• HOME
  • »
  • NEWS
  • »
  • india
  • »
  • Tripura | ത്രിപുരയിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി, എംഎല്‍എ ബര്‍ബ മോഹന്‍ രാജിവെച്ചു; ഈ വർഷത്തെ നാലാമത്തെ രാജി

Tripura | ത്രിപുരയിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി, എംഎല്‍എ ബര്‍ബ മോഹന്‍ രാജിവെച്ചു; ഈ വർഷത്തെ നാലാമത്തെ രാജി

ത്രിപുരയുടെ രാജിയെ തുടര്‍ന്ന് 60 അംഗ നിയമസഭയില്‍ ബിജെപിയുടെ അംഗബലം 35 ആയി കുറഞ്ഞു. എന്നാല്‍, പാര്‍ട്ടി നേതാക്കള്‍ ത്രിപുരയുടെ രാജിയില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

  • Last Updated :
  • Share this:
    ത്രിപുരയിലെ ബിജെപി എംഎല്‍എ ബര്‍ബ മോഹന്‍ ത്രിപുര (burba mohan tripura) നിയമസഭയില്‍ നിന്നും പാർട്ടിയിൽ നിന്നും രാജിവെച്ചു. കാര്‍ബുക്ക് നിയോജക മണ്ഡലത്തിലെ എംഎല്‍എയായിരുന്ന (karbook MLA) അദ്ദേഹം ഗോത്ര വര്‍ഗ്ഗ പാര്‍ട്ടിയായ ടിപ്രഹ ഇന്‍ഡിജീനസ് പ്രോഗ്രസീവ് റീജിയണല്‍ അലയന്‍സില്‍ (TIPRA) ചേരും. ടിപ്ര നേതാവും മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബര്‍മനൊപ്പമാണ് ബര്‍ബ സ്പീക്കര്‍ രത്തന്‍ ചക്രവര്‍ത്തിക്ക് രാജിക്കത്ത് നല്‍കിയത്.

    '' അദ്ദേഹം ബിജെപിയില്‍ നിന്നും എംഎൽഎ സ്ഥാനത്ത് നിന്നും രാജി വെച്ചു. അദ്ദേഹത്തിന് ഞാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അദ്ദേഹം ഇപ്പോള്‍ തന്നെ ടിപ്രയില്‍ ചേരും, '' ദേബ് ബര്‍മന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ''വ്യക്തിപരമായ കാരണങ്ങള്‍'' കൊണ്ടാണ് രാജി വെയ്ക്കുന്നതെന്ന് ത്രിപുര രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.

    'കര്‍ബുക്ക് നിയോജക മണ്ഡലത്തിലെ ബിജെപി എംഎല്‍എ എന്നെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജി വെയ്ക്കുന്നതെന്നാണ് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയത്. ടിപ്ര നേതാവ് പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ് ബര്‍മനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു, '' ത്രിപുര നിയമസഭാ സ്പീക്കര്‍ രത്തന്‍ ചക്രവര്‍ത്തി പിടിഐയോട് പറഞ്ഞു.

    also read : മുഖ്യമന്ത്രി കസേരയില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ മകന്‍; 'സൂപ്പർ മുഖ്യമന്ത്രി'യെന്ന് പ്രതിപക്ഷം; വിവാദമായി ചിത്രം

    എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് രാജി സ്വീകരിച്ചതെന്നും സ്പീക്കര്‍ പറഞ്ഞു. ഇന്ന് മുതല്‍ ത്രിപുര നിയമസഭയിലെ അംഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ അസംബ്ലിയുടെ കാലാവധി ഉടന്‍ അവസാനിക്കാതിരിക്കുന്നതിനാല്‍ രാജി വെയ്ക്കരുതെന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ അദ്ദേഹം രാജി വെയ്ക്കാന്‍ തീരുമാനിച്ചുറപ്പിച്ചിരുന്നുവെന്നും സ്പീക്കര്‍ വ്യക്തമാക്കി.

    ബർബ മോഹൻ രാജി വെച്ചെങ്കിലും മണിക് സാഹയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ട്. ബിജെപിക്ക് 35 എംഎല്‍എമാരുള്ളപ്പോള്‍ സഖ്യകക്ഷിയായ ഐപിഎഫ്ടിക്ക് ഏഴ് എംഎല്‍എമാരാണുള്ളത്. പ്രതിപക്ഷമായ സിപിഐ(എം)ന് 15 എംഎല്‍എമാരും കോണ്‍ഗ്രസിന് ഒരു എംഎല്‍എയുമുണ്ട്.

    ത്രിപുരയുടെ രാജിയെ തുടര്‍ന്ന് 60 അംഗ നിയമസഭയില്‍ ബിജെപിയുടെ അംഗബലം 35 ആയി കുറഞ്ഞു. എന്നാല്‍, പാര്‍ട്ടി നേതാക്കള്‍ ത്രിപുരയുടെ രാജിയില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പാര്‍ട്ടി വിട്ട നാലാമത്തെ ബിജെപി നിയമസഭാംഗമാണ് ത്രിപുര. ആശിസ് ദാസ്, മുന്‍ മന്ത്രി സുദീപ് റോയ് ബര്‍മന്‍, ആശിസ് കുമാര്‍ സാഹ എന്നിവരാണ് പാര്‍ട്ടി വിട്ട മറ്റ് നിയമസഭാംഗങ്ങള്‍.

    റോയ് ബര്‍മനും സാഹയും ഈ വര്‍ഷം ഫെബ്രുവരിയിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ആശിസ് ദാസ് കഴിഞ്ഞ വര്‍ഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നുവെങ്കിലും ഈ വര്‍ഷം മെയില്‍ പാര്‍ട്ടി വിട്ടു. ഈ വര്‍ഷം ആദ്യം നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച റോയ് ബര്‍മന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എയാണ്.

    വ്യാഴാഴ്ചയാണ് മുന്‍ മുഖ്യമന്ത്രി ദേബ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സിപിഐ-എം സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ ഭാനുലാല്‍ സാഹയെ 28 വോട്ടിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. മേയില്‍ മുഖ്യമന്ത്രിയായി നിയമിതനായ മണിക് സാഹ രാജിവച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. 2023 മാര്‍ച്ചിലാണ് ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.
    Published by:Amal Surendran
    First published: