• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിശ്വസിച്ചാലും ഇല്ലെങ്കിലും; താറാവിന്‍റെ കാര്യത്തിൽ ബിപ്ലബ് പറഞ്ഞതിൽ സത്യമുണ്ട്

news18india
Updated: August 29, 2018, 6:48 PM IST
വിശ്വസിച്ചാലും ഇല്ലെങ്കിലും; താറാവിന്‍റെ കാര്യത്തിൽ ബിപ്ലബ് പറഞ്ഞതിൽ സത്യമുണ്ട്
news18india
Updated: August 29, 2018, 6:48 PM IST
അഗർത്തല: താറാവുകൾ വെള്ളത്തിൽ നീന്തുമ്പോൾ ഓക്സിജൻ വർദ്ധിക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് പറഞ്ഞത് വെറുതെയല്ല. അതിൽ സത്യമുണ്ടെന്നാണ് ശാസ്ത്രരംഗത്തു നിന്നുള്ളവർ പറയുന്നത്. ത്രിപുര മുഖ്യമന്ത്രിയുടെ മണ്ടൻ പ്രസ്താവനയെന്നാണ് ഇന്‍റർനെറ്റ് ലോകം കഴിഞ്ഞദിവസം ഇതിനെ ഏറ്റെടുത്തത്. എന്നാൽ, ആ പ്രസ്താവന മണ്ടത്തരമല്ലെന്നും പറഞ്ഞതിൽ കാര്യമുണ്ടെന്നും വ്യക്തമാക്കി ശാസ്ത്ര വിദഗ്ദർ വ്യക്തമാക്കി. ചുരുക്കത്തിൽ മണ്ടത്തരമാണെന്ന് വിചാരിച്ച് നമ്മൾ ചിരിച്ചുതള്ളിയത്, മണ്ടത്തരമല്ലായിരുന്നു കാര്യം തന്നെയായിരുന്നു.

രുദ്രസാനഗറിലെ പരമ്പരാഗത വള്ളംകളി മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ബിപ്ലബ് കുമാർ താറാവുകളെക്കുറിച്ച് പ്രസ്താവന
നടത്തിയത്.

ബിപ്ലബ് കുമാർ ദേബ് താറാവുകളെക്കുറിച്ച് പറഞ്ഞത്

 



"തടാകങ്ങൾക്ക് സമീപം കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് 50,000 താറാവുകളെ വിതരണം ചെയ്യാൻ ആലോചിക്കുന്നു. ഗ്രാമങ്ങളിലും തടാകങ്ങളുടെ സമീപമുള്ള വിനോദസഞ്ചാര മേഖലകളിലും താറാവുകളെ വിതരണം ചെയ്യും. പ്രകൃതി ഭംഗി വർധിക്കുന്നതിനൊപ്പം ഗ്രാമീണ സാമ്പത്തിക വ്യവസ്ഥയും മെച്ചപ്പെടും'

' വെള്ളത്തിൽ താറാവ് നീന്തുമ്പോൾ അതിലെ ഓക്സിജന്റെ അളവ് താനേ വർധിക്കും. ഓക്സിജൻ പുനസംസ്കരിക്കപ്പെടും. ജലത്തിലെ മത്സ്യങ്ങൾക്ക് കൂടുതൽ ഓക്സിജൻ ലഭിക്കും. പക്ഷികൾ വെള്ളത്തിൽ കാഷ്ഠിക്കുന്നതും നല്ലതാണ്. ഇത് മത്സ്യകൃഷിക്ക് ഗുണം ചെയ്യും. മത്സ്യങ്ങൾ വളരെ പെട്ടെന്ന് വളരും. അതും പൂർണമായി ജൈവ രീതിയിൽ തന്നെ'

വീണ്ടും ബിപ്ലവ് കുമാർ; താറാവ് നീന്തുന്ന വെള്ളത്തിലെ ഓക്സിജൻറെ അളവ് കൂടുമെന്ന് ത്രിപുര മുഖ്യൻ

ബിപ്ലബിനെ എതിർത്തവർ പറഞ്ഞത്

എന്നാൽ, മുഖ്യമന്ത്രിയുടെ വാദത്തിന് യാതൊരു ശാസ്ത്രീയമായ അടിത്തറയില്ലെന്ന് ത്രിപുര യുക്തിവാദ് വികാസ് മഞ്ച നേതാവ് മിഹിർ ലാൽ റോയ് പറഞ്ഞു. ജലത്തിൽ ചലനമുണ്ടാകുമ്പോൾ വായുവിന്‍റെ സാന്നിധ്യം വർധിക്കും. എന്നാൽ താറാവ് നീന്തുന്നത് കാരണം ഓക്സിജൻ അളവ് വർധിക്കുമെന്നതിന് ശാസ്ത്രീയമായ അടിത്തറയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് ത്രിപുര കോണ്‍ഗ്രസ് പാർട്ടിയും രംഗത്തെത്തി. ആയിരക്കണക്കിനുപേരുടെ ഉപജീവനമാർഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ ശാസ്ത്രീയമായ അടിത്തറയില്ലാത്ത ഇത്തരത്തിൽ പ്രസ്താവന നടത്തരുതായിരുന്നുവെന്ന് കോൺഗ്രസ് വിമർശിച്ചു. അതേസമയം സി പി എം സംസ്ഥാന സെക്രട്ടറി ബിജൻ ധാർ ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ വിസമ്മതിച്ചു.

വിവാദത്തെ തുടർന്ന് ശാസ്ത്രലോകം പറഞ്ഞത്

 



'ജൈവിക വായു നിറയ്ക്കലുകാർ' എന്നു തന്നെയാണ് താറാവുകൾ അറിയപ്പെടുന്നത്. വെള്ളത്തിൽ നീന്തുമ്പോൾ വെള്ളത്തിലേക്ക് വായു നിറയ്ക്കുന്നുണ്ട് താറാവുകൾ. അതുകൊണ്ടു തന്നെയാണ് താറാവുകൾ ഈ പേരിൽ അറിയപ്പെടുന്നതും. പ്രകൃതിദത്തമായ വായു നിറയ്ക്കലുകാരാണ് താറാവുകൾ. വെള്ളത്തിൽ നീന്തുമ്പോൾ വെള്ളത്തിലെ ഓക്സിജന്‍റെ അളവ് അവ മെച്ചപ്പെടുത്തുമെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എജ്യുക്കേഷനിലെ ശാസ്ത്രജ്ഞനായ ദെബ്ബർമ പറഞ്ഞു. അതുപോലെ തന്നെ താറാവിന്‍റെ കാഷ്ഠം മത്സ്യങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏതായാലും ഇത്തവണ ബിപ്ലബ് പറഞ്ഞത് കാര്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ബിപ്ലബ് എന്തു പറഞ്ഞാലും മണ്ടത്തരമാണെന്ന് വിളിച്ചു പറയുന്നതിനു മുമ്പ് ഇനിയൊന്ന് ചിന്തിക്കണമെന്ന് അർത്ഥം.
First published: August 29, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍