HOME » NEWS » India »

Bharat Bandh | പാർട്ടി കർഷകർക്കൊപ്പം; പക്ഷേ, കർഷകസംഘടനകളുടെ ബന്ദിനെ പിന്തുണയ്ക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ്

പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് തൃണമൂൽ മേധാവി ഡൽഹിയിലെ സിംഗു അതിർത്തിയിലെ വിവിധ കർഷകരുമായി സംസാരിക്കുകയും പശ്ചിമ ബംഗാളിൽ അടുത്ത ആഴ്ച മുതൽ തെരുവ് പ്രതിഷേധം പ്രഖ്യാപിക്കുകയും ചെയ്തു.

News18 Malayalam | news18
Updated: December 7, 2020, 3:40 PM IST
Bharat Bandh  | പാർട്ടി കർഷകർക്കൊപ്പം;  പക്ഷേ, കർഷകസംഘടനകളുടെ ബന്ദിനെ പിന്തുണയ്ക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ്
Mamata Banerjee
  • News18
  • Last Updated: December 7, 2020, 3:40 PM IST
  • Share this:
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ ഡിസംബർ എട്ടിന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് പിന്തുണ നൽകില്ലെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി. ഭാരത് ബന്ദിന് പിന്തുണ നൽകുമെന്ന് ഒരു ഡസനിലധികം രാഷ്ട്രീയ പാർട്ടികൾ വ്യക്തമാക്കിയിരുന്നു. നിരവധി രാഷ്ട്രീയ പാർട്ടികൾ നൽകിയ പിന്തുണയെ കർഷക സംഘടനകൾ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഭാരത് ബന്ദിന് പിന്തുണ നൽകില്ലെന്ന് വ്യക്തമാക്കി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയത്.

മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് ആഹ്വാനത്തിന് പിന്തുണ നൽകില്ലെന്ന് തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രഖ്യാപിച്ചു. കർഷകരുടെ ലക്ഷ്യത്തിനൊപ്പം ടി എം സി നില കൊള്ളുന്നുണ്ടെങ്കിലും ചൊവ്വാഴ്ച നടക്കുന്ന രാജ്യവ്യാപക പണിമുടക്കിൽ നിന്ന് അതിന്റെ തൊഴിലാളികൾ മാറി നിൽക്കുമെന്ന് പാർട്ടി മുതിർന്ന നേതാവ് സൗഗാത റോയ് പറഞ്ഞു.

ആയിരക്കണക്കിന് കർഷകർ, പ്രധാനമായും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ളവർ, കഴിഞ്ഞ 12 ദിവസമായി കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നു. കാർഷിക മേഖലയുടെ താല്പര്യത്തിന് വിരുദ്ധമായുള്ള നിയമങ്ങൾ റദ്ദാക്കണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെടുന്നു. ദില്ലിയിലെ സിംഗു അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന കർഷകർ ഡിസംബർ എട്ടിന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. 'ഭാരത് ബന്ദിൽ' പങ്കെടുക്കാൻ എല്ലാ ഭാഗത്തു നിന്നും പരമാവധി പങ്കാളിത്തം കർഷകർ തേടിയിരുന്നു.

You may also like:യൂട്യൂബ് ലൈവിന് വേണ്ടി കാമുകിയുടെ ജീവനെടുത്തു; കൊടും തണുപ്പിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ച് വീഡിയോ [NEWS]Kerala Lottery Result Win Win W 593 Result | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിക്കുന്നു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS] 'ആ ഉന്നതൻ ആരെന്ന് മുഖ്യമന്ത്രിക്ക് അറിയാം; ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഉന്നതനെ അറിഞ്ഞാല്‍ ജനം ബോധംകെട്ടു വീഴും': രമേശ് ചെന്നിത്തല [NEWS]

"തൃണമൂൽ കോൺഗ്രസ് പ്രക്ഷോഭകാരികളായ കർഷകർക്കൊപ്പം നിൽക്കുന്നു. പക്ഷേ പശ്ചിമ ബംഗാളിൽ ഭാരത് ബന്ദിനെ ഞങ്ങൾ പിന്തുണയ്ക്കില്ല. ഈ ബന്ദ് ഞങ്ങളുടെ തത്വങ്ങൾക്ക് വിരുദ്ധമാണ്," വാർത്താ ഏജൻസി എ എൻ ഐ റോയിയെ ഉദ്ധരിച്ച് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകരിൽ ഒരാളാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഈ സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം ആശ്ചര്യജനകമാണ്. പുതിയ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് മമത ബാനർജി പറഞ്ഞിരുന്നു.



"കർഷകരെയും അവരുടെ ജീവിതത്തെയും ഉപജീവനത്തെയും കുറിച്ച് എനിക്ക് വളരെയധികം ഉത്കണ്ഠയുണ്ട്. കർഷക വിരുദ്ധ ബില്ലുകൾ കേന്ദ്ര സർക്കാർ പിൻവലിക്കണം. അവർ ഉടനടി അങ്ങനെ ചെയ്തില്ലെങ്കിൽ ഞങ്ങൾ സംസ്ഥാനത്തും രാജ്യത്തും ഉടനീളം പ്രക്ഷോഭം നടത്തും. തുടക്കം മുതൽ ഞങ്ങൾ ഈ കർഷക വിരുദ്ധ ബില്ലുകളെ ശക്തമായി എതിർക്കുന്നു,” - മമത ബാനർജി ട്വീറ്റ് ചെയ്തത് ഇങ്ങനെ.

പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് തൃണമൂൽ മേധാവി ഡൽഹിയിലെ സിംഗു അതിർത്തിയിലെ വിവിധ കർഷകരുമായി സംസാരിക്കുകയും പശ്ചിമ ബംഗാളിൽ അടുത്ത ആഴ്ച മുതൽ തെരുവ് പ്രതിഷേധം പ്രഖ്യാപിക്കുകയും ചെയ്തു.
Published by: Joys Joy
First published: December 7, 2020, 3:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories