ഇന്റർഫേസ് /വാർത്ത /India / 'യഥാർത്ഥ മുസ്ലീം, നല്ല പൗരൻ'; ദേശവ്യാപക ക്യാംപെയിനുമായി ആര്‍എസ്എസ് സംഘടന

'യഥാർത്ഥ മുസ്ലീം, നല്ല പൗരൻ'; ദേശവ്യാപക ക്യാംപെയിനുമായി ആര്‍എസ്എസ് സംഘടന

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്താനുള്ള പദ്ധതികളുമായി ആര്‍എസ്എസ് .

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്താനുള്ള പദ്ധതികളുമായി ആര്‍എസ്എസ് .

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്താനുള്ള പദ്ധതികളുമായി ആര്‍എസ്എസ് .

  • Share this:

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്താനുള്ള പദ്ധതികളുമായി ആര്‍എസ്എസ് . ആര്‍എസ്എസിന്റെ കീഴിലുള്ള മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പ്രവര്‍ത്തനം വ്യാപകമാക്കാനാണ് പാര്‍ട്ടി തീരുമാനം.ഒരു രാജ്യം, ഒരു പതാക, ഒരു ദേശീയ ഗാനം എന്ന പ്രമേയം മുന്നോട്ട് വെച്ച് ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോടൊപ്പം നിര്‍ത്തുന്ന പ്രചരണപരിപാടികള്‍ക്കാണ് തുടക്കം കുറിക്കുന്നത് എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

”യഥാര്‍ത്ഥ മുസ്ലിം, നല്ല പൗരന്‍” എന്ന സന്ദേശവുമായി മുസ്ലിം രാഷ്ട്രീയ മഞ്ച് പ്രവര്‍ത്തകര്‍ മുസ്ലിം ന്യൂനപക്ഷ സമുദായത്തിനിടയില്‍ പ്രവര്‍ത്തനം ശക്തമാക്കുമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു.ജൂണ്‍ എട്ട് മുതല്‍ 11 വരെയുള്ള തീയതികളില്‍ എംആര്‍എം പ്രവര്‍ത്തകര്‍ക്കായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. മധ്യപ്രദേശിലെ ഭോപ്പാലിലായിരിക്കും പരിശീലനമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു.

Also read-പുതിയ പാര്‍ലമെന്റ് മന്ദിരോദ്ഘാടനം സവര്‍ക്കറുടെ ജന്മവാര്‍ഷിക ദിനത്തില്‍; അപമാനകരമെന്ന് കോണ്‍ഗ്രസ്

ആര്‍എസ്എസിന്റെ ദേശിയ കാര്യനിര്‍വാഹ സമിതി അംഗവും മുസ്ലിം രാഷ്ട്രീയ മഞ്ച് നേതാവുമായ ഇന്ദ്രേഷ് കുമാര്‍ പരിശീലന പരിപാടി നയിക്കും.മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ നേതൃത്വത്തില്‍ 2021ലാണ് അവസാനമായി ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വെച്ചായിരുന്നു അന്ന് പരിശീലനപരിപാടി സംഘടിപ്പിച്ചത്. ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതും അന്ന് പരിപാടിയില്‍ പങ്കെടുത്തിരുന്നു.

” 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആര്‍എസ്എസിന്റെ മുസ്ലിം രാഷ്ട്രീയ മഞ്ച് ദേശവ്യാപകമായ പരിപാടികള്‍ സംഘടിപ്പിക്കും. ഒരു രാജ്യം, ഒരു പതാക, ഒരു ദേശീയ ഗാനം, ഒരു നിയമം എന്ന സന്ദേശത്തിലടിസ്ഥാനമാക്കിയാകും പ്രചരണം,” എംആര്‍എം മുഖ്യവക്താവ് ഷഹീദ് സെയ്ദ് പറഞ്ഞു.

രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള ന്യൂനപക്ഷങ്ങളിലേക്കും തങ്ങളുടെ സന്ദേശമെത്തിക്കുമെന്നും ഷഹീദ് പറഞ്ഞു. മുസ്ലിം ജനസംഖ്യയുള്ള മധ്യപ്രദേശിലെ ഭോപ്പാല്‍ ആണ് പ്രചരണ പരിശീലന പരിപാടിയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also read-ഇത് ചരിത്രം; 100 മണിക്കൂര്‍ കൊണ്ട് 100 കിലോമീറ്റർ എക്സ്പ്രസ് വേ നിര്‍മ്മിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി

” മധ്യപ്രദേശില്‍ മുസ്ലിം വോട്ടുകള്‍ ബിജെപിയിലേക്ക് എത്താതെ ഭിന്നിച്ച് പോകുന്നു. അവസാനം നടന്ന തെരഞ്ഞെടുപ്പില്‍ നോര്‍ത്ത്, സൗത്ത് അസംബ്ലി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ആണ് വിജയിച്ചത്. ഈ രണ്ട് മണ്ഡലങ്ങളിലും മുസ്ലിം ജനസംഖ്യ വളരെ കൂടുതലാണ്. നോര്‍ത്ത് ഭോപ്പാല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായി മാറിക്കഴിഞ്ഞു,” എംആര്‍എം വക്താവ് പറഞ്ഞു.

First published:

Tags: Muslim, Rss