#സുജിത് നാഥ് കൊൽക്കത്ത: കോണ്‍ഗ്രസിന്‍റെ ത്രിപുര സംസ്ഥാന അധ്യക്ഷൻ പ്രദ്യോദ് ദേബ് ബര്‍മ പാര്‍ടിയില്‍ നിന്നും രാജിവെച്ചു. അഴിമതിക്കാരുടെയും പിന്നില്‍ നിന്ന് കുത്തുന്നവരുടെയും കൂടെ ഇനി ഉണ്ടാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് രാജി. "ബിജെപി എം എൽ എ മാരാണ് ത്രിപുരയിലെ കോൺഗ്രസിനെ നിയന്ത്രിക്കുന്നത്. ഇക്കാര്യം സോണിയ ഗാന്ധി ഉൾപ്പടെ എല്ലാ പ്രമുഖ നേതാക്കളോടും ഞാൻ പറഞ്ഞിരുന്നു. എന്നാൽ യാതൊരു പ്രയോജനവും ഉണ്ടായില്ല.ഇതിനെതിരെ പ്രതികരിച്ചതിന് ഞാൻ പല തവണ അവഹേളിതനായിട്ടുണ്ട്," പ്രദ്യോദ് ദേബ് ബര്‍മ ന്യൂസ് 18 നോട് പറഞ്ഞു. ത്രിപുരയിലെ അവസാന രാജാവും മുൻ രാജവംശമായ മാണിക്യ രാജ വംശത്തിലെ ഇപ്പോഴത്തെ തലവനുമായ കിരിത് ബിക്രം ദേബ് ബർമയുടെ മകനാണ് പ്രദ്യോത്.
'ആരാണ് ഇന്ത്യ ഗാന്ധി? ട്വിറ്ററിലെ പിഴയ്ക്ക് തരൂരിനെതിരെ വിമർശനം നേരത്തേ ദേശീയ പൗരത്വ ബില്ലില്‍ ബിജെപിയെ പിന്തുണച്ച് ദേബ് ബര്‍മ രംഗത്തെത്തിയിരുന്നു. 'ഞാൻ പൗരത്വ ബില്ലിന് അനുകൂലമാണ്. അതിനായി സുപ്രീംകോടതിയിൽ നൽകിയ കേസ് പിൻവലിക്കണമെന്ന് പാർട്ടി എന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ത്രിപുരയിലെ ജനഹിതത്തിനു എതിരെ നിൽക്കാൻ എനിക്ക് കഴിയില്ല," അദ്ദേഹം പറഞ്ഞു. താൻ ബിജെപിയിൽ ചേരുമെന്നുള്ള അഭ്യൂഹങ്ങൾ ദേബ് ബർമ തള്ളിക്കളഞ്ഞു. തൽക്കാലം ഞാൻ ഒരു പാർട്ടിയിലേക്കുമില്ല," അദ്ദേഹം വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.