• HOME
  • »
  • NEWS
  • »
  • india
  • »
  • ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാ വിമാന സര്‍വീസ് ജൂലൈ ഏഴു മുതല്‍ പുനഃരാരംഭിക്കും; എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാ വിമാന സര്‍വീസ് ജൂലൈ ഏഴു മുതല്‍ പുനഃരാരംഭിക്കും; എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

യുഎഇ ഗവണ്‍മെന്റ് വകുപ്പുകളില്‍ നിന്ന് ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുമതിക്കും കാത്തിരിക്കുകയാണെന്ന് എമിറേറ്റ്‌സ് ട്വിറ്ററിലൂടെ വ്യക്തമാക്കി

News18

News18

  • Share this:
    അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസ് ജൂലൈ ഏഴു മുതല്‍ പുനഃരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. യുഎഇ ഗവണ്‍മെന്റ് വകുപ്പുകളില്‍ നിന്ന് ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുമതിക്കും കാത്തിരിക്കുകയാണെന്ന് എമിറേറ്റ്‌സ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

    ഒരു യാത്രക്കാരന്റെ ചോദ്യത്തിന് മറുപടിയായ നല്‍കുകയായിരുന്നു എമിറേറ്റ്‌സ്. വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം എമിറേറ്റ്‌സ് വെബ്‌സൈറ്റില്‍ ജൂലൈ ഏഴു മുതലുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്.

    Also Read-കോവിഡ് രണ്ടാം തരംഗം; 60 വയസിന് താഴെ മരണ നിരക്ക് ഉയർന്നു ; ആദ്യ തരംഗത്തെക്കാൾ മരണം ഇരട്ടിയിലേക്ക്

    എന്നാല്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, മറ്റു സ്വകാര്യ വിമാനക്കമ്പനികള്‍ എന്നിവ ഇതുവരെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടില്ല. ജൂലൈ ആറു വരെയാണ് യുഎഇ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് അറിയിച്ചത്. എയര്‍ ഇന്ത്യ അധികൃതരും അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗത്തില്‍ കേസുകള്‍ വര്‍ദ്ധിച്ചതോടെ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.

    രണ്ടു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള യാത്ര വിലക്കില്‍ യുഎഇ അധികൃതര്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലിനില്‍ക്കുകാണ്.

    അതേസമയം രാജ്യത്തെ കോവിഡ് രണ്ടാം തരംഗം ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,040 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1258 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് രാജ്യത്ത് ഇതുവരെ 3.02 കോടി പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ആറ് ലക്ഷത്തില്‍ താഴെ രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. 96.75 ശതമാനമാണ് രോഗമുക്തി നിരക്ക്.

    അതേസമയം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളില്‍ നാലിലൊന്നും കേരളത്തിലാണ്. കേരളത്തില്‍ ശനിയാഴ്ച 12118 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 9812 കേസുകള്‍ മഹാരാഷ്ട്രയിലും 5415 കേസുകള്‍ തമിഴ്നാട്ടിലും പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. 2.82 ശതമാനമാണ് ഇന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

    Also Read-വാക്സിനേഷൻ എ​ല്ലാ​വ​രി​ലും എ​ത്തി​ക്കാ​ന്‍ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച്‌​ പ്ര​ധാ​ന​മ​ന്ത്രി

    സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തില്‍ 60 വയസിന് താഴെയുള്ളവര്‍ക്കിടയില്‍ മരണ നിരക്ക് കൂടിയതായി കണക്കുകള്‍. മൂന്ന് ശതമാനം വരെയാണ് ഈ വിഭാഗത്തില്‍ മരണനിരക്ക് ഉയര്‍ന്നത്. രണ്ടാം തരംഗത്തില്‍ എണ്ണായിരത്തിലധികം പേര്‍ മരിച്ചു.

    കഴിഞ്ഞദിവസം വരെയുള്ള കണക്ക് അനുസരിച്ച് കോവിഡ് ആദ്യതരംഗത്തില്‍ 4659 ആയിരുന്നു മരണമെങ്കില്‍, രണ്ടാം തരംഗത്തില്‍ 8040 ആണ് മരണം. 60നും 80നും ഇടയിലുള്ളവരാണ് കൂടുതലും മരിച്ചത്. ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗത്തില്‍ 30 വയസിനും 60 വയസിനും ഇടയില്‍ മരണനിരക്ക് ഉയര്‍ന്നു.
    Published by:Jayesh Krishnan
    First published: