• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഊർമിളയെ മുസ്ലീമാക്കി സൈബർ ആക്രമണം: വിക്കിപീഡിയയിൽ പേര് 'മറിയം അക്തര്‍ മിര്‍' എന്നു മാറ്റി

വികിപീഡിയയിൽ ഊർമിള കശ്മീരി വ്യവസായിയും മോഡലുമായ മൊഹ്സിൻ അക്തറിനെ വിവാഹം ചെയ്ത മരിയം അക്തർ മിർ എന്നായിരുന്നു തിരുത്തപ്പെട്ടത്.

news18
Updated: March 31, 2019, 10:27 AM IST
ഊർമിളയെ മുസ്ലീമാക്കി സൈബർ ആക്രമണം: വിക്കിപീഡിയയിൽ പേര് 'മറിയം അക്തര്‍ മിര്‍' എന്നു മാറ്റി
വികിപീഡിയയിൽ ഊർമിള കശ്മീരി വ്യവസായിയും മോഡലുമായ മൊഹ്സിൻ അക്തറിനെ വിവാഹം ചെയ്ത മരിയം അക്തർ മിർ എന്നായിരുന്നു തിരുത്തപ്പെട്ടത്.
  • News18
  • Last Updated: March 31, 2019, 10:27 AM IST IST
  • Share this:
മുംബൈ : കോൺഗ്രസിൽ ചേർന്ന ബോളിവുഡ് താരം ഊര്‍മിള മദോന്ദ്കറിനെതിരെ രൂക്ഷമായ സൈബർ ആക്രമണം. താരത്തെ ഇസ്ലാം മത വിശ്വാസിയാക്കി കൊണ്ടാണ് ആക്രമണം നടക്കുന്നത്. വിക്കിപീഡിയയിൽ ഊർമിളയുടെ പേര് മറിയം അക്തർ മിർ എന്നും മാറ്റിയിട്ടുണ്ട്. ഈയടുത്ത് കോണ്‍ഗ്രസിൽ ചേർന്ന താരത്തെ മുംബൈ നോർത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഊർമിളയെ മുസ്ലീമാക്കി സൈബർ ആക്രമണം ശക്തമായത്.

Also Read-ഊർമിള മദോന്ദ്കർ കോണ്ഗ്രസിൽ: മുംബൈയിൽ മത്സരിക്കും

വിക്കിപീഡിയ പേജിൽ ഊർമിളയുടെ പേരിന് പുറമെ മതം അടക്കമുള്ള വിവരങ്ങളും മാറ്റിയിട്ടുണ്ട്. ഇത് താരത്തിന്റെ കുടുംബത്തിൽ നിന്നും കോൺഗ്രസ് പ്രവർത്തകരിൽ നിന്നും പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്. വികിപീഡിയയിൽ ഊർമിള കശ്മീരി വ്യവസായിയും മോഡലുമായ മൊഹ്സിൻ അക്തറിനെ വിവാഹം ചെയ്ത മരിയം അക്തർ മിർ എന്നായിരുന്നു തിരുത്തപ്പെട്ടത്. നിക്കാഹിന് ശേഷം നിയമപരമായി തന്നെയാണ് താരം ഇസ്ലാം നാമം സ്വീകരിച്ചതെന്നും കുറിച്ചിരുന്നു. ഇതിന് പുറമെ ഊർമിളയുടെ പിതാവ് ശിവിന്ദർ സിംഗ് മാതാവ് റുക്സാന സുൽത്താന എന്നായിരുന്നു എഡിറ്റ് ചെയ്യപ്പെട്ടത്. കുടുംബത്തിൽ മിശ്രവിവാഹം ചെയ്ത രണ്ടാം തലമുറ വ്യക്തിയാണ് ഊർമിളയെന്നും കുറിച്ചിരുന്നു.

Also Read-ശതകോടീശ്വരിയായ BJP സ്ഥാനാര്‍ഥി: ഹേമമാലിനിയുടെ ആസ്തി 101 കോടി

ശക്തമായ ഭാഷയിലാണ് ഊർമിളയുടെ പിതാവ് ശ്രീകാന്ത് മദോന്ദ്കർ ഇതിനോട് പ്രതികരിച്ചത്. ഊര്‍മിളയ്ക്കിത് പൂർണമായും അവരുടെ രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള പ്രത്യയശാസ്ത്ര പോരാട്ടമാണ്. തന്റെ എതിരാളികളുടെ കുടുംബത്തെ കുറിച്ചും ബന്ധുക്കളെക്കുറിച്ചും ഇത്തരമൊരു പ്ലാറ്റ്ഫോമിൽ ചർച്ച ചെയ്യുന്ന തരത്തിൽ തന്റെ മകൾ ഒരിക്കലും തരം താഴില്ലെന്നായിരുന്നു പ്രതികരണം.
കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ദും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഊർമിളയെ കരുത്തയായ എതിരാളി ആയി തന്നെയാണ് ബിജെപി കാണുന്നതെന്നതിന് തെളിവാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഊർമിളയ്ക്കെതിരെ സൈബർ ആക്രമണം ആരംഭിക്കുന്നതിന് മുൻപ് തന്നെ സച്ചിൻ ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ ഒരു കുറിപ്പ് ഇട്ടിരുന്നു. അത് ശരിവക്കുന്ന തരത്തിലാണ് ഇപ്പോൾ കോൺഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ നടക്കുന്ന ആക്രമണം. ഊർമിളയെ കോണ്‍ഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് മുതൽ തന്നെ ബിജെപി ഭയപ്പെട്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ അവരുടെ വിവാഹക്കാര്യം ഉയർത്തിപ്പിടിച്ച് അവരുടെ വൃത്തികെട്ട വിദ്യകൾ പുറത്തെടുക്കുകയാണ് എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

അതേസമയം സൈബർ ആക്രമണങ്ങളെ അതിന്റെ വഴിക്ക് വിട്ട് പ്രചാരണ തിരക്കുകളിലാണ് ഊര്‍മിള.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 31, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍