ഇന്റർഫേസ് /വാർത്ത /India / 'അദ്ദേഹത്തോട് മാന്യമായി ഇടപെടുക': പാക് പിടിയിലായ ഇന്ത്യൻ പൈലറ്റിനായി സോഷ്യൽ മീഡിയ

'അദ്ദേഹത്തോട് മാന്യമായി ഇടപെടുക': പാക് പിടിയിലായ ഇന്ത്യൻ പൈലറ്റിനായി സോഷ്യൽ മീഡിയ

india-pak

india-pak

"ധീരതയെ ആദരിക്കുന്ന രാഷ്ട്രമാണ് നമ്മൾ.. അതുകൊണ്ട് തന്നെ രാജ്യത്തിനായി സേവനം അനുഷ്ടിക്കുന്ന ഒരു ഉദ്യോഗസ്ഥന് നൽകേണ്ട എല്ലാ മര്യാദയും പിടിയിലായ ഇന്ത്യൻ പൈലറ്റിന് നൽകണം"

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി : പാക് പിടിയിലായ ഇന്ത്യൻ പൈലറ്റിനായി പ്രാർത്ഥിച്ചും അഭ്യർത്ഥിച്ചും സോഷ്യൽ മീഡിയ. എയർഫോഴ്സ് ഉദ്യോഗസ്ഥൻ പാകിസ്ഥാൻ പിടിയിലാണെന്ന് ഇന്ത്യ സ്ഥിരീകരിച്ചതിന് പിന്നാലെ തന്നെ ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രാർത്ഥനാ സന്ദേശങ്ങളാണ്. ഇദ്ദേഹത്തോട് മാന്യമായി ഇടപഴകണമെന്ന ആവശ്യമാണ് മുഖ്യമായും ഉയരുന്നത്. പാകിസ്ഥാനിൽ നിന്നു തന്നെയുള്ള പ്രമുഖർ അടക്കം ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ട്.

    പൈലറ്റിനോട് ബഹുമാനത്തോടെ പെരുമാറണമെന്നാണ് പാക് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ സഹോദര പുത്രി ഫാത്തിമ ഭൂട്ടോ ട്വിറ്ററിൽ കുറിച്ചത്.

    'പിടിയിലായ ഇന്ത്യൻ പൈലറ്റിനോട് മാന്യമായി ഇടപഴകണമെന്ന ആവശ്യം പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. മാന്യത നിലനിൽക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു അതുപോലെ തന്നെ യാതൊരു ഭയവും കൂടാതെ ഇത്തരത്തിൽ തുറന്നു പ്രകടിപ്പിക്കുന്നതിൽ അഭിമാനവും കൊള്ളുന്നു.. യുദ്ധം ആഗ്രഹിക്കാത്ത നമ്മൾ അന്തസും മര്യാദയും കാത്തു സൂക്ഷിക്കണം എല്ലാവർക്കും സമാധാനത്തിനായി' ഫാത്തിമ ട്വിറ്ററിൽ കുറിച്ചു..

    Also Read-India-Pak Tensions LIVE: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: വെടിനിർത്തൽ കരാർ ലംഘിച്ച് വെടിയുതിർത്തു

    "ധീരതയെ ആദരിക്കുന്ന രാഷ്ട്രമാണ് നമ്മൾ.. അതുകൊണ്ട് തന്നെ രാജ്യത്തിനായി സേവനം അനുഷ്ടിക്കുന്ന ഒരു ഉദ്യോഗസ്ഥന് നൽകേണ്ട എല്ലാ മര്യാദയും പിടിയിലായ ആ ഇന്ത്യൻ പൈലറ്റിന് നൽകണം" എന്നായിരുന്നു പാകിസ്ഥാനിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ മൻസൂർ അലി ഖാന്റെ സന്ദേശം.

    'ഇന്ത്യൻ പൗരനോട് മാന്യമായി പെരുമാറുകയും സമാധാന ശ്രമം എന്ന നിലയിൽ അദ്ദേഹത്തെ എത്രയും വേഗം തിരിച്ചയക്കുകയും ചെയ്യണമെന്ന് ഒരു പാക് പൗരൻ എന്ന നിലയിൽ ഞാൻ ആവശ്യപ്പെടുന്നു.. നമുക്ക് ഇത് കഴിയും എന്നായിരുന്നു ട്വിറ്ററിലെ മറ്റൊരു സന്ദേശം.

    കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ മിഗ് 21 വിമാനം വെടിവച്ച് വീഴ്ത്തിയ പാകിസ്ഥാൻ പൈലറ്റിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ ഇന്ത്യ തുടർന്നു വരികയാണ്.

    First published:

    Tags: Balakot, CRPF Convoy attack in Pulwama, General Qamar Javed Bajwa, India, India attacks Pakistan, India Attacks Pakistan LIVE, Islamabad, Line of Control, Muzaffarabad, Narendra modi, New Delhi, Pakistan, Pm modi, Prime minister narendra modi, Pulwama Attack, Pulwama terror attack, Qamar Jawed Bajwa, ഇന്ത്യൻ വ്യോമസേന, പാകിസ്താൻ, പാകിസ്ഥാൻ, പുൽവാമ ആക്രമണം, പുൽവാമ ഭീകരാക്രമണം, ഭീകരാക്രണം