നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ഓടുന്ന ട്രെയിന് മുന്നില്‍നിന്നു സെല്‍ഫി എടുക്കാന്‍ ശ്രമം; യുവാക്കള്‍ക്ക് ദാരുണാന്ത്യം

    ഓടുന്ന ട്രെയിന് മുന്നില്‍നിന്നു സെല്‍ഫി എടുക്കാന്‍ ശ്രമം; യുവാക്കള്‍ക്ക് ദാരുണാന്ത്യം

    വീട്ടില്‍ നിന്ന് നടക്കാനിറങ്ങിയ ഇരുവരും ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      രുദ്രാപുര്‍: ഓടുന്ന ട്രെയിന്(Train) മുന്നില്‍ നിന്നു സെല്‍ഫി(Selfie) എടുക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം(Death). ലോകേഷ് ലോഹാനി(35), മനീഷ് കുമാര്‍(25) എന്നിവരാണ് മരിച്ചത്. ഉത്തരാഖണ്ഡിലെ രുദ്രപുരിലാണ് സംഭവം. ട്രാക്കില്‍ കയറി നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

      ഇരുവരും അല്‍മോറയില്‍ നിന്ന് രുദ്രാപുരില്‍ താമസിക്കുന്ന ലോകേഷിന്റെ സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു. വീട്ടില്‍ നിന്ന് നടക്കാനിറങ്ങിയ ഇരുവരും ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

      ട്രാക്കില്‍ കയറിനിന്ന് സെല്‍ഫി എടുക്കുന്നതിനിടെ അതിവേഗം പാഞ്ഞെത്തിയ ട്രെയിന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഡെറാഡൂണില്‍ നിന്ന് കാത്‌ഗോഡമ്മിലേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്. ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. രണ്ടാളു മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

      Also Read-കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന വീടിന്റെ വാര്‍പ്പ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

      കടിച്ച പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറാൻ കാത്തുനിന്നു; യുവാവിന് ദാരുണാന്ത്യം

      കടിച്ച മൂര്‍ഖനെ പിടികൂടി വനപാലകരെ ഏല്‍പ്പിക്കാന്‍ കാത്തുനിന്ന യുവാവിന് ദാരുണാന്ത്യം. കൊല്ലം പുനലൂര്‍ തെന്മല പഞ്ചായത്തിലെ ഇടമണ്‍ - 34 ഉദയഗിരി നാലുസെന്‍റ് കോളനിയിലെ ആശാഭവനിൽ സി കെ ബിനു (36) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടോടെ കരവാളൂർ പഞ്ചായത്തിലെ മാത്ര കലുങ്ങുംമുക്ക് ഏലായിലെ തോട്ടിലായിരുന്നു സംഭവം. തൊളിക്കോട്ടെ സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുംവഴി ബിനു കാൽ കഴുകാൻ തോട്ടിലേക്ക് ഇറങ്ങിയപ്പോഴാണ് പാമ്പിന്റെ കടിയേറ്റതെന്നാണ് പരിസരവാസികൾ പറയുന്നത്.

      കടിയേറ്റ ഉടന്‍ തന്നെ ഫോണിലെ ടോർച്ചിന്റെ സഹായത്തോടെ മൂര്‍ഖനെ പിടികൂടി. ഈ ശ്രമത്തിനിടെ വീണ്ടും കടിയേറ്റതായി സംശയമുണ്ട്. അഞ്ചൽ ഫോറസ്റ്റ് റേഞ്ചിലെ റാപ്പിഡ് ആക്‌ഷൻ ഫോഴ്സ് അംഗങ്ങൾ 20 മിനിറ്റിനകം സ്ഥലത്തെത്തി. ഇവർ വരുന്നത് വരെയും ബിനു പാമ്പിനെയും പിടിച്ച് നിൽക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വനപാലകര്‍ പാമ്പിനെ ഏറ്റുവാങ്ങി സ്ഥലത്ത് നിന്നും പോയി.
      വനപാലകർ പോയതിന് ശേഷം ബിനുവിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലും തുടർന്ന് രാത്രി 10ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പാമ്പിനെ പിടിച്ച് നിൽക്കുകയായിരുന്നതിനാൽ ബിനുവിന് പ്രാഥമിക ചികിത്സ നല്കുവാനോ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ സാധിച്ചില്ല. ഇക്കാരണങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകീട്ടോടെ വീട്ടിലെത്തിച്ച മൃതദേഹം ചിറ്റാലംകോട് ശ്മശാനത്തില്‍ മൃതദേഹം സംസ്കരിച്ചു.
      Published by:Jayesh Krishnan
      First published: