HOME » NEWS » India » TRAVEL RESTRICTIONS IN LAKSHADWEEP PASS RENEWAL AND ENTRY WILL BE DECIDED BY THE ADMINISTRATOR 1 THE LAW IS IN FORCE

ലക്ഷദ്വീപില്‍ യാത്രാനിയന്ത്രണം; പാസ് പുതുക്കലും പ്രവേശനവും അഡ്മിനിസ്‌ട്രേറ്റര്‍ തീരുമാനിക്കും; നിയമം പ്രാബല്യത്തില്‍

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് സന്ദര്‍ശര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: May 30, 2021, 2:04 PM IST
ലക്ഷദ്വീപില്‍ യാത്രാനിയന്ത്രണം; പാസ് പുതുക്കലും പ്രവേശനവും അഡ്മിനിസ്‌ട്രേറ്റര്‍ തീരുമാനിക്കും; നിയമം പ്രാബല്യത്തില്‍
lakshadweep
  • Share this:
കവരത്തി: ലക്ഷദ്വീപ് യാത്രയുമായി ബന്ധപ്പെട്ട അഡ്മിനിസ്‌ട്രേറ്റര്‍ ഏര്‍പ്പെടുത്തിയ പരിഷ്‌കാരങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിന്റെ മുന്‍കൂര്‍ അനുമതിയുള്ളവര്‍ക്ക് മാത്രമേ ദ്വീപിലേക്ക് പ്രവേശനം ലഭിക്കുക. കോവിഡ്  കേസുകള്‍ വര്‍ധിക്കുന്ന  പശ്ചാത്തലത്തിലാണ് സന്ദര്‍ശര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഓരോ ദ്വീപിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അനുമതിയുണ്ടെങ്കില്‍ ദ്വീപ് സന്ദര്‍ശിക്കാന്‍ കഴിയുമായിരുന്നു. നിലവിലെ നിയമം അനുസരിച്ച് അത് സാധ്യമല്ല. സന്ദര്‍ശകര്‍ക്ക് പ്രവേശനം ലഭിക്കണമെങ്കില്‍ എഡിഎമ്മിന്റെ അനുമതി ഉണ്ടാകണം.

അതേസമയം സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ കക്ഷികളും തങ്ങളുടെ പ്രതിനിധി സംഘത്തെ ലക്ഷദ്വീപിലേക്ക് അയക്കാന്‍ അപേക്ഷ നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം എന്നുള്ളത് ശ്രദ്ധേയമാണ്.

Also Read-'ഇപ്പോഴും വരാന്തയില്‍ തന്നെയല്ലേ, ആദ്യം കുഞ്ഞുമോന്‍ അകത്തുകേറ്, എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യല്‍'; ഷിബു ബേബി ജോണ്‍

നിലവില്‍ യാത്രപാസ് ഉള്ള വ്യക്തികള്‍ക്ക് പോലും ഒരാഴ്ച പിന്നിട്ടുകഴിഞ്ഞാല്‍ ദ്വീപില്‍ തുടരണമെങ്കില്‍ എഡിഎമ്മിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ ലക്ഷദ്വീപിലെ പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

അതേസമയം പ്രതിഷേധങ്ങള്‍ വര്‍ധിക്കും എന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊച്ചിയിലെ ലക്ഷദ്വീപ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍, ലക്ഷദ്വീപിന്റെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ സുരക്ഷ ലെവല്‍ രണ്ടായി ഉയര്‍ത്തി. സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ ഉടന്‍ ഉന്നത ഉദ്യോഗസസ്ഥരെ വിവരമറിയിക്കണം എന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി തേടി യു.ഡി.എഫ് എം.പി മാരുടെ അഞ്ചംഗ പ്രതിനിധി സംഘം. അനുമതി തേടി അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍, കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ, ഷിപ്പിംഗ് മന്ത്രി മന്‍സുഖ് എല്‍. മണ്ഡാവിയ എന്നിവര്‍ക്ക് കത്ത് നല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. മേയ് 31 ന് ലക്ഷദ്വീപിലേയ്ക്ക് പോകുന്നതിനുളള കപ്പല്‍ ടിക്കറ്റിനും യാത്രാനുമതിയ്ക്കുമാണ് അഡ്മിനിസ്ട്രേറ്റര്‍ക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും കത്ത് നല്‍കിയത്.

Also Read-രാഹുൽ ഗാന്ധിയുടെ കൊല്ലം സന്ദർശനം; വ്യാജകഥകൾ പ്രചരിപ്പിക്കുന്നവരെ നിയമപരമായി നേരിടുമെന്ന് ബിന്ദു കൃഷ്ണ

എംപിമാരുടെ പ്രതിനിധിസംഘത്തിന് ലക്ഷദീപ് സന്ദര്‍ശിച്ച് നിലവിലുളള സാഹചര്യം നേരിട്ട് വിലയിരുത്തുന്നതിനുളള അനുമതി നല്‍കാനുളള നിര്‍ദ്ദേശം അഡ്മിനിസ്ട്രേറ്റര്‍ക്ക് നല്‍കണമെന്നവശ്യപ്പെട്ടാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയ്ക്ക് കത്തു നല്‍കിയത്. പ്രതിനിധി സംഘത്തില്‍ എം.പി മാരായ ബെന്നി ബെഹ്ന്നാന്‍, എം.കെ രാഘവന്‍, ഹൈബി ഈഡന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയിട്ടുളളത്.
Published by: Jayesh Krishnan
First published: May 30, 2021, 1:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories