കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്(Trinamool Congress) എംഎല്‍എമാരും ബിജെപി(BJP) എംഎല്‍മാരും തമ്മില്‍ ഏറ്റുമുട്ടി. ക്രമസമാധാനനിലയെക്കുറിച്ചു മുഖ്യമന്ത്രി മമത ബാനര്‍ജി സഭയില്‍ വിശദീകരിക്കണമെന്നു ബിജെപി എംഎല്‍എമാര്‍ ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് നിയമസഭയില്‍ എംഎല്‍എമാര്‍ തമ്മില്‍ കയ്യാങ്കളിയിലേക്ക് നീങ്ങിയത്.
ബിര്‍ഭൂം കൂട്ടക്കൊല പരാമര്‍ശിച്ചായിരുന്നു ബിജെപി എംഎല്‍എമാരുടെ ആവശ്യം. കയ്യാങ്കളിയില്‍ മൂക്കിനു പരുക്കേറ്റ തൃണമൂല്‍ എംഎല്‍എ അസിത് മജുംദാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംഎല്‍എമാരെ നിയന്ത്രിക്കാന്‍ പാടുപെടുന്ന പൊലീസ് ഉദ്യോഗസ്ഥരെയും വിഡിയോയില്‍ കാണാം.
'ക്രമസമാധാനപ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ തള്ളി. ഞങ്ങളുടെ എംഎല്‍എമാരുമായി ഏറ്റുമുട്ടാന്‍ അവര്‍ പൊലീസുകാരെ സിവില്‍ ഡ്രസ്സില്‍ കൊണ്ടുവന്നു'' പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.
Absolute pandemonium in the West Bengal Assembly. After Bengal Governor, TMC MLAs now assault BJP MLAs, including Chief Whip Manoj Tigga, as they were demanding a discussion on the Rampurhat massacre on the floor of the house.
What is Mamata Banerjee trying to hide? pic.twitter.com/umyJhp0jnE
— Amit Malviya (@amitmalviya) March 28, 2022
ചീഫ് വിപ് മനോജ് ടിഗ ഉള്‍പ്പെടെ ഞങ്ങളുടെ 8-10 നിയമസഭാംഗങ്ങളെ തൃണമൂല്‍ എംഎല്‍എമാര്‍ മര്‍ദിച്ചതായും അദ്ദേഹം പറഞ്ഞു. നിയമസഭയ്ക്കുള്ളില്‍ പോലും എംഎല്‍എമാര്‍ സുരക്ഷിതരല്ലെന്ന് സുവേന്ദു അധികാരി കൂട്ടിച്ചേര്‍ത്തു. തൃണമൂല്‍ എംഎല്‍എമാരെ ബിജെപി എംഎല്‍എമാര്‍ മര്‍ദിച്ചതായി മന്ത്രി ഫിര്‍ഹാദ് ഹക്കീം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Trinamool congress, West bengal