ഇന്റർഫേസ് /വാർത്ത /India / ഇന്ത്യൻ പ്രത്യാക്രമണ ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങ്

ഇന്ത്യൻ പ്രത്യാക്രമണ ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങ്

#സർജിക്കൽസ്ട്രൈക്ക്2 (#Surgicalstrike2) എന്നാണ് ട്വിറ്റർ അംഗങ്ങൾ ബാല്‍കോട്ട് ആക്രമണത്തെ വിശേഷിപ്പിക്കുന്നത്

#സർജിക്കൽസ്ട്രൈക്ക്2 (#Surgicalstrike2) എന്നാണ് ട്വിറ്റർ അംഗങ്ങൾ ബാല്‍കോട്ട് ആക്രമണത്തെ വിശേഷിപ്പിക്കുന്നത്

#സർജിക്കൽസ്ട്രൈക്ക്2 (#Surgicalstrike2) എന്നാണ് ട്വിറ്റർ അംഗങ്ങൾ ബാല്‍കോട്ട് ആക്രമണത്തെ വിശേഷിപ്പിക്കുന്നത്

 • News18 India
 • 1-MIN READ
 • Last Updated :
 • Share this:

  പുൽവാമ ആക്രമണത്തിന് ബദലായി പാകിസ്ഥാൻ മണ്ണിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തെ ഏറ്റെടുത്ത് ട്വിറ്റർ ഹാഷ്ടാഗുകൾ. #സർജിക്കൽസ്ട്രൈക്ക്2 (#Surgicalstrike2) എന്നാണ് ട്വിറ്ററാറ്റികൾ എന്ന് വിളിക്കപ്പെടുന്ന ട്വിറ്റർ അംഗങ്ങൾ ബാല്‍കോട്ട് ആക്രമണത്തെ വിശേഷിപ്പിക്കുന്നത്. 2016 ലെ ഉറി സർജിക്കൽ സ്‌ട്രൈക്കിന് ശേഷം ഇന്ത്യ നടത്തിയ ഏറ്റവും വലിയ തിരിച്ചടിയാണിന്ന് പുലർച്ചെ സംഭവിച്ചത്.

  Also read: Surgical Strikes 2.0 LIVE: ജമ്മുവിലെ കനാചക്കില്‍ വെടിവെപ്പ്; ബിഎസ്എഫിന്റെ തിരിച്ചടിയില്‍ പാക് സൈനികന്‍ കൊല്ലപ്പെട്ടു

  ജെയ്ഷ് (#Jaish) ഹാഷ്ടാഗുകൾ ആണ് ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്. 90,000ത്തോളം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗിൽ ഉണ്ടായിരിക്കുന്നത്. ജയ് ഹിന്ദ് (#Jai Hind) തൊട്ടു പിന്നിൽ. #howsthejosh, #IndiaStrikesPakistan, #Surgicalstrike2, #Balakot #IndiaStrikesBack, #IndianAirForce, #airstrike എന്നിവയാണ് മറ്റ് ട്രെൻഡിങ് ഹാഷ്ടാഗുകൾ.

  മുസാഫര്‍ബാദിന് സമീപം ബാല്‍കോട്ട് മേഖലയിലായിരുന്നു വ്യോമസേനയുടെ ആക്രമണം. 1000 കിലോ ലേസര്‍ നിയന്ത്രി ബോംബാണ് ഭീകര ക്യാമ്പിനു നേരെ പോര്‍വിമാനങ്ങള്‍ വര്‍ഷിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. വ്യോമസേനയുടെ ആക്രമണത്തിനു ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ആക്രമണത്തിന്റെ വിവരങ്ങള്‍ ധരിപ്പിച്ചു. സേന നടത്തിയ ആക്രമണത്തില്‍ 200 മുതല്‍ 300 വരെ ഭീകരര്‍ മരിച്ചിട്ടുണ്ടാകാമെന്ന് സൈനികവൃത്തങ്ങള്‍ സിഎന്‍എന്‍ ന്യൂസ്18 നോട് വ്യക്തമാക്കി.

  First published:

  Tags: Balakot, General Qamar Javed Bajwa, India, India attacks Pakistan, Islamabad, Line of Control, Muzaffarabad, Narendra modi, Pakistan, Pm modi, Prime minister narendra modi, Pulwama Attack, Pulwama terror attack, Uri: The Surgical Strike, Uri: The Surgical Strike movie, Uri: The Surgical Strike photos