ഇന്റർഫേസ് /വാർത്ത /India / വിവാഹ വേദിയിലെത്തി കല്യാണം മുടക്കി; ജില്ലാ മജിസ്ട്രേറ്റിനെ സസ്പെൻഡ് ചെയ്ത് ത്രിപുര സർക്കാർ

വിവാഹ വേദിയിലെത്തി കല്യാണം മുടക്കി; ജില്ലാ മജിസ്ട്രേറ്റിനെ സസ്പെൻഡ് ചെയ്ത് ത്രിപുര സർക്കാർ

Screengrab

Screengrab

വിവാഹത്തിനുള്ള അനുമതി പത്രം കാണിച്ചെങ്കിലും മജിസ്ട്രേറ്റ് അത് കീറിക്കളയുകയും ചെയ്തു.

  • Share this:

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ വിവാഹവേദിയിലെത്തി കല്യാണം മുടക്കിയ ജില്ലാ മജിസ്ട്രേറ്റിന്റെ വാർത്ത വൈറലായിരുന്നു. ത്രിപുരയിലെ ജില്ലാ മജിസ്ട്രേറ്റ് ശൈലേഷ് കുമാർ ജാദവ് ആണ് വിവാഹം മുടക്കിയതിനെ തുടർന്ന് വാർത്തകളിൽ ഇടംനേടിയത്. വിവാഹവേദിയിലെത്തി വിവാഹം നിർത്തിവെക്കുന്ന മജിസ്ട്രേറ്റിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റിക്ക് മുന്നിൽ ശൈലേഷ് കുമാർ ഹാജരായിരുന്നു. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന്റെ നിർദേശപ്രകാരം രണ്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾകൊള്ളിച്ചാണ് അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചത്.

കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിൽ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടിയാണ് താൻ ശ്രമിച്ചതെന്നായിരുന്നു മജിസ്ട്രേറ്റിന്റെ വിശദീകരണമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ക്രമസമാധാനപാലനം നടപ്പാക്കുകയും കോവിഡ് -19 ന്റെ വ്യാപനം തടയുകയും ചെയ്യേണ്ടത് തന്റെ കടമയാണെന്നും താൻ ചെയ്ത കാര്യത്തിൽ ഉറച്ച് നിൽക്കുന്നു എന്നുമായിരുന്നു കമ്മിറ്റിക്ക് മുന്നിൽ മജിസ്ട്രേറ്റ് പറഞ്ഞത്.

You may also like:കോവിഡ് രോഗികൾക്ക് സൗജന്യമായി ഓക്സിജ൯ സിലിണ്ടറുകൾ എത്തിക്കാ൯ ഭാര്യയുടെ ആഭരണങ്ങൾ വിറ്റ് യുവാവ്

മജിസ്ട്രേറ്റിനെതിരെ നിരവധി രാഷ്ട്രീയ പ്രവർത്തകരടക്കം രംഗത്തെത്തിയിരുന്നു. ശൈലേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് എംഎൽഎമാരായ അശീഷ് ഷാ, സുശാന്ത ചൗധരി എന്നിവർ ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തു.

You may also like:'സ്ത്രീധനമായി ട്രെയിന്‍ തരട്ടേയെന്ന് ഭാര്യവീട്ടുകാര്‍ ചോദിച്ചു; എന്നാല്‍ അത് വേണ്ടെന്ന് ഞാൻ പറഞ്ഞു'; വൈറലായി വീഡിയോ

ത്രിപുരയിലെ അഗർത്തലയിലാണ് വിവാദമായ സംഭവം നടന്നത്. ത്രിപുര തദ്ദേശീയ പുരോഗമന പ്രാദേശിക സഖ്യം ചെയർമാൻ പ്രദ്യോത് കിഷോർ ദേബ് ബർമയു ഉടമസ്ഥതയിലുള്ളതായിരുന്നു വിവാഹവേദി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് വധുവിനോടും വരനോടും ബന്ധുക്കളോടും അതിഥികളോടുമെല്ലാം വേദി വിട്ടു പോകാൻ ശൈലേഷ് കുമാർ യാദവ് ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. അതിഥികളെ മാറ്റാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇതിനിടിയിൽ വിവാഹത്തിനുള്ള അനുമതി പത്രം കാണിച്ചെങ്കിലും മജിസ്ട്രേറ്റ് അത് കീറിക്കളയുകയും ചെയ്തു. അടുത്ത ദിവസം സംഭവം വിവാദമായതോടെ തന്റെ പ്രവർത്തിയിൽ ആർക്കെങ്കിലും വേദനയുണ്ടായാൽ ക്ഷമ ചോദിക്കുന്നതായും മജിസ്ട്രേറ്റ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു.

തന്റെ ഉദ്ദേശം ആരേയും വേദനിപ്പിക്കുകയോ അപമാനിക്കുകയോ ആയിരുന്നില്ലെന്നും എല്ലാവരുടേയും നന്മയ്ക്ക് വേണ്ടിയാണ് ജനങ്ങളുടെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടിയാണെന്നുമായിരുന്നു വിശദീകരണം. സംഭവങ്ങൾ വിവാദമായതിന് പിന്നാലെയാണ് മജിസ്ട്രേറ്റിനെ ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

First published:

Tags: Tripura, Viral video