• HOME
  • »
  • NEWS
  • »
  • india
  • »
  • കമല്‍നാഥിന് കുരുക്ക് മുറുകുന്നു; സിഖ് വിരുദ്ധ കലാപകേസുകള്‍ പുനരന്വേഷിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി

കമല്‍നാഥിന് കുരുക്ക് മുറുകുന്നു; സിഖ് വിരുദ്ധ കലാപകേസുകള്‍ പുനരന്വേഷിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി

പ്രത്യേക അന്വേഷണ സംഘം ഇത്തരത്തിലുള്ള ആറിലധികം കേസുകള്‍ പുനരന്വേഷിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം  അനുമതി നൽകിയെന്ന് 'ദി ട്രിബ്യൂൺ' റിപ്പോർട്ട് ചെയ്യുന്നു. കമല്‍ നാഥിനെതിരായ ആരോപണങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് മന്‍ജിന്ദര്‍ സിം സിര്‍സയെ ഉദ്ധരിച്ചാണ് ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

    ആരോപണങ്ങള്‍ പുനരന്വേഷിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കമല്‍നാഥിനെ  മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും സിര്‍സ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടിലുണ്ട്. കോണ്‍ഗ്രസിലെ സിഖ് വിരുദ്ധമുഖമാണ് കമല്‍നാഥെന്നും അദ്ദേഹം പറഞ്ഞു.

    പ്രത്യേക അന്വേഷസംഘം ഇത്തരത്തിലുള്ള ആറിലധികം കേസുകള്‍ പുനരന്വേഷിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    Also Read 'കോൺഗ്രസുമായി സഖ്യത്തിനില്ല'; ഹരിയാനയിലെ എല്ലാ സീറ്റുകളിലും BSP മത്സരിക്കുമെന്ന് മായാവതി

    First published: