നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഹെൽമെറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്തു; ബൈക്കിന് മുകളിലേക്ക് മരക്കൊമ്പ് വീണ് യാത്രക്കാരന് ദാരുണാന്ത്യം

  ഹെൽമെറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്തു; ബൈക്കിന് മുകളിലേക്ക് മരക്കൊമ്പ് വീണ് യാത്രക്കാരന് ദാരുണാന്ത്യം

  മകനുമായി ബൈക്കിൽ യാത്ര ചെയ്തയാളാണ് അപകടത്തിൽ പെട്ടത്. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നില്ല.

  Accident

  Accident

  • Share this:
   മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞു വീണ് നാൽപ്പത്തിയൊന്നുകാരന് ദാരുണാന്ത്യം. മുംബൈയിലെ പശ്ചിമ ബയാന്ദറിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മകനൊപ്പം ബൈക്കിൽ യാത്ര ചെയ്തയാളാണ് അപകടത്തിൽപെട്ടത്.

   ഇന്ന് രാവിലെ 10.09 ഓടെ മകനുമായി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു ജഗ്റാം പ്രജാപതി. ഇരുവരും ഹെൽമെറ്റും ധരിച്ചിരുന്നില്ല. ജഗ്റാമിന്റെ മകൻ അമിത്തിനെ ബയാന്ദർ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുവിടാൻ പുറപ്പെട്ടതായിരുന്നു. ക്രോസ് ഗാർഡന് സമീപമുള്ള റോഡിൽ വെച്ച് മരക്കൊമ്പ് ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു.

   മരക്കൊമ്പ് വീണതോടെ ബാലൻസ് തെറ്റിയ വണ്ടിയിൽ നിന്നും ജഗ്റാം തെറിച്ചു വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പുറകിൽ ഇരുന്ന മകൻ സ്കൂട്ടറിൽ നിന്ന് ചാടി രക്ഷപ്പെട്ടതുകൊണ്ട് അപകടം പറ്റിയില്ല. നിസ്സാര പരിക്കുകളോടെ മകൻ രക്ഷപ്പെടുകയായിരുന്നു. ഇയാൾ ഇപ്പോൾ ചികിത്സയിലാണ്.  രാവിലെ റോഡിൽ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.

   ബൈക്കിൽ നിന്ന് തെറിച്ചു വീണ ജഗ്റാമിനെ ഉടനെ തന്നെ മിര റോഡിലുള്ള ഇന്ദിര ഗാന്ധി സിവിക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരക്കൊമ്പ് വീണ് റോഡ് ബ്ലോക്ക് ആയിരുന്നു. അപകടം നടന്ന് ഉടൻ തന്നെ മിര ബയാന്ദർ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ സ്ഥലത്തെത്തി മരം നീക്കം ചെയ്തു.

   You may also like:കുടിക്കാനായി നൽകുന്നത് കക്കൂസിൽ നിന്നുള്ള വെള്ളം; യാത്രക്കാർ ഇതുവല്ലതും അറിയുന്നുണ്ടോ?

   തിരക്കേറിയ റോഡിൽ മരക്കൊമ്പുകൾ വാഹനങ്ങൾക്ക് അപകടഭീഷണി ഉയർത്തുന്നതായി നേരത്തേ നിരവധി തവണ പരാതികളുണ്ടായിരുന്നു. മരത്തിനു നിർമാണ അവശിഷ്ടങ്ങളുടെ കൂമ്പാരവുമുണ്ട്. വർഷങ്ങൾ പഴക്കമുള്ള മരം ഇതുമൂലം ദുർബലമായിരിക്കുകയാണെന്നും പ്രദേശവാസികൾ പറയുന്നു.

   You may also like:Explained: എന്താണ് ക്രിക്കറ്റിലെ പിങ്ക് ബോൾ, സവിശേഷതകൾ എന്തെല്ലാം

   അതേസമയം, അപകടഭീഷണിയുള്ള മരങ്ങൾ വെട്ടാത്തതിന് സ്ഥലത്തിന്റെ ഉടമയാണ് ഉത്തരവാദിയെന്ന നിലപാടിലാണ് മുൻസിപ്പാലിറ്റി അധികൃതർ. മരത്തെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിരുന്നില്ലെന്നും അധികൃതകർ പറയുന്നു. മരം മുറിച്ചു മാറ്റുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ മണ്ണ് പരിശോധന നടത്തേണ്ടതുണ്ട്.

   You may also like:Explained: പുതിയ എയർബാഗ് നിയമം കാർ ഉപഭോക്താക്കളെയും നിർമ്മാതാക്കളെയും എങ്ങനെ ബാധിക്കും?

   എന്നാൽ സംഭവത്തിൽ, മുൻസിപ്പാലിറ്റി അധികൃതർക്കെതിരെ മരണപ്പെട്ട ജഗ്റാമിന്റെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. മഴക്കാലമോ, കാറ്റോ ഇല്ലാത്ത സമയത്ത് മരക്കൊമ്പ് വീണതിൽ ഉത്തരവാദിത്തം മുൻസിപ്പിലാറ്റിക്കാണെന്ന് ജഗ്റാമിന്റെ അനന്തരവൻ പറയുന്നു. റോഡിലേക്ക് അപകടകരമായ രീതിയിൽ ചാഞ്ഞു നിൽക്കുന്ന കൊമ്പുകൾ വെട്ടേണ്ട ഉത്തരവാദിത്തം മുൻസിപ്പാലിറ്റിക്കാണെന്ന് അനന്തരവനായ സുശീൽ ചൂണ്ടിക്കാട്ടി.

   സംഭവത്തിൽ അപകടമരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ സ്ഥലം ഉടമയേയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. തിരക്കേറിയ റോഡിൽ മരക്കൊമ്പുകൾ വാഹനങ്ങൾക്ക് അപകടഭീഷണി ഉയർത്തുന്നതായി നേരത്തേ നിരവധി തവണ പരാതികളുണ്ടായിരുന്നു.
   Published by:Naseeba TC
   First published:
   )}