• HOME
  • »
  • NEWS
  • »
  • india
  • »
  • Triangular Love Story| ത്രികോണ പ്രണയം പുറത്തായി; ചതി മനസിലാക്കിയ കാമുകി കടലിൽ ചാടി; രക്ഷിക്കാൻ ചാടിയ കാമുകൻ മരിച്ചു

Triangular Love Story| ത്രികോണ പ്രണയം പുറത്തായി; ചതി മനസിലാക്കിയ കാമുകി കടലിൽ ചാടി; രക്ഷിക്കാൻ ചാടിയ കാമുകൻ മരിച്ചു

ആരെ തെരഞ്ഞെടുക്കണം എന്നതിനെച്ചൊല്ലി മൂവരും കുറച്ച് ദിവസങ്ങളായി നിരന്തരമായ തർക്കത്തിലായിരുന്നു.

  • Share this:
    സൗമ്യ കലാസ

    ബെംഗളൂരു: കർണാടകയിൽ ഒരു ത്രികോണ പ്രണയകഥയ്ക്ക് (Triangular Love Story) ദുരന്ത പര്യവസാനം. 28 കാരനായ ലോയ്ഡ് ഡിസൂസ ഒരേസമയം രണ്ട് പെൺകുട്ടികളുമായി പ്രണയത്തിലായിരുന്നു. രണ്ട് പെൺകുട്ടികൾക്കും പരസ്പരം ഇക്കാര്യം അറിയില്ലായിരുന്നു. കാമുകനൊപ്പം സന്തോഷകരമായ ഒരു ജീവിതം സ്വപ്നം കണ്ടുകൊണ്ട് ഇരുവരും ബന്ധത്തിൽ സംതൃപ്തരുമായിരുന്നു. എന്നാൽ ഒരു ദിവസം കൊണ്ട് എല്ലാം കീഴ്മേൽ മറിഞ്ഞു. പെൺകുട്ടികൾ കാമുകന്റെ കള്ളക്കളി അറിഞ്ഞു. മൂന്നുപേരും തമ്മിൽ രണ്ടുദിവസത്തോളം ചൂടേറിയ തര്‍ക്കങ്ങൾ നടന്നു. എല്ലാപ്രശ്നങ്ങളും ചർച്ച ചെയ്ത് പരിഹരിക്കാൻ ലോയ്ഡ് പെൺകുട്ടികളെ ദക്ഷിണ കന്നഡ ജില്ലയിലെ സോമേശ്വര ബീച്ചിലേക്ക് ക്ഷണിച്ചു.

    എലിയാർപടവ് സ്വദേശിയായിരുന്നു ലോയ്ഡ്. തന്റെ വീട്ടിൽ നിന്ന് 11 കിലോമീറ്റർ അകലെയുള്ള സോമേശ്വര ബീച്ചിന് സമീപം വൈകുന്നേരം 7 മണിക്ക് വരാൻ അദ്ദേഹം പെൺകുട്ടികളെ ക്ഷണിച്ചു. പെൺകുട്ടികൾ എത്തുകയും പിന്നാലെ മൂവരും വഴക്കിടുകയും ചെയ്തു. അതേസമയം, തനിക്ക് വഞ്ചന സഹിക്കാൻ കഴിയുന്നില്ലെന്നും യഥാർത്ഥ പ്രണയമായിരുന്നു തന്റേതെന്നും  പെൺകുട്ടികളിൽ ഒരാൾ വിളിച്ചു പറഞ്ഞു. ഇതും പറഞ്ഞ് പെൺകുട്ടി കടലിലേക്ക് ചാടി.

    ഞെട്ടിപ്പോയ ഒരു ലോയ്ഡ് പെൺകുട്ടിയെ രക്ഷിക്കാൻ പിന്നാലെ കടലിലേക്ക് ചാടി. താണുപോയ പെൺകുട്ടിയെ വലിച്ചിഴച്ചു ലോയ്ഡ് രക്ഷിച്ചു. എന്നാൽ ഇതിനിടെ ലോയ്ഡ് മുങ്ങിപ്പോയിരുന്നു. സമീപത്തുണ്ടായിരുന്ന ഏതാനും പേർ ഉടൻതന്നെ രക്ഷിക്കാനെത്തിയെങ്കിലും പ്രയത്നം വെറുതെയായി.

    Also Read- Bullet stuck in Head | രണ്ട് പതിറ്റാണ്ട് തലയില്‍ വെടിയുണ്ട; കണ്ടത് തലവേദനയ്ക്ക് നടത്തിയ പരിശോധനയിൽ

    അബുദാബിയിൽ ജോലി ചെയ്തിരുന്ന ലോയ്ഡ് കോവിഡ് പകർച്ചവ്യാധിയുടെ സമയത്ത് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഒരു വർഷമായി ഇവിടെ താമസിച്ചു വരികയായിരുന്ന ഇയാൾ രണ്ട് സ്ത്രീകളുമായി ഒരേസമയം സൗഹൃദത്തിലായി. ഒരു പെൺകുട്ടിയുമായി അടുപ്പത്തിലായിരിക്കുമ്പോൾ തന്നെ, അയാൾ മറ്റൊരാളുമായി ബന്ധം സ്ഥാപിക്കാൻ തുടങ്ങി. കുറച്ചുകാലം രണ്ട് പ്രണയബന്ധവും വിജയകരമായി മുന്നോട്ടുകൊണ്ടുപോയി.

    ഒടുവിൽ ആരെ തെരഞ്ഞെടുക്കണം എന്നതിനെച്ചൊല്ലി മൂവരും കുറച്ച് ദിവസങ്ങളായി നിരന്തരമായ തർക്കത്തിലായിരുന്നു. ഇത് എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ലോയ്ഡ് തീരുമാനിച്ചു, അതിനാൽ രണ്ട് പെൺകുട്ടികളെയും ബീച്ചിലേക്ക് വിളിച്ചു. പെൺകുട്ടിയെ രക്ഷിക്കാൻ കടലിൽ ചാടിയപ്പോൾ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഉള്ളാൾ പോലീസ് സ്റ്റേഷനിൽകേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്. രക്ഷപ്പെട്ട പെൺകുട്ടി ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്- മംഗളൂരു പോലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു.
    Published by:Rajesh V
    First published: