• HOME
 • »
 • NEWS
 • »
 • india
 • »
 • Mission Paani Waterthon| ജല സംരക്ഷണത്തിന് ബോധവത്കരണവുമായി ട്രാൻസ്ജെന്റർ സമൂഹം; മാതൃകയായി വാട്ടർ പ്ലാന്റ്

Mission Paani Waterthon| ജല സംരക്ഷണത്തിന് ബോധവത്കരണവുമായി ട്രാൻസ്ജെന്റർ സമൂഹം; മാതൃകയായി വാട്ടർ പ്ലാന്റ്

പുതിയ ജോലി തന്റെ ജീവിതം മാറ്റി മറിച്ചതായി 33 കാരിയായ മംമ്ത പറയുന്നു.

 • Last Updated :
 • Share this:
  മഹാരാഷ്ട്രയിലെ വാഗോളിക്ക് സമീപം കുടിവെള്ള പ്ലാന്റ് തുറന്ന് ട്രാൻസ്ജെൻഡർ സമൂഹം. പൂനെയിൽ നിന്നുള്ള ട്രാൻസ്‌ജെൻഡർ സമൂഹമാണ് മാതൃകാപരമായ പ്രവർത്തനവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ട്രാൻസ്ജെൻഡർ സമൂഹത്തിന് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ആഴ്ച്ചകൾക്കു മുമ്പാണ് പൂനെ-അഹമ്മദ്‌നഗർ റോഡിൽ കൈനർ സർവീസസിന് കീഴിൽ പദ്ധതി ആരംഭിച്ചത്.

  പ്രമുഖ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ ലക്ഷ്മി നാരായണ ത്രിപാഠിയുടെ സംരംഭമാണ് കിനീർ സർവീസസ്. മമത, റാണിതായ് പട്ടേൽ, ശക്തി, പ്രേരണ തുടങ്ങി നാല് ട്രാന‍്സ് വനിതകളുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം.

  പുതിയ ജോലി തന്റെ ജീവിതം മാറ്റി മറിച്ചതായി 33 കാരിയായ മംമ്ത പറയുന്നു. കഴിഞ്ഞ ഓഗസ്റ്റ് വരെ ഭിക്ഷാടനം നടത്തിയും വിവാഹ ചടങ്ങുകളിൽ നൃത്തം ചെയ്തുമായിരുന്നു ജീവിച്ചിരുന്നത്. പലവിധ അപമാനങ്ങൾക്കും ഇരയായി. ജീവിതത്തിൽ ആദ്യമായി താൻ ബഹുമാനം എന്തെന്ന് അറിയുന്നത് ഈ ജോലിയിലൂടെയാണെന്ന് മംമ്ത പറയുന്നു.

  പ്ലാന്റിലെ വെള്ളം പാക്ക് ചെയ്യുന്നിതിലും വെള്ളം വിതരണം ചെയ്യുന്ന ബഹുരാഷ്ട്ര കമ്പനികളിൽ സന്ദർശിക്കുന്നതിലും മമത ഉൾപ്പെടുന്നു. ഒരു ട്രാൻസ്‌ജെൻഡറായതിനാലാണ് മാതാപിതാക്കൾ തന്നെ ഉപേക്ഷിച്ചതെന്നും എന്നാൽ പ്ലാന്റിൽ ചേർന്നതിനുശേഷം സെക്യൂരിറ്റി ജീവനക്കാർ മുതൽ ന്നത ഉദ്യോഗസ്ഥർ വരെ തന്നെ ബഹുമാനിക്കുന്നതായി മംമ്ത.

  കൊമേഴ്‌സ് ബിരുദധാരിയാണ് 37 കാരനായ റാണിതായ്. ഇവിടെ ജോലി ഏറ്റെടുക്കുന്നതിന് മുമ്പ് വർഷങ്ങളോളം തൊഴിൽരഹിയായിരുന്നു. കുറച്ചുകാലം മാർക്കറ്റിംഗ് രംഗത്ത് പ്രവർത്തിച്ചു. എന്നാൽ താൻ ജോലി ചെയ്തിരുന്ന കമ്പനി മറ്റൊരാളെ ജോലിക്ക് എടുത്തതോടെ ആ ജോലി നഷ്ടമായി. അതിന് ശേഷം ജോലിയില്ലാതെയിരിക്കുകയായിരുന്നു. എൺപതു വയസ്സുള്ള അമ്മയും റാണിതായുടെ സംരക്ഷണയിലാണ് കഴിയുന്നത്. പുതിയ അവസരത്തിലൂടെ ഒരു ജോലി മാത്രമല്ല തനിക്ക് ലഭിച്ചതെന്ന് റാണിതായ് പറയുന്നു. വർഷങ്ങളോളം തനിക്ക് നഷ്ടമായ അന്തസ്സും ഈ ജോലി തരുന്നുവെന്ന് റാണിതായ്.

  പുണെ-അഹമ്മദ്‌നഗർ റോഡിൽ സ്ഥിതിചെയ്യുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് വിതരണം ചെയ്യുന്ന പ്ലാന്റിന്റെ തുടക്കത്തിൽ 200 ക്യാനുകളിൽ വെള്ളം ഉത്പാദിപ്പിച്ചിരുന്നു. ട്രാൻസ്‌ജെൻഡർ സമൂഹവും കൂടി ടീമിൽ ചേരുന്നതോടെ ഉത്പാദനം വർദ്ധിപ്പിക്കുമെന്ന് കിനീർ സെർവീസ് പറയുന്നു.

  പൂർണമായും ട്രാൻസ്ജെൻഡേർസ് നടത്തുന്ന ആദ്യത്തെ പ്ലാന്റാണിതെന്ന് കിനീർ സർവീസസിന്റെ കോർഡിനേറ്റർ മനീഷ് ജെയിൻ പൂനെ മിററിനോട് പറഞ്ഞു. ദേശീയ തലസ്ഥാന മേഖലയിൽ സമാനമായ പ്ലാന്റുകളും ആരംഭിച്ചു. ട്രാൻസ്ജെൻഡേർസ് വിഭാഗത്തിൽപെട്ടവർക്ക് മാന്യമായ ജോലി നൽകാൻ ആഗ്രഹിക്കുന്നുവെന്നും പൂനെയിൽ നിന്ന് നാലുപേരെ പ്ലാന്റിൽ ജോലിക്ക് നിയോഗിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  Published by:Naseeba TC
  First published: