത്തുന്നതിന് യു‌എ‌എസ് നിയമങ്ങളിൽ നിന്ന് 20 സ്ഥാപനങ്ങൾക്ക് മെയ് മാസത്തിൽ സർക്കാർ സോപാധിക ഇളവ് നൽകി.

   “മറ്റ് രണ്ട് കൺസോർഷ്യകൾക്കും ബി‌വി‌ലോസ് പരീക്ഷണങ്ങൾക്ക് അനുമതിയുണ്ട്, പക്ഷേ ഞങ്ങളുടേത് ആദ്യത്തെ നിയമപരമായ ഔദ്യോഗിക മെഡിക്കൽ ഡ്രോൺ ഡെലിവറി പരീക്ഷണമാണ്. ഞങ്ങൾ 2016 മുതൽ ഈ ലക്ഷ്യത്തിനായി പ്രവർത്തിക്കുകയാണ്, ഒരു സുപ്രധാന നിമിഷത്തിലാണ് ഞങ്ങളുടെ പ്രവർത്തനം എത്തിനിൽക്കുന്നത്. ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം, ഞങ്ങൾക്ക് ഇപ്പോൾ ബി‌വി‌ലോസ് എക്സ്പിരിമെൻറ് മോണിറ്ററിംഗ് കമ്മിറ്റി (ബി‌എം‌സി) യിൽ നിന്ന് ഔദ്യോഗികമായി മുന്നോട്ട് പോകാനുണ്ട്, ഉടൻ തന്നെ ഇന്ത്യയിൽ വാണിജ്യപരമായ സാധനസാമഗ്രികളുടെ ഡ്രോൺ മുഖേനയുള്ള വിതരണം വർധിപ്പിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ”ടി‌എ‌എസ് സിഇഒ നാഗേന്ദ്രൻ കന്ദസാമി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

   വാക്സിൻ മാത്രമല്ല, മരുന്നുകളും ഉപകരണങ്ങളും ഡ്രോൺ എത്തിക്കും

   കോവിഡ് -19 വാക്സിൻ വിദൂര പ്രദേശങ്ങളിലേക്കും എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലേക്കുമാണ് ഡ്രോൺ ഉപയോഗിച്ച് വിതരണം ചെയ്യുന്നത്. ആളില്ലാ ഏരിയൽ‌ വെഹിക്കിൾ‌സ് (യു‌എ‌വി) കോവിഡ് -19 വാക്സിനുകൾ ദുർഘടമായ ഭൂപ്രദേശങ്ങളുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഒരു പുതിയ പദ്ധതി കാൺപുർ ഐഐടിയുടെ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്നത്. വാക്സിൻ മാത്രമല്ല, മരുന്നുകൾ ഉൾപ്പടെ മറ്റ് മെഡിക്കൽ ഉപകരണങ്ങളും ഇത്തരത്തിൽ വിതരണം ചെയ്യാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു.

   ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനെ (ഐസിഎംആർ) പ്രതിനിധീകരിച്ച് എച്ച്എൽഎൽ ഇൻഫ്ര ടെക് സർവീസസ് ലിമിറ്റഡുമായി ചേർന്ന് ജൂൺ 11 ന് യു‌എ‌വികൾ വാക്‌സിനുകളും മരുന്നുകളും വിതരണം ചെയ്യുന്നതിനായി ഒരു താൽപര്യ പത്രം (എക്‌സ്‌പ്രഷൻ ഓഫ് ഇൻററസ്റ്റ് -ഇഒഐ) ക്ഷണിച്ചു. വാക്സിൻ വിതരണത്തിനായി 35 കിലോമീറ്റർ വരെ സഞ്ചരിക്കാനും കുറഞ്ഞത് 100 മീറ്റർ ഉയരത്തിൽ പറക്കാനും കഴിയണമെന്ന് ഐസിഎംആർ നിഷ്കർഷിച്ചിരുന്നു. ജൂൺ 22 നകം താൽപര്യമുള്ളവർ സമീപിക്കണമെന്ന് ആവശ്യപ്പെടുന്ന താൽപര്യപത്രത്തിന്‍റെ പകർപ്പ് നേരത്തെ ന്യൂസ് 18 പുറത്തുവിട്ടിരുന്നു.
   Published by:Anuraj GR
   First published:
   )}