• HOME
  • »
  • NEWS
  • »
  • india
  • »
  • TRS MP MALOTH KAVITHA GIVEN 6 MONTH JAIL FOR BRIBING VOTERS

വോട്ടിന് പണം നൽകിയ കേസ്: തെലങ്കാനയിൽ ടിആർഎസ് എംപിക്ക് 6 മാസം തടവ് ശിക്ഷ

ആറു മാസത്തെ കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

കവിത മാലോത്ത്

കവിത മാലോത്ത്

  • Share this:
    ഹൈദരാബാദ്: വോട്ടിന് പണം നൽകിയെന്ന കേസിൽ തെലങ്കാന സിറ്റിങ് എം പി കവിത മലോത്ത് കുറ്റക്കാരിയെന്ന് കോടതി. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ കവിതയും കൂട്ടാളിയും പണം നൽകി വോട്ടർമാരെ സ്വാധീനിച്ചെന്നാണ് കേസ്. സംഭവത്തിൽ കവിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ കോടതി ആറു മാസത്തെ കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

    സിറ്റിങ് എംപിക്കെതിരെ വളരെ അപുർവമായാണ് ഇത്തരത്തിൽ ഒരു നടപടി. എംപിമാർക്കും എംഎൽഎമാർക്കുമെതിരെയുള്ള കേസുകൾ കേൾക്കുന്ന പ്രത്യേക സെഷൻസ് കോടതിയുടേതാണ് വിധി. തെലങ്കാനയിലെ മഹബൂബാബാദിൽനിന്നുള്ള ടിആർഎസ് എംപിയാണ് കവിത. സംഭവത്തിൽ ഇന്നലെ തന്നെ ജാമ്യം ലഭിച്ച കവിത അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം.

    Also Read- ദേശീയപാത വികസിപ്പിക്കാൻ സ്ഥലം വിട്ടുകൊടുത്ത് കൊവ്വൽ അഴിവാതുക്കൽ ക്ഷേത്രം

    2019ലെ തെരഞ്ഞെടുപ്പ് സമയത്ത് കവിതയുടെ സഹായി ഷൗക്കത്തലി വോട്ടർമാർക്ക് 500 രൂപ വീതം നൽകുന്നതായി ആരോപണം ഉയർന്നിരുന്നു. തുടർന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ഇയാൾ പണം നൽകുന്നത് കയ്യോടെ പിടിക്കുകയും ചെയ്തു. കവിതയ്ക്കു വേണ്ടിയാണ് പണം നൽകിയതെന്ന് ഷൗക്കത്തലി സമ്മതിച്ചതോടെ കവിതയെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തത്. വിചാരണ സമയത്ത് ഇതുമായി ബന്ധപ്പെട്ട തെളിവുകളും പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു.

    Also Read- നഴ്സിനെ സഹോദരീ ഭർത്താവിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

    അപൂർവമാണെങ്കിലും എംപിയെ സമാനമായ കേസിൽ പ്രത്യേക കോടതി ശിക്ഷിക്കുന്നത് ഇതാദ്യമല്ല. നേരത്തെ ബിജെപി എംഎൽഎ രാജ സിംഗ്, ടിആർഎസ് എംഎൽഎ ദാനം നാഗേന്ദർ എന്നിവർക്കും ജയിൽ ശിക്ഷ വിധിച്ചിരുന്നു. ബോലറം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനാണ് രാജ സിംഗിനെ ശിക്ഷിച്ചത്. ബഞ്ചാര ഹിൽസ് പൊലീസ് സ്ര്രേഷനിലെ സർക്കാർ ഉദ്യോഗസ്ഥനെ മർദിച്ചതിനാണ് ദാനം നാഗേന്ദറെ കോടതി ശിക്ഷിച്ചത്.

    Also Read- സ്വർണം കൊണ്ട് ടോയ്ലറ്റ്; കോഴ ആരോപണം നേരിടുന്ന ട്രാഫിക് ഉദ്യോഗസ്ഥന്റെ വീട്ടിലെ കാഴ്ചകൾ

    English Summary: A sitting MP belonging to TRS and her associate have been convicted of bribing voters during the 2019 general elections. TRS Lok Sabha MP Maloth Kavitha and her associate were convicted by a special sessions court at Nampally and sentenced to six months of imprisonment for giving bribes to obtain votes during the 2019 general elections. A fine of Rs 10,000 was also imposed. The accused were however granted bail to file an appeal before a higher court.
    Published by:Rajesh V
    First published:
    )}