• HOME
  • »
  • NEWS
  • »
  • india
  • »
  • ത്രിപുര, നാഗാലാൻഡ്, മേഘാലയ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്; ആത്മവിശ്വാസത്തിൽ BJP; ഭരണ പ്രതീക്ഷയിൽ ഇടത്-കോൺഗ്രസ് സഖ്യം

ത്രിപുര, നാഗാലാൻഡ്, മേഘാലയ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്; ആത്മവിശ്വാസത്തിൽ BJP; ഭരണ പ്രതീക്ഷയിൽ ഇടത്-കോൺഗ്രസ് സഖ്യം

ത്രിപുരയിൽ 60ഉം മറ്റ് രണ്ട് ഇടങ്ങളിൽ 59 മണ്ഡലങ്ങളിലുമാണ് വോട്ടെണ്ണൽ നടക്കുന്നത്. മൂന്നു സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

  • Share this:

    ന്യൂഡൽഹി: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഇന്ന്. ത്രിപുരയിൽ 60ഉം മറ്റ് രണ്ട് ഇടങ്ങളിൽ 59 മണ്ഡലങ്ങളിലുമാണ് വോട്ടെണ്ണൽ നടക്കുന്നത്. മൂന്നു സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 16-ാം തീയതിയായിരുന്നു ത്രിപുരയിൽ വോട്ടെടുപ്പ് നടന്നത്. ഫെബ്രുവരി 27നായിരുന്നു മേഘാലയയും നാഗാലാൻഡും ജനവിധിയെഴുതിയത്. എട്ടുമണിയോടെ ആദ്യ ഫലസൂചനകൾ എത്തിതുടങ്ങും

    ഭരണം ഉറപ്പിക്കാൻ കേവല ഭൂരിപക്ഷമായ 31 സീറ്റുകളിൽ വിജയം ഉറപ്പിക്കണം.ത്രിപുരയിൽ ബിജെപി സഖ്യത്തിന് വമ്പൻ വിജയവും സി പി എം-കോൺഗ്രസ് സഖ്യത്തിന് കനത്ത പരാജയവും പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങളെത്തിയിരുന്നു. നാഗാലാൻഡിൽ NDPP -BJP സഖ്യത്തിനാണ് വിജയവും എക്സിറ്റ് പോള്‍ ഫലങ്ങൾ പ്രവിചിച്ചിട്ടുണ്ട്.

    Also Read-ത്രിപുരയിലും നാഗാലാന്റിലും ബിജെപി; മേഘാലയിൽ NPP വലിയ ഒറ്റകക്ഷി: എക്സിറ്റ് പോൾ ഫലങ്ങൾ

    ത്രിപുര
    ത്രിപുരയിലെ 60 അംഗ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിൽ 81 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 259 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ത്രിപുരയില്‍ ബിജെപി വിജയിക്കുമെന്നും കൂടുതൽ സീറ്റുകൾ നേടുമെന്നും മുഖ്യമന്ത്രി മാണിക സാഹ പറ‍ഞ്ഞു. ഭരണമാറ്റം പ്രതീക്ഷിരക്കുന്നതായി ഇടത്-കോൺഗ്രസ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ജിതേന്ദ്ര ചൗധരി പ്രതികരിച്ചു. തിപ്ര മോത്ത എന്ന ഗോത്രവർഗ പാർട്ടിയും ത്രപുര തെരഞ്ഞെടുപ്പിൽ മറ്റു പാർട്ടികൾക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.

    മേഘാലായ
    നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടന്ന സംസ്ഥാനമാണ് മേഘാലായ. കോൺഗ്രസ്, ബിജെപി, കോൺറാഡ് സാങ്മയുടെ എൻപിപി, തൃണമൂൽ കോൺഗ്രസ് എന്നിവയാണ് മത്സരംഗത്തുള്ളത്. ബിജെപിയുടെയും യുഡിപിയുടെയും പിന്തുണയോടെയാണ് 2018ൽ എൻപിപി ഭരണം നേടിതയത്. മേഘാലയിൽ 76 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.

    നാഗാലാൻഡ്
    നാഗാലാൻഡിൽ ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും ബിജെപിയും ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് എൻഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലുമാണ് മത്സരിച്ചത്. നാഗാലാൻഡിൽ 84 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയിരുന്നു.

    Also Read-130 സീറ്റുകൾ; തെന്നിന്ത്യയിൽ നിന്ന് പരമാവധി നേടാൻ ബിജെപി; തെലങ്കാനയിലെ നേതാക്കളുമായി അമിത് ഷായുടെ ചർച്ച

    എക്സിറ്റ്പോള്‍ ഫലങ്ങൾ
    ത്രിപുരയിൽ ബിജെപി 36-45 സീറ്റ് വരെ നേടുമെന്ന് ഇന്ത്യാടുഡേ എക്സിറ്റ്പോൾ ഫലം പറയുന്നു.

    മേഘാലയയിൽ എൻഎൻപി അധികാരം തുടരുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. എൻഎൻപി 21 മുതൽ 26 വരെ സീറ്റ് നേടുമെന്നാണ് മാട്രിസ് എക്സിറ്റ് പോൾ പറയുന്നു.  മേഘലയയിൽ നാഷണൽ പീപ്പിൾസ് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷി ആകുമെന്നാണ് പ്രവചനങ്ങൾ. നിലവിലെ പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസിന് പരമാവധി 13 സീറ്റു വരെയും ബി ജെ പിക്ക് പരമാവധി എട്ട് സീറ്റു വരെയുമാണ് വിവിധ എക്സിറ്റ് പോളുകളുടെ പ്രവചനം.

    നിലവിൽ പ്രതിപക്ഷമില്ലാത്ത നാഗാലാൻഡിൽ NDPP- BJP സഖ്യം വമ്പൻ ഭൂരിപക്ഷളിൽ അധികാരത്തിൽ വരുമെന്നാണ് നാലു പ്രധാന എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്.

    Published by:Jayesh Krishnan
    First published: