• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

മോദിക്കൊപ്പമുള്ള വേദിയിൽ ബിജെപി മന്ത്രി സഹപ്രവർത്തകയെ തൊട്ടത് തെറ്റായ രീതിയിലോ?

മന്ത്രിയെ പുറത്താക്കി ലൈംഗിക അതിക്രമത്തിന് കേസെടുക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്

news18india
Updated: February 12, 2019, 1:31 PM IST
മോദിക്കൊപ്പമുള്ള വേദിയിൽ ബിജെപി മന്ത്രി സഹപ്രവർത്തകയെ തൊട്ടത് തെറ്റായ രീതിയിലോ?
മന്ത്രിയെ പുറത്താക്കി ലൈംഗിക അതിക്രമത്തിന് കേസെടുക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്
news18india
Updated: February 12, 2019, 1:31 PM IST
അഗർത്തല : സഹപ്രവർത്തകയെ മോശമായ തരത്തിൽ സ്പര്‍ശിച്ച ബിജെപി മന്ത്രിയുടെ നടപടി വിവാദത്തില്‍. തൃപുരയിലെ കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി മനോജ് കാന്ത് ദേബ് ആണ് സഹപ്രവര്‍ത്തകയായ സന്ദന ചക്മയോട് പരസ്യമായി അപമര്യാദ കാട്ടി വിവാദത്തിലായിരിക്കുന്നത്. സംസ്ഥാന സാമൂഹ്യ നീതി-യുവജന ക്ഷേമ വകുപ്പ് മന്ത്രി കൂടിയാണ് സന്ദന.

പ്രധാനമന്ത്രി നരേന്ദ്ര മോദി, തൃപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് എന്നിവരുൾപ്പെട്ട വേദിയിലാണ് സംഭവം.വേദിയിൽ തനിക്ക് സമീപം നിൽക്കുന്ന സന്ദനയുടെ അരക്കെട്ടിൽ മനോജ് കാന്ത് കൈവയ്ക്കുന്ന വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധം ഉയർത്തുകയായിരുന്നു. വീഡിയോയുടെ ആധികാരികത സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും അവസരം മുതലെടുത്ത പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിയെ പുറത്താക്കി ലൈംഗിക അതിക്രമത്തിന് കേസെടുക്കണമെന്നാണ് മുഖ്യ പ്രതിപക്ഷമായ ഇടതു മുന്നണി അറിയിച്ചിരിക്കുന്നത്.

Also Read-പ്രിയങ്കയുടെ റാലി ചാകരയായത് കള്ളന്‍മാർക്ക്: അൻപതോളം മൊബൈലുകൾ മോഷണം പോയി

പ്രധാനമന്ത്രിക്കൊപ്പമുള്ള വേദിയിൽ സഹപ്രവർത്തകയോട് തീർത്തും മോശമായ രീതിയിൽ പെരുമാറിയ മനോജ് കാന്തിനെ അറസ്റ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. ആദിവാസി വിഭാഗത്തിൽ പെട്ട സന്ദനയ്ക്ക് നേരെ നടന്ന അതിക്രമത്തിനെതിരെ ചില ആദിവാസി സംഘടനകളും പ്രതിഷേധത്തിന് തയ്യാറെടുക്കുന്നുണ്ട്. മന്ത്രി രാജി വയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം.

എന്നാൽ ആരോപണങ്ങൾ തള്ളിയ ബിജെപി, മന്ത്രിയെ വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ആരോപിച്ചത്.

First published: February 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626