അതിഥി തൊഴിലാളികളുടെ മടക്കം; കേരളത്തിൽ നിന്നും ബംഗാളിലേക്കുള്ള ട്രെയിൻ തിങ്കളാഴ്ച പുറപ്പെടും

തൊഴിലാളികളുടെ യാത്ര സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും തമ്മിൽ നടത്തിയ കത്തിടപാടിന്റെ വിശദാംശങ്ങളും പശ്ചിമ ബംഗാൾ സർക്കാർ ട്വിറ്ററിൽ പങ്കിവിച്ചിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: May 3, 2020, 8:27 PM IST
അതിഥി തൊഴിലാളികളുടെ മടക്കം; കേരളത്തിൽ നിന്നും ബംഗാളിലേക്കുള്ള ട്രെയിൻ തിങ്കളാഴ്ച പുറപ്പെടും
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: കേരളത്തിൽ നിന്നും ബംഗാൾ സ്വദേശികളായ തൊഴിലാളികളെ നാട്ടിൽ എത്തിക്കാനുള്ള ട്രെയിൻ തിങ്കളാഴ്ച പുറപ്പെടും. ട്രെയിൻ കേരളത്തിൽ നിന്നും പുറപ്പെടുന്നതു സംബന്ധിച്ച് പശ്ചിമ ബംഗാൾ സർക്കാർ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
You may also like:ജീവനക്കാരന് കൊറോണ; ഡൽഹി സിആർപിഎഫ് ആസ്ഥാനം അടച്ചു [NEWS]ആരോഗ്യപ്രവർത്തകർക്ക് സംഗീതത്തിലൂടെ ആദരമർപ്പിച്ച് ബംഗളൂരു മലയാളി കൂട്ടായ്മ [NEWS]രോഹിത് ശർമ്മയുടെ മികവിന് നന്ദി പറയേണ്ടത് ധോണിയോട് [NEWS]

തൊഴിലാളികളുടെ യാത്ര സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും തമ്മിൽ നടത്തിയ കത്തിടപാടിന്റെ വിശദാംശങ്ങളും പശ്ചിമ ബംഗാൾ സർക്കാർ ട്വിറ്ററിൽ പങ്കിവിച്ചിട്ടുണ്ട്. ട്രെയിനിൽ കയറുന്ന തൊഴിളാളികളുടെ വിശദാംശങ്ങൾ അറിയക്കണമെന്നും ബംഗാൾ സർക്കാർ കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിൽ നിന്നും ഞായറാഴ്ച മാത്രം  അഞ്ച് പ്രത്യേക ട്രെയിനുകളാണ് അതിഥി തൊഴിലാളികളുമായി പുറപ്പെട്ടത്. കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ നിന്നാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തിയത്.First published: May 3, 2020, 8:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading