ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് (Biplab Deb)രാജിവെച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കേയാണ് ബിപ്ലബ് ദേബിന്റെ രാജി. 2018 ൽ ത്രിപുരയിൽ ബിജെപി അധികാരത്തിലെത്തിയതോടെയാണ് ബിപ്ലബ് ദേബ് മുഖ്യമന്ത്രിയായത്.
25 വർഷത്തെ ഇടത് ഭരണം അവസാനിപ്പിച്ചായിരുന്നു ബിജെപി ത്രിപുരയിൽ അധികാര നേടിയത്. അപ്രതീക്ഷിതമായാണ് ബിപ്ലബ് കുമാറിന്റെ രാജി. ത്രിപുര ഗവർണർ സത്യദേവ് നാരായൺ ആര്യയെ കണ്ട് ബിപ്ലബ് കുമാർ ദേബ് രാജി കൈമാറുകയായിരുന്നു.
ത്രിപുരയ്ക്ക് വേണ്ടി പ്രവർത്തിച്ചുവെന്നും അതിന് പാർട്ടിയോട് നന്ദിയുണ്ടെന്നുമായിരുന്നു രാജിവെച്ചതിനു ശേഷം ബിപ്ലബ് ദേബിന്റെ ആദ്യ പ്രതികരണം.
#BiplabDebQuits | Who will replace Biplab Deb as new Tripura CM?
Listen in to Biplab Deb's first reaction after resigning. He says, 'I have worked for Tripura and thankful to the party.'
സംഘടനയെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കണമെന്ന പാർട്ടിയുടെ നിർദ്ദേശങ്ങൾ പാലിക്കുമെന്നായിരുന്നു ഗവർണറെ കണ്ടതിനു ശേഷം ബിപ്ലബ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ബിപ്ലബ് കുമാറിന്റെ രാജിയോടെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബിജെപി നിയമസഭാ കക്ഷി യോഗം അഞ്ച് മണിക്ക് ചേരുന്നുണ്ട്.
അതേസമയം, ത്രിപുരയിലെ മുൻ രാജകുടുംബവുമായി ബന്ധമുള്ള ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വർമ്മ ഇടക്കാലത്തേക്ക് മുഖ്യമന്ത്രിയായി ചുമതലയേറ്റേക്കുമെന്നാണ് സൂചനകൾ. രാജ്യസഭാ അംഗം ഡോ. മണിക് സഹയുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച ബിപ്ലബ് ദേബ് ഡൽഹിയിലെത്തി ബിജെപി പ്രസിഡന്റ് ജെപി നദ്ദയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
2023 മാർച്ചിലാണ് ത്രിപുരയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.