• HOME
  • »
  • NEWS
  • »
  • india
  • »
  • ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സൈഫിയെ പിടികൂടിയത് മഹാരാഷ്ട്ര എടിഎസും എൻഐഎയും ചേർന്നാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സൈഫിയെ പിടികൂടിയത് മഹാരാഷ്ട്ര എടിഎസും എൻഐഎയും ചേർന്നാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

ട്രെയിനിൽ ആക്രമണം നടത്തിയയാൾ തന്നെയാണ് ഇപ്പോൾ പിടിയിലായതെന്ന് മന്ത്രി സ്ഥിരീകരിച്ചു

  • Share this:

    ന്യൂഡൽഹി: എലത്തൂരിൽ ട്രെയിനിൽ തീവെപ്പ് നടത്തിയ കേസിലെ പ്രതി ഷാരൂഖ് സൈഫിയെ കസ്റ്റഡിയിലെടുത്തത് മഹാരാഷ്ട്ര എടിഎസും എൻഐഎയും ആർപിഎഫും ചേർന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷണവ് സ്ഥിരീകരിച്ചു. വിവിധ ഏജൻസികളുടെ സംയുക്തനീക്കത്തിനൊടുവിലാണ് പ്രതിയെ രത്നഗിരിയിൽനിന്ന് കസ്റ്റഡിയിലെടുത്തതെന്ന നേരത്തെ വിവരങ്ങൾ വന്നിരുന്നു. ട്രെയിനിൽ ആക്രമണം നടത്തിയയാൾ തന്നെയാണ് ഇപ്പോൾ പിടിയിലായതെന്ന് മന്ത്രി സ്ഥിരീകരിച്ചു. കേന്ദ്ര ഇന്‍റലിൻജസ് ഏജൻസി നൽകിയ വിവരത്തെത്തുടർന്ന് മഹാരാഷ്ട്ര എടിഎസും ആർപിഎഫും ചേർന്ന് നടത്തിയ സംയുക്തനീക്കമാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ സഹായമായത്.

    ഇന്നലെ രാത്രിയോടെയാണ് ഷാരൂഖ് സൈഫി മഹാരാഷ്ട്രയിലെ രത്നഗിരി റെയിൽവേ സ്റ്റേഷനിൽനിന്ന് പിടിയിലായത്. രത്നഗിരിയിലെ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാനായത്. ട്രെയിനിൽ തീവെപ്പ് നടത്തിയ പ്രതിക്ക് മുഖത്ത് ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതി രത്നഗിരയിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെ അവിടുത്തെ ആശുപത്രികളിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

    ഇതിനിടെ ആശുപത്രിയിൽ ചികിത്സ തേടിയ പ്രതി സംശയം തോന്നിയതോടെ ചികിത്സ പൂർത്തിയാക്കാതെ അവിടെനിന്ന് കടന്നുകളയുകയായിരുന്നു. എന്നാൽ രത്നഗിരിയിൽ വ്യാപക പരിശോധന നടത്തുന്നതിനിടെ റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് ഇന്നലെ രാത്രിയിൽ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

    Also Read- എലത്തൂര്‍ തീവയ്പ്; റെയില്‍വേ സ്‌റ്റേഷനുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചു; യാത്രക്കാരെ വിശദമായി പരിശോധിക്കും

    ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് എലത്തൂരിനടുത്ത് വെച്ച് ട്രെയിനിൽ തീവെപ്പുണ്ടായത്. സംഭവത്തിൽ ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയ മൂന്നുപേർ മരണപ്പെട്ടിരുന്നു. തീവെപ്പിൽ എട്ട് യാത്രക്കാർക്ക് പൊള്ളലേറ്റിരുന്നു. ഇവർ ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉൾപ്പടെ ചികിത്സയിലാണ്.

    Published by:Anuraj GR
    First published: