• HOME
  • »
  • NEWS
  • »
  • india
  • »
  • 28,314ൽ നിന്നും ലക്ഷങ്ങളിലേക്ക്, അഞ്ചു കൊല്ലത്തിനിടെ ട്രാൻസ്‌ജെൻഡർ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർധന

28,314ൽ നിന്നും ലക്ഷങ്ങളിലേക്ക്, അഞ്ചു കൊല്ലത്തിനിടെ ട്രാൻസ്‌ജെൻഡർ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർധന

3,83,225 ട്രാൻസ്‌ജെൻഡർ വോട്ടർമാരാണ് ഇത്തവണ പോളിങ് ബൂത്തിലേക്ക് പോകാൻ തയ്യാറെടുക്കുന്നത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂ ഡൽഹി: പോളിങ് ബൂത്തിലേക്ക് പോകുന്ന രാജ്യത്തെ ട്രാൻസ്‌ജെൻഡർ വോട്ടർമാരുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ അഭൂതപൂർണ്ണമായ വർധന. 3,83,225 ട്രാൻസ്‌ജെൻഡർ വോട്ടർമാരാണ് ഇത്തവണ പോളിങ് ബൂത്തിലേക്ക് പോകാൻ തയ്യാറെടുക്കുന്നത്. 2014 ലെ പൊതു തിരഞ്ഞെടുപ്പിൽ 28,314 പേർ മാത്രമാണ് ഈ വിഭാഗത്തിൽ പേര് രജിസ്റ്റർ ചെയ്തത്. ചില മണ്ഡലങ്ങളിൽ ഇവരിൽ ആരും തന്നെ വോട്ട് ചെയ്യാൻ എത്തിയില്ലെന്നതും ശ്രദ്ധേയം.

    ഇനി സ്ഥാനാർത്ഥികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളുടെ വിവരവും രേഖപ്പെടുത്തണം

    ഈ വർഷം 90 കോടി വോട്ടർമാർ 10 ലക്ഷം പോളിങ് ബൂത്തുകളിൽ സമ്മതിദാനാവകാശം നിർവ്വഹിക്കാൻ ഒരുങ്ങുമ്പോൾ, നാല് ലക്ഷത്തോളം പേർ സ്വന്തം ഐഡന്റിറ്റിയിൽ തങ്ങളുടെ അവകാശം നേടുന്നുവെന്നത് ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ ഇതാദ്യം. അതായത് പതിന്മടങ്ങിൽ കൂടുതൽ വർധനയാണ് ഉണ്ടായിരിക്കുന്നത്.

    മറ്റു വിഭാഗം എന്നപേരിൽ 2009 ലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളെ വോട്ട് ചെയ്യാൻ അനുവദിച്ചു കൊണ്ട് പ്രഖ്യാപനം നടത്തിയത്. 2014 ലെ കണക്കുകൾ പ്രകാരം രാജ്യത്താകമാനം 4.9 ലക്ഷം ട്രാൻസ്‌ജെൻഡർ വ്യക്തികളാണുള്ളത്. എന്നിട്ടായിരുന്നു ഇവരിൽ വളരെക്കുറച്ചു പേർ മാത്രം 'മറ്റു വിഭാഗം' വോട്ടർമാരായി രജിസ്റ്റർ ചെയ്തത്.

    First published: