കൊങ്കണില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു; പ്രതിസന്ധി പരിഹരിച്ചത് സമാന്തരപാത നിര്‍മ്മിച്ച്
കൊങ്കണില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു; പ്രതിസന്ധി പരിഹരിച്ചത് സമാന്തരപാത നിര്‍മ്മിച്ച്
സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി ചരക്ക് വണ്ടിയാണ് പാതയിലൂടെ ആദ്യം കടത്തിവിട്ടത്.
കൊങ്കൺ
Last Updated :
Share this:
മാംഗലുരൂ: മണ്ണിടിച്ചലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ട കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ യാത്ര പുനസ്ഥാപിച്ചു. കുലശേഖരയക്കും പടീലിനുമിടയില് സമാന്തര റെയില്‍ പാളം നിര്‍മ്മിച്ചാണ് പ്രതിസന്ധി പരിഹരിച്ചത്. തിങ്കളാഴ്ച മുതല്‍ മുടങ്ങിയ മുഴുവന്‍ ട്രെയിന്‍ സര്‍വ്വീസുകളും ഇതുവഴി ഓടിത്തുടങ്ങും.
സുരക്ഷ പരിശോധനകള്‍ പൂര്‍ത്തിയാക്കി ചരക്ക് വണ്ടിയാണ് പാതയിലൂടെ ആദ്യം കടത്തിവിട്ടത്. തുടര്‍ന്ന് മംഗലുരൂ ജംഗ്ഷനിലേക്ക് ഉള്ള മംഗള എക്സ്പ്രസും കൊങ്കൺ പാതയിലൂടെ കടന്നുപോയി.
കനത്ത മഴയില്‍ ട്രാക്കിനോട് ചേര്‍ന്നുള്ള മണ്‍തിട്ട പാളത്തിലേക്ക് ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കൊങ്കണിലൂടെയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചത്.
മഴ തുടരുന്നതു മൂലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നീളുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.