ഈ വർഷം മാര്‍ച്ച് മുതല്‍ വനിതാ അഗ്നിവീറുകളുടെ ആദ്യ ബാച്ചിന് പരിശീലനം ആരംഭിക്കും. ആദ്യ ബാച്ചില്‍ 100 ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടാകുമെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവരെ പ്രീ-സ്ട്രക്ചര്‍ഡ് ട്രെയിനിംഗ് മൊഡ്യൂളിനായി പരിശീലന കേന്ദ്രത്തിലേക്ക് അയക്കും. പരിശീലന മൊഡ്യൂള്‍ മൂന്ന് ഘട്ടങ്ങളായി തിരിച്ചിട്ടുണ്ടെന്നും ഓരോ ഘത്തിലും വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിനും അച്ചടക്കം വളര്‍ത്തിയെടുക്കുന്നതിനുമായി ആഴ്ചകള്‍ നീണ്ട പരിശീലനം ഉണ്ടായിരിക്കുമെന്നും സൈനിക വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പരിശീലന മൊഡ്യൂള്‍ എല്ലാ ബാച്ചുകള്‍ക്കും ഒരുപോലെയാണ്, കൂടാതെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ആയുധങ്ങളും എല്ലാ പരിശീലന കേന്ദ്രങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട്. പരിശീലന സെഷനില്‍ ഏതെങ്കിലും തരത്തിലുള്ള പരിക്കുകള്‍ ഉണ്ടായാല്‍ അത് പരിഹരിക്കാന്‍ സ്പോര്‍ട്സ് മെഡിസിന്, ഫിസിയോതെറാപ്പി എന്നീ മേഖലകളിലെ വിദഗ്ധരെയും സൈന്യം നിയോഗിച്ചിട്ടുണ്ട്.
Also read- ഡൽഹിയിലും ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാൻ
40,000 അഗ്നിവീറുകളെ തിരഞ്ഞെടുക്കുന്നതിനായി സേന രാജ്യത്തുടനീളം 96 റിക്രൂട്ട്മെന്റ് റാലികള്‍ നടത്തിയിരുന്നു. ആദ്യ ബാച്ചിലെ 19,000 അഗ്നിവീറുകള്‍ക്ക് ഈ വര്‍ഷം ജനുവരി ഒന്നിന് പരിശീലനം ആരംഭിച്ചു, ബാക്കി 21,000-ത്തിലധികം വരുന്ന അഗ്നിവീറുകളുടെ രണ്ടാം ബാച്ചിന്റെ പരിശീലനം മാര്‍ച്ച് 1 ന് നടക്കും. എല്ലാ വര്‍ഷവും മെയ്, നവംബര്‍ മാസങ്ങളില്‍ അടുത്ത ബാച്ചുകളെ ഉള്‍പ്പെടുത്തും.
അഗ്നിപഥ്: പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങള്‍
അച്ചടക്കം വളര്‍ത്തിയെടുക്കുന്നതിനുള്ളതാണ് ആദ്യ ഘട്ടമെങ്കില്‍,
അഗ്നിവീറിനെ തന്റെ നാല് വര്‍ഷത്തെ ജോലിക്കായി എന്റോള്‍ ചെയ്യുന്നതാണ് രണ്ടാമത്തെ ഘട്ടമെന്ന് ഒരു സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു. ഇവിടെ നിന്ന് ലഭിക്കുന്ന ചുമതലകള്‍, പരിശീലനം, ഓപ്പറേഷനുകള്‍ എന്നിവ സൈന്യത്തോടും രാജ്യത്തോടുള്ള വിശ്വസ്തതയും കടമയും വര്‍ധിപ്പിക്കും.
മൂന്നാം ഘട്ടത്തില്‍ സമപ്രായക്കാര്‍, മുതിര്‍ന്ന എന്സിഒകള് / ജെസിഒ, ഓഫീസര്‍മാര്‍ എന്നിവരുമായി ആശയവിനിമയം നടത്താന്‍ അവസരം ഒരുക്കും. ഇത് അഗ്നിവീറുകളുടെ വ്യക്തിത്വ വികസനത്തിന് സഹായിക്കുമെന്നും സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പരിശീലന രീതിയും അടിസ്ഥാന സൗകര്യങ്ങളും
പരിശീലന രീതിയും അടിസ്ഥാന സൗകര്യങ്ങളും ഭാവിയില്‍ തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അഗ്നിവീറിന്റെ ഹ്രസ്വകാല പങ്കാളിത്തത്തിനും അനുയോജ്യമായ രീതിയില്‍ ഒരുക്കിയിരിക്കുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൈനിക പരിശീലനത്തിനുള്ള കാലയളവ് 24-31 ആഴ്ചകളായാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. പരിശീലനത്തിന് ശേഷം ഏഴ് ആഴ്ചത്തെ ഓൺ ദി ജോബ് പരിശീലനവും (OJT) ഉണ്ടായിരിക്കും.
അഗ്നിവീര്‍ റിക്രൂട്ട്മെന്റ് കൂടി ഉള്‍പ്പെടുത്തിയതോടെ, റെജിമെന്റ് സെന്ററുകളിലെ പരിശീലന കാലയളവ് 31 ആഴ്ചയായി കുറച്ചിരുന്നു. ലഭ്യമായ എല്ലാ പരിശീലന സമയവും മികച്ച രീതിയില്‍ ഉപയോഗിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അഗ്നിവീറുകള്‍ക്കുള്ള സിമുലേറ്റര്‍
അഗ്നിവീറുകള്‍ക്കായി ടാക്റ്റിക്കല്‍ എന്‍ഗേജ്മെന്റ് സിമുലേറ്ററുകള്‍ (ടിഇഎസ്) വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം നടപടി ആരംഭിച്ചിട്ടുണ്ട്. ഓരോ സിസ്റ്റത്തിലും ഒരു വ്യക്തിഗത ഡിസ്പ്ലേ യൂണിറ്റ്, ബോഡി ഹാര്‍നെസ്, ഹെല്‍മറ്റ് ഹാര്‍നെസ്, ലേസര്‍ പ്രൊജക്ടര്‍, ജിപിഎസ്, റേഡിയോ ട്രാന്‍സ് റിസീവര്‍, ഒരു ചെറിയ അലൈന്മെന്റ് യൂണിറ്റ് ഉള്‍പ്പെടുന്ന സെന്‍സര്‍ യൂണിറ്റ്, അമ്പയര്‍ ഗണ്‍, എക്സ്സൈസ് കണ്ട്രോള്, ബാറ്ററി ചാര്‍ജിംഗ് സംവിധാനം, ബേസ് ആന്റിന എന്നിവ ഉള്‍പ്പെടുന്ന വ്യക്തിഗത സൈനിക കിറ്റ് ഉണ്ടായിരിക്കും.ടിഇഎസിന് നിയന്ത്രിത സമയത്തിനുള്ളില്‍ അഗ്നിവീറുകളുടെ ഫീല്‍ഡ് ക്രാഫ്റ്റ്, ബാറ്റില്‍ ക്രാഫ്റ്റ് സ്കില്‍സ് എന്നിവ ഫലപ്രദ മായി വികസിപ്പിക്കാനും നിരീക്ഷിക്കാനും കഴിയും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.