നരേന്ദ്രമോദിയുടെ വസ്ത്രധാരണത്തെക്കുറിച്ച് വിവാദപരാമർശവുമായി മുൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് നേതാവുമായ കീർത്തി ആസാദ്. മേഘാലയയിലെ ഒരു പൊതുപരിപാടിയിൽ പ്രധാനമന്ത്രി ഗോത്രവർഗക്കാരുടെ വസ്ത്രം ധരിച്ച് എത്തിയിരുന്നു. ”ആണും പെണ്ണും കെട്ടത്” എന്നാണ് കീർത്തി ആസാദ് ഇതിനെ വിശേഷിപ്പിച്ചത്.
ട്വിറ്ററിൽ രണ്ടു ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഫാഷൻ സെൻസിനെ കീർത്തി ആസാദ് പരിഹസിച്ചു. ഒന്ന് മോദി ഗോത്രവർഗക്കാരുടെ വസ്ത്രം ധരിച്ചു നിൽക്കുന്ന ചിത്രവും മറ്റൊന്ന് ഒരു വനിതാ മോഡൽ അതുപോലെ തന്നെ ഉള്ള ഒരു ഫ്ലോറൽ എംബ്രോയിഡറി വസ്ത്രം ധരിച്ചു നിൽക്കുന്ന ചിത്രവുമായിരുന്നു.
It is saddening to see how @KirtiAzaad is disrespecting the culture of Meghalaya and mocking our tribal attire. TMC must urgently clarify if they endorse his views. Their silence will amount to tacit support and thus will not be forgiven by the people. https://t.co/XytXuytUst
— Himanta Biswa Sarma (@himantabiswa) December 21, 2022
കീർത്തി ആസാദിന്റെ ട്വീറ്റിനെതിരെ രൂക്ഷ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ആസാദ് പ്രധാനമന്ത്രിയെ പരിഹസിക്കുക മാത്രമല്ല, മേഘാലയയുടെ സംസ്കാരത്തെയും ഗോത്രവർഗക്കാരുടെ വസ്ത്രങ്ങളെയും അപസഹിക്കുക കൂടിയാണ് ചെയ്തതെന്ന് അസ്സം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ പറഞ്ഞു.
”കീർത്തി ആസാദ് മേഘാലയയുടെ സംസ്കാരത്തെ അനാദരിക്കുകയും ഇവിടുത്തെ ഗോത്രവർഗ വസ്ത്രങ്ങളെ പരിഹസിക്കുകയും ചെയ്തു എന്നറിഞ്ഞതിൽ സങ്കടമുണ്ട്. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ പാർട്ടി ശരി വെയ്ക്കുന്നുണ്ടോ എന്ന കാര്യം തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കണം. അവരുടെ മൗനം ഈ പ്രസ്താവന അംഗീകരിക്കുന്നതിന് തുല്യമാണ്. അത് ജനങ്ങൾ ക്ഷമിക്കില്ല,” ഹിമന്ത ബിശ്വശർമ കൂട്ടിച്ചേർത്തു.
പിന്നാലെ വിശദീകരണവുമായി കീർത്തി ആസാദ് രംഗത്തെത്തി. മോദിയുടെ വസ്ത്രധാരണം താൻ ഇഷ്‌ടപ്പെടുന്നു എന്നും അതിനോട് അനാദരവ് കാട്ടുന്നില്ലെന്നും ആസാദ് പ്രതികരിച്ചു. “നമ്മുടെ പ്രധാനമന്ത്രി എല്ലായിടത്തും ഒരു ഫാഷൻ സ്റ്റേറ്റ്മെന്റ് നടത്താൻ ഇഷ്ടപ്പെടുന്നു എന്നാണ് ഞാൻ പറയാൻ ആഗ്രഹിച്ചത്,” ആസാദ് പറഞ്ഞു.
Also read- ‘പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ ഇന്ത്യയുടെ പിതാവ്’: അമൃത ഫഡ്‌നാവിസ്
ബിജെപി പട്ടികവർഗ മോർച്ച ആസാദിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. അദ്ദേഹത്തിന്റെ പരാമർശം അങ്ങേയറ്റം അപമാനകരമാണെന്നും അവർ ചൂണ്ടിക്കാട്ടി. ആസാദിനെ ‘മര്യാദയില്ലാത്തവൻ’ എന്നും സംഘടന വിശേഷിപ്പിച്ചു. തൃണമൂൽ കോൺഗ്രസിന് ആദിവാസികളോടുള്ള വിദ്വേഷം മുൻപും തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്നും അവർ പറഞ്ഞു.
”ഇത് സ്ത്രീയാണോ പുരുഷനാണോ എന്ന് ഉറപ്പില്ലെന്ന് പറഞ്ഞ് നിങ്ങൾ ഗോത്രവർഗക്കാരുടെ വസ്ത്രത്തെ അനാദരിക്കുകയാണ്. നിങ്ങൾക്കും നിങ്ങളുടെ പാർട്ടിക്കും ആദിവാസികളോടുള്ള വിദ്വേഷം മുൻപും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഈ അശ്ലീല പരാമർശത്തിന് ഇയാൾക്കെതിരെ എസ്‌സി/എസ്‌ടി അട്രോസിറ്റി ആക്‌ട് പ്രകാരം കേസെടുക്കണം,” എന്നും ബിജെപി പട്ടികവർഗ മോർച്ച ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.