നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Tripura Civic Polls | ത്രിപുര തൂത്തുവാരി ബിജെപി; ഒരുതരി മാത്രം സിപിഎം; നിലംപറ്റി തൃണമൂൽ

  Tripura Civic Polls | ത്രിപുര തൂത്തുവാരി ബിജെപി; ഒരുതരി മാത്രം സിപിഎം; നിലംപറ്റി തൃണമൂൽ

  പ്രതിപക്ഷമായ ടിഎംസിയും സിപിഎമ്മും അഗർത്തല കോർപറേഷനിൽ അക്കൗണ്ട് തുറക്കുന്നതിൽ പരാജയപ്പെട്ടു.

  Tripura_BJP

  Tripura_BJP

  • Share this:
   അഗര്‍ത്തല: ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിൽ (Tripura Civic Polls) വൻ വിജയം നേടി ബിജെപി (BJP). അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (Agartala Municipal Corporation) ഉള്‍പ്പെടെ ത്രിപുരയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരിയപ്പോൾ സിപിഎം തകർന്നടിഞ്ഞു. ഇത്തവണ അട്ടിമറി സ്വപ്നവുമായി എത്തിയ തൃണമൂൽ കോൺഗ്രസും നിലംപറ്റി.

   13 മുനിസിപ്പല്‍ കൗണ്‍സിലുകള്‍, അഗര്‍ത്തല കോര്‍പ്പറേഷനിലെ 51 വാര്‍ഡുകള്‍, ആറ് നഗര പഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെടെ 334 സീറ്റുകളിലേക്കാണ് ത്രിപുരയില്‍ തിരഞ്ഞെടുപ്പ് നടന്നത്. 51 അംഗ അഗർത്തല മുനിസിപ്പൽ കോർപ്പറേഷന്റെ (എഎംസി) എല്ലാ സീറ്റുകളിലും വിജയിക്കുകയും മറ്റ് നിരവധി നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിജയിക്കുകയും ചെയ്തുകൊണ്ടാണ് ത്രിപുരയിലെ ഭരണകക്ഷിയായ ബിജെപി തൂത്തുവാരിയത്. പ്രതിപക്ഷമായ ടിഎംസിയും സിപിഎമ്മും അഗർത്തല കോർപറേഷനിൽ അക്കൗണ്ട് തുറക്കുന്നതിൽ പരാജയപ്പെട്ടു.

   15 അംഗ ഖോവായ് മുനിസിപ്പൽ കൗൺസിൽ, 17 സീറ്റുള്ള ബെലോണിയ മുനിസിപ്പൽ കൗൺസിൽ, 15 അംഗ കുമാർഘട്ട് മുനിസിപ്പൽ കൗൺസിൽ, ഒമ്പത് അംഗ സബ്റൂം നഗർ പഞ്ചായത്ത് എന്നിവിടങ്ങളിലെ എല്ലാ വാർഡുകളും ബിജെപി നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. 25 വാർഡുകളുള്ള ധർമനഗർ മുനിസിപ്പൽ കൗൺസിലിലും 15 സീറ്റുകളുള്ള തെലിയമുറ മുനിസിപ്പൽ കൗൺസിലിലും 13 അംഗ അമർപൂർ നഗർ പഞ്ചായത്തിലും ബിജെപി തൂത്തുവാരി.

   സോനമുറ നഗർ പഞ്ചായത്തും മേലാഘർ നഗർ പഞ്ചായത്തും ബിജെപി 13 സീറ്റുകൾ വീതം നേടിയതോടെ പ്രതിപക്ഷം കൂടുതൽ ദുർബലമായി. 11 അംഗ ജിറാനിയ നഗർ പഞ്ചായത്തും ബിജെപി വിജയിച്ചു.അംബാസ മുനിസിപ്പൽ കൗൺസിലിൽ ബിജെപി 12 സീറ്റുകൾ നേടിയപ്പോൾ ടിഎംസിയും സിപിഎമ്മും സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ഓരോ സീറ്റും ലഭിച്ചു.

   Also Read- Mann Ki Baat| അധികാരമല്ല, ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യം; മൻ കീ ബാത്തിൽ പ്രധാനമന്ത്രി

   സംസ്ഥാനത്തെ അഗർത്തല മുനിസിപ്പൽ കോർപ്പറേഷനിലെയും 13 മുനിസിപ്പൽ ബോഡികളിലെയും ആറ് നഗര പഞ്ചായത്തുകളിലെയും 334 സീറ്റുകളിലേക്കും ബിജെപി സ്ഥാനാർത്ഥികളെ നിർത്തി, 112 ഇടങ്ങളിൽ അവരുടെ നോമിനികൾ എതിരില്ലാതെ വിജയിച്ചു. നവംബർ 25 ന് 222 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. വടക്കുകിഴക്കൻ മേഖലകളിലേക്കും മറ്റിടങ്ങളിലേക്കും ഒരു ദേശീയ പാർട്ടിയായി നിലയുറപ്പിക്കാൻ ശ്രമിക്കുന്ന തൃണമൂൽ കോൺഗ്രസുമായും സിപിഎമ്മുമായുമാണ് ഭരണകക്ഷിയായ ബിജെപി മത്സരിച്ചത്. അതേസമയം തെരഞ്ഞെടുപ്പിൽ കള്ളവോട്ട്, ബൂത്തുപിടിത്തം എന്നിവ ആരോപിച്ച ടിഎംസി, മുഴുവൻ തെരഞ്ഞെടുപ്പുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അഗർത്തല ഉൾപ്പടെഅഞ്ച് നഗരസഭകളിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു.

   News Summary- The BJP has won the Tripura Civic Polls by a landslide. The CPM collapsed when the BJP swept the elections to various local bodies in Tripura, including the Agartala Municipal Corporation. This time the Trinamool Congress, which came with the dream of a coup, also fell to the ground.
   Published by:Anuraj GR
   First published:
   )}