• HOME
  • »
  • NEWS
  • »
  • india
  • »
  • എതിർപ്പുകൾക്കിടെ മുത്തലാഖ് ബിൽ ഇന്ന് ലോക്സഭയിൽ

എതിർപ്പുകൾക്കിടെ മുത്തലാഖ് ബിൽ ഇന്ന് ലോക്സഭയിൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡൽ‌ഹി : പ്രതിപക്ഷത്തിന്റെ എതിർപ്പുകളുടെ മുത്തലാഖ് ബിൽ ഇന്ന് ലോക്സഭയിൽ. നിർബന്ധമായും സഭയിൽ എത്താൻ പാർട്ടി എംപിമാർക്ക് ബിജെപി വിപ്പ് നൽകിയിട്ടുണ്ട്.

    മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ഓർഡിനൻസിന് പകരമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ലിലാണ് ഇന്ന് ലോക്സഭയിൽ ചർച്ച. നേരത്തെ കൊണ്ടു വന്ന ബില്‍ ലോക്‌സഭ മുന്‍പ് പാസാക്കിയിരുന്നെങ്കിലും രാജ്യസഭയിൽ പാസായിരുന്നില്ല. മുന്‍പ് പാസാക്കിയ ബില്‍ പുതിയ ഭേദഗതികളോടെ ഡിസംബര്‍ പതിനേഴിനാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

    Also Read-ISIS ബന്ധം: NIA റെയ്ഡിൽ 10 പേർ പിടിയില്‍, റോക്കറ്റ് ലോഞ്ചർ അടക്കമുള്ളവ പിടിച്ചെടുത്തു

    മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി മൂന്ന് വർഷം വരെ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബിൽ ഏതുവിധേനെയും പാസാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. പല മുസ്ലീം സംഘടനകളും ബില്ലിനെതിരെ രംഗത്തുണ്ടെങ്കിലും ജീവനാംശം ഉറപ്പു വരുത്തുന്ന ബിൽ മുസ്ലീം സ്ത്രീകൾക്ക് ഗുണകരമാകുമെന്നാണ് സർക്കാർ വാദം. ബില്ലിൽ ചർച്ചയാകാമെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും അറിയിച്ചിട്ടുണ്ട്. ബില്ലിനെ ടിഡിപി എതിർക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ലോക്സഭയിൽ പാസാക്കിയാലും ഭൂരിപക്ഷമില്ലാത്തതിനാൽ രാജ്യസഭയിൽ പാസാക്കുക ദുഷ്കരമാകും.

    അതേസമയം റഫേൽ, കമ്പ്യൂട്ടർ നിരീക്ഷണം, ഐടി നിയമ ഭേദഗതി തുടങ്ങിയ വിഷയങ്ങളും പാർലമെന്റിനെ ഇന്ന് പ്രക്ഷുബ്ദമാക്കിയേക്കും.

    First published: