ബംഗളുരു: ബംഗളുരുവില്‍(Bengaluru) ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് സ്കൂട്ടര്‍ യാത്രികരായ അച്ഛനും മകളും മരിച്ചു(Death). മംഗനഹള്ളി സ്വദേശി ശിവരാജ്(55), മകള്‍ ചൈതന്യ(19) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നൈസ് റോഡില്‍ മംഗനഹള്ളി പാലത്തിന് സമീപത്തായിരുന്നു അപകടം.
ദുരന്തമെത്തിയത് ചൈതന്യയുടെ വിവാഹ നിശ്ചയത്തിനായി ഓഡിറ്റോറിയം ബുക്ക് ചെയ്ത് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു. ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് തീ ഇവരുടെ ദേഹത്തേക്ക് പടരുകയായിരുന്നു.
എന്നാല്‍ ബുധനാഴ്ച രാത്രി ശിവരാജും വ്യഴാഴ്ച പുലര്‍ച്ചെ ചൈതന്യയും മരിച്ചു. മാര്‍ച്ച് 27നായിരുന്നു ചൈത്യയുടെ വിവാഹ നിശ്ചയം നടത്താന്‍ തീരുമാനിച്ചിരുന്നത്. ഏക മകളായിരുന്നു ചൈതന്യ.
ട്രാന്‍സ്ഫോര്‍മറില്‍നിന്നുള്ള ഓയില്‍ ചോര്‍ച്ചയെക്കുറിച്ചും പുകവരുന്നതിനെക്കുറിച്ചും പലതവണ ബെസ്കോമില്‍ പരാതിപ്പെട്ടിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ബെസ്കോം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ പോലീസ് കുറ്റകരമായ അനാസ്ഥയ്ക്ക് കേസെടുത്തു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.