• HOME
  • »
  • NEWS
  • »
  • india
  • »
  • മുത്തലാഖ് ബിൽ തിങ്കളാഴ്ച രാജ്യസഭയിൽ

മുത്തലാഖ് ബിൽ തിങ്കളാഴ്ച രാജ്യസഭയിൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ന്യൂഡൽഹി: പ്രതിപക്ഷ എതിർപ്പിനിടെ ലോക്സഭ കടന്ന മുത്തലാഖ് ബില്‍ തിങ്കളാഴ്ച രാജ്യസഭയിൽ. ബിൽ പരിഗണിക്കുന്നതിന് മുമ്പു തന്നെ സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാര്‍ രാജ്യസഭ അധ്യക്ഷന് കത്ത് നല്‍കി. സഭയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് രൂപം നൽകാൻ പ്രതിപക്ഷ പാർട്ടികൾ തിങ്കളാഴ്ച യോഗം ചേരും.

    സർക്കാരിന് ഭൂരിപക്ഷമുള്ള ലോക്സഭയിൽ അനായാസം പാസാക്കിയെടുത്ത മുത്തലാഖ് ബിൽ രാജ്യസഭയിൽ പാസാക്കുക എളുപ്പമാകില്ല. എഴുപത്തിമൂന്ന് അംഗങ്ങളുള്ള ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആണെങ്കിലും സഭയിൽ ഭൂരിപക്ഷം ഇല്ല. സഖ്യകക്ഷികളായ ശിവസേനയുടെയും അകാലിദളിന്‍റെയും മൂന്നുവീതം അംഗങ്ങളുടെ പിന്തുണ ഉറപ്പാണെങ്കിലും ബില്ല് പാസാകണമെങ്കിൽ നാൽപത് അംഗങ്ങളുടെ കൂടി പിന്തുണ ഉറപ്പിക്കണം.


    മുത്തലാഖ്: ലോക്സഭ ബിൽ പാസാക്കി
     ഇതിനായി കേന്ദ്രസർക്കാർ പ്രാദേശിക പാർട്ടികളുമായി അനൗപചാരിക ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ബില്ലിനെതിരെ 116അംഗങ്ങളുടെ പിന്തുണ ഉണ്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ അവകാശവാദം. ഇതിനുപുറമേ ലോക്സഭയിൽ ബില്ലിനെ എതിർത്ത ബിജെഡി, അണ്ണാ ഡിഎംകെ എന്നീ പാര്‍ട്ടികള്‍ നിലപാട് മാറ്റില്ലെന്നാണ് സൂചന. തൃണമൂല്‍ കോണ്‍ഗ്രസും ബില്ലിനെ ശക്തമായി എതിർക്കും. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ തിങ്കളാഴ്ച യോഗം ചേർന്ന് ബില്ലിന് സർക്കാരിനെ സഭയിൽ ഒറ്റപ്പെടുത്താനുള്ള തന്ത്രങ്ങൾക്ക് രൂപം നൽകും.


    അതേസമയം, ബില്‍ രാജ്യസഭ പരിഗണക്കാതെ നേരിട്ട് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാര്‍ രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് കത്ത് നല്‍കി. സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടലിനാകും തിങ്കളാഴ്ച രാജ്യസഭ സാക്ഷ്യം വഹിക്കുക. രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിലേത് പോലെ പ്രതിപക്ഷത്ത് ചേരി തിരിവുണ്ടായാല്‍ മാത്രമേ ബില്‍ പാസാകാന്‍ സാധ്യതയുള്ളൂ.

    First published: