HOME » NEWS » India » TRINAMOOL MP MAHUA MOITRA ASKED DELHI POLICE CHIEF TO WITHDRAW THE SECURITY PERSONNELS INFRONT OF HER HOUSE

'നിരീക്ഷണത്തിലെന്ന് സംശയം'; വീടിന് മുന്നിലെ സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്ന് തൃണമൂൽ എംപി മഹുവ മോയ്ത്ര

രാജ്യത്തെ ഒരു സാധാരണ പൗരൻ എന്ന നിലയിൽ ഇത് പോലെ ഒരു സുരക്ഷയ്ക്കായി ഞാൻ ആവശ്യപ്പെടില്ല. അതിന്‍റെ ആവശ്യവുമില്ല. അതുകൊണ്ട് ഇവരെ എത്രയും വേഗം പിന്‍വലിക്കാൻ അഭ്യർഥിക്കുകയാണ്'.

News18 Malayalam | news18-malayalam
Updated: February 14, 2021, 7:34 AM IST
'നിരീക്ഷണത്തിലെന്ന് സംശയം'; വീടിന് മുന്നിലെ സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്ന് തൃണമൂൽ എംപി മഹുവ മോയ്ത്ര
Mahua Moitra
  • Share this:
ന്യൂഡൽഹി: തന്‍റെ വീടിന് മുന്നിലെ സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മോയിത്ര. രാജ്യതലസ്ഥാനത്തെ ഇവരുടെ വസതിക്ക് മുന്നിൽ മൂന്ന് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. 'താൻ എന്തെങ്കിലും തരത്തിലുള്ള നിരീക്ഷണത്തിലാണോ' എന്നു ചോദിച്ചു കൊണ്ടാണ് ഇവരെ പിൻവലിക്കാൻ മഹുവ, ഡൽഹി പൊലീസ് ചീഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read-കാപിറ്റോൾ കലാപം: ഡൊണാൾഡ് ട്രംപ് കുറ്റവിമുക്തൻ; സെനറ്റ് വിചാരണ പൂർത്തിയായി

ബരഖമ്പ റോഡ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിന് തന്നെ വസതിയിലെത്തി കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ആയുധധാരികളായ മൂന്നോളം ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരെ തന്‍റെ വീടിന് മുന്നിൽ വിന്യസിച്ചതെന്നാണ് ഡൽഹി പൊലീസ് കമ്മീഷണർ എസ്.എന്‍.ശ്രീവാസ്തവയ്ക്കയച്ച കത്തില്‍ മഹുവ പറയുന്നത്.

'വസതിയിൽ നിന്നും അകത്തേക്കും പുറത്തേക്കുമുള്ള എന്‍റെ ചലനങ്ങൾ ഇവർ നിരീക്ഷിക്കുന്നതായാണ് സായുധാരികളായ ഈ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിൽ നിന്നും സൂചനകൾ ലഭിക്കുന്നത്. 1950ലെ ഇന്ത്യൻ ഭരണഘടന അനുസരിച്ച് രാജ്യത്തെ ഒരു പൗരന്‍ എന്ന നിലയിൽ സ്വകാര്യതയ്ക്കുള്ള അവകാശം എനിക്കുണ്ടെന്ന് നിങ്ങളെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുകയാണ്' കത്തിൽ മഹുവ വ്യക്തമാക്കുന്നു.



'അന്വേഷണങ്ങൾ നടത്തിയതിന്‍റെ അടിസ്ഥാനത്തിൽ എന്‍റെ സുരക്ഷയ്ക്കായി ബരഖമ്പ റോഡ് പൊലീസ് സ്റ്റേഷനിൽ നിന്നാണ് ഈ സായുധ ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും രാജ്യത്തെ ഒരു സാധാരണ പൗരൻ എന്ന നിലയിൽ ഇത് പോലെ ഒരു സുരക്ഷയ്ക്കായി ഞാൻ ആവശ്യപ്പെടില്ല. അതിന്‍റെ ആവശ്യവുമില്ല. അതുകൊണ്ട് ഇവരെ എത്രയും വേഗം പിന്‍വലിക്കാൻ അഭ്യർഥിക്കുകയാണ്'. കത്തിൽ എംപി വ്യക്തമാക്കി.

Also Read-'320 ദിവസത്തിൽ പെട്രോളിന് വില കൂടിയത് വെറും 60 ദിവസം മാത്രം; 20 ദിവസം വില കുറഞ്ഞു'; ഇന്ധനവില വർധനവിൽ കേന്ദ്രമന്ത്രിയുടെ ന്യായീകരണം

കേന്ദ്രസർക്കാരിനെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്നതിന്‍റെ പേരിൽ പലപ്പോഴും വാർത്തകളിൽ നിറയുന്ന വ്യക്തിയാണ് മഹുവ. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ പാർലമെന്‍റിൽ ഇവർ നടത്തിയ പരാമർശങ്ങൾ വൻ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. ബിജെപിയടക്കം ഇതിനെതിരെ രംഗത്ത് വരികയും ചെയ്തു. എന്നാൽ അവകാശലംഘനമെന്ന പേരിൽ തന്നെ ഭീഷണപ്പെടുത്താനാകില്ലെന്നായിരുന്നു വിഷയത്തിൽ മഹുവയുടെ പ്രതികരണം.
Published by: Asha Sulfiker
First published: February 14, 2021, 7:06 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories