തൃണമൂൽ കോൺഗ്രസ് ജനാധിപത്യം തകർത്തു: രൂക്ഷവിമർശനവുമായി CPM

സമാനജനാധിപത്യവിരുദ്ധ സ്വഭാവം വച്ചു പുലർത്തുന്ന ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് ബിജെപിയും തൃണമൂൽ കോൺഗ്രസും

news18india
Updated: January 20, 2019, 2:56 PM IST
തൃണമൂൽ കോൺഗ്രസ് ജനാധിപത്യം തകർത്തു: രൂക്ഷവിമർശനവുമായി CPM
TMC rally in Kolkata
  • Share this:
കൊൽക്കത്ത : സംസ്ഥാനത്തെ ജനാധിപത്യ സംവിധാനങ്ങളെയും വ്യവസ്ഥിതികളെയും തൃണമൂൽ കോൺഗ്രസ് തകർത്തു എന്ന ആരോപണവുമായി സിപിഎം പശ്ചിമ ബംഗാൾ ഘടകം. കേന്ദ്രത്തിലെ ബിജെപി ദുർഭരണത്തിനെതിരായ പോരാട്ടം എന്ന് വീമ്പു പറച്ചിൽ നടത്തിയായിരുന്നു തൃണമൂലിന്റെ നീക്കങ്ങൾ എന്നും പാർട്ടി ആരോപിക്കുന്നു.

സമാനമായ തരത്തിൽ ജനാധിപത്യവിരുദ്ധ സ്വഭാവം വച്ചു പുലർത്തുന്ന ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് ബിജെപിയും തൃണമൂൽ കോൺഗ്രസുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ സൂര്യകാന്ത മിശ്ര ആരോപിച്ചത്. സംസ്ഥാനത്തെ ജനാധിപത്യ വ്യവസ്ഥ തകർത്ത തൃണമൂൽ, അധികാരത്തിലേറിയ വർഷം മുതൽ തന്നെ എല്ലാ വ്യവസ്ഥിതികളെയും അട്ടിമറിക്കുകയാണ്. അത്തരത്തിലൊരു പാര്‍ട്ടി രാജ്യത്തിന്റെ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിക്കരുതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തൃണമൂൽ നേരിട്ട രീതി തന്നെ ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ കളങ്കമാണെന്നും മിശ്ര ആരോപിച്ചു.

Also Read-ബിജെപി ഭരണത്തിന് അന്ത്യമായെന്ന് മമത; മഹാസഖ്യം രാജ്യത്തിന് എതിരെന്ന് മോദി

2014 അധികാരത്തിലേറിയത് മുതൽ ബിജെപിയും എൻഡിഎയും ചെയ്തു വരുന്നത് തന്നെയാണ് 2011ൽ അധികാരത്തിലേറിയ കാലം മുതൽ തൃണമൂൽ പശ്ചിമ ബംഗാളിൽ ചെയ്യുന്നത്. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ജനാധിപത്യത്തിനോ ഭരണഘടനാ വ്യവസ്ഥകൾക്കോ തൃണമൂൽ ഒരു ബഹുമാനവും നൽകിയിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളെ അണിനിരത്തി മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള ത‍ൃണമൂല്‍ കോൺഗ്രസ് ഒരു മഹാറാലി സംഘടിപ്പിച്ചിരുന്നു. കേന്ദ്രത്തിലെ സര്‍ക്കാരിനെ മാറ്റു എന്ന ആഹ്വാനവുമായി നടത്തിയ മഹാ സമ്മേളനത്തിൽ മോദി സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞെന്നും പ്രതിപക്ഷ മഹാസഖ്യം വരുന്ന തെരഞ്ഞെടുപ്പിൽ വൻവിജയം നേടുമെന്നും മമത പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് സിപിഎം നേതാവിന്റെ പ്രതികരണം. 22 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്ത മഹാസമ്മേളനത്തിൽ സിപിഎമ്മിനും ക്ഷണം ഉണ്ടായിരുന്നുവെങ്കിലും ഇവർ വിട്ടു നിന്നു.

First published: January 20, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading