ലോക്ക്ഡൗണിനിടിയിൽ ഹൈവേയിൽ ദുരന്തങ്ങൾ തുടർക്കഥയാകുന്നു. ഗുജറാത്തിൽ നിന്നും പുറപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയും കുട്ടിയും അപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ച ട്രക്ക് നിയന്ത്രണം തെറ്റി ദേശീയപാതയിലെ സ്റ്റേഷനറി കടയിൽ ചെന്ന് ഇടിക്കുകയായിരുന്നു.
അപകടത്തിൽ ട്രക്കിലുണ്ടായിരുന്ന 60 ഓളം പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ അക്ബാർപൂർ കോട്ട് വാലിയ ദേശീയപാതയിലാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ കാൺപൂരിലെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിലെ ഹിരാമൻ അലി(50) ആണ് മരണപ്പെട്ടത്. മരിച്ച കുട്ടിയുടെ പ്രായം വ്യക്തമല്ല. ആരുടെ കുട്ടിയാണെന്നും തിരിച്ചറിഞ്ഞിട്ടില്ല. ഹിരമാൻ അലിയുടെ ഭർത്താവ് അക്ബർ അലിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നേരത്തേ, ഉത്തർപ്രദേശിലേക്ക് പുറപ്പെട്ട 18 അംഗ തൊഴിലാളികളും അപകടത്തിൽപെട്ടിരുന്നു. രണ്ടു ദിവസം മുമ്പാണ് സൈക്കിളിൽ ഛത്തീസ്ഗഡിലേക്ക് പുറപ്പെട്ട കുടുംബം അപകടത്തിൽപെട്ട് ഭാര്യയും ഭർത്താവും മരിച്ചത്. ഇവരുടെ രണ്ട് മക്കൾ പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയിലാണ്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.