കാളീദേവിയ്ക്കെതിരായ പരാമർശം; മഹുവ മൊയ്ത്രയെ തള്ളി തൃണമൂൽ കോൺഗ്രസ്
കാളീദേവിയ്ക്കെതിരായ പരാമർശം; മഹുവ മൊയ്ത്രയെ തള്ളി തൃണമൂൽ കോൺഗ്രസ്
കാളീദേവി സിഗരറ്റ് വലിക്കുന്നതായുള്ള പോസ്റ്റർ വിവാദത്തിൽ മഹുവ മൊയ്ത്ര നടത്തിയ പരാമർശമാണ് വിവാദമായത്
Mahua_Moitra
Last Updated :
Share this:
കൊൽക്കത്ത: കാളീദേവിയ്ക്കെതിരെ നടത്തിയ പരാമർശത്തിൽ മഹുവ മൊയ്ത്ര എം.പി നടത്തിയ പരാമർശത്തെ തള്ളി തൃണമൂൽ കോൺഗ്രസ് നേതൃത്വം. മഹുവയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും, അതിനെ പാർട്ടി ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്നും ട്വിറ്ററിലൂടെ തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി. ആ പരാമർശത്തെ തൃണമൂൽ കോൺഗ്രസ് അപലപിക്കുന്നുവെന്നും ട്വീറ്റിൽ പറയുന്നു.
The comments made by @MahuaMoitra at the #IndiaTodayConclaveEast2022 and her views expressed on Goddess Kali have been made in her personal capacity and are NOT ENDORSED BY THE PARTY in ANY MANNER OR FORM.
All India Trinamool Congress strongly condemns such comments.
— All India Trinamool Congress (@AITCofficial) July 5, 2022
കാളീദേവി സിഗരറ്റ് വലിക്കുന്നതായുള്ള പോസ്റ്റർ വിവാദത്തിൽ മഹുവ മൊയ്ത്ര നടത്തിയ പരാമർശമാണ് വിവാദമായത്. കാളിയെന്നാൽ മാംസാഹാരം കഴിക്കുന്ന, മദ്യപിക്കുന്ന ദേവതയാണെന്നാണ് തന്റെ സങ്കൽപമെന്നും, ദേവിയെക്കുറിച്ച് ഭക്തർക്ക്, അവരുടെ ഇഷ്ടത്തിന് അനുസരിച്ച് സങ്കൽപിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മഹുവ മൊയ്ത്ര പറഞ്ഞു. ‘കാളി’യുടെ പോസ്റ്റർ വിവാദത്തെത്തുടർന്ന് സംവിധായിക ലീന മണിമേഖലക്കെതിരെ രണ്ട് സംസ്ഥാനങ്ങളിൽ FIR രജിസ്റ്റർ ചെയ്തിരുന്നു. ഹിന്ദു ദേവതയായ കാളിയുടെ വേഷം ധരിച്ച് പുകവലിക്കുന്ന സ്ത്രീയാണ് വിവാദ പോസ്റ്റർ ചിത്രത്തിലുള്ളത്. ഇതേചിത്രത്തിൽ LGBTQ കമ്മ്യൂണിറ്റിയുടെ പതാക പശ്ചാത്തലത്തിൽ കാണിക്കുകയും ചെയ്യുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ വിമർശനം നേരിട്ടതിന് പിന്നാലെ ഡൽഹിയിലും ഉത്തർപ്രദേശിലും സംവിധായിക ലീനയ്ക്കെതിരെ FIR രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ക്രിമിനൽ ഗൂഢാലോചന, ആരാധനാലയങ്ങളിലെ കുറ്റകൃത്യം, മനഃപൂർവമുള്ള മതവികാരം വ്രണപ്പെടുത്തൽ, സമാധാന ലംഘനം സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ലീന മണിമേഖലയ്ക്കെതിരെ IPC 153A, IPC 295A എന്നിവ പ്രകാരം കേസെടുത്തു.
തമിഴ്നാട്ടിലെ മധുര സ്വദേശിനിയായ, ടൊറന്റോയിൽ താമസമാക്കിയ ലീന, ടൊറന്റോ ആഗാ ഖാൻ മ്യൂസിയത്തിലെ 'റിഥംസ് ഓഫ് കാനഡ'യുടെ ഭാഗമായാണ് പോസ്റ്റർ അനാച്ഛാദനം ചെയ്തത്. പോസ്റ്റർ ഇറങ്ങിയ ഉടൻ തന്നെ പ്രകോപിതരായ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചിത്രത്തിന്റെ നിർമ്മാതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.