Donald Trump India Visit LIVE: ഇന്ത്യ സന്ദർശനം പഠനാനുഭവമെന്ന് ട്രംപ്; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുന്നു

Donald Trump India Visit Live News Updates അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറുമെന്ന് രാംനാഥ് കോവിന്ദ് ഡൊണാൾഡ് ട്രംപിനോട് പറഞ്ഞു. 

  • News18 Malayalam
  • | February 25, 2020, 20:32 IST
    facebookTwitterLinkedin
    LAST UPDATED 3 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    20:32 (IST)

    ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും രാഷ്ട്രപതി ഭവനിൽ എത്തിയപ്പോൾ


    20:30 (IST)

    അമേരിക്കയുമായി തന്ത്രപരമായ ബന്ധം തുടരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാഷ്ട്രപതി ഭവനിലെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

    20:15 (IST)

     രണ്ടു ദിവസത്തെ ഇന്ത്യ സന്ദർശനം പഠനാനുഭവമാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. രാഷ്ട്രപതി ഭവനിൽ പ്രസിഡന്‍റ് രാംനാഥ് കോവിന്ദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. രണ്ടുദിവസംകൊണ്ട് ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഇന്ത്യയുമായി പ്രതിരോധ-വ്യാപാര കരാറുകൾ രൂപപ്പെടുത്തുമെന്നും അമേരിക്കൻ പ്രസിഡന്‍റ് വ്യക്തമാക്കി

    19:47 (IST)

    ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും രാഷ്ട്രപതി ഭവനിൽ എത്തി. അമേരിക്കൻ പ്രസിഡന്‍റുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൂടിക്കാഴ്ച നടത്തും

    18:7 (IST)

    പൌരത്വഭേദഗതി ബില്ലിൽ പ്രതികരിക്കാനില്ലെന്ന് ട്രംപ്. ഇന്ത്യ സ്വീകരിക്കുന്ന തീരുമാനങ്ങൾ ശരിയായിട്ടുള്ളതാണെന്ന് കരുതുന്നതായും ട്രംപ്

    18:2 (IST)

    നരേന്ദ്ര മോദിയുമായും ഇമ്രാൻഖാനുമായും ഉറ്റ സൌഹൃദമെന്ന് ട്രംപ്

    17:58 (IST)

    ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഞാൻ ചെയ്ത ആത്രയും കാര്യങ്ങൾ മാറ്റാരും ചെയ്ചതിട്ടില്ലെന്ന് ട്രംപ്

    17:52 (IST)
    17:49 (IST)

    ഇന്ത്യയുമായി കൂടുതൽ പ്രതിരോധ ഇടപാടുകൾ ഉണ്ടാവും. അമേരിക്കയിൽ നിന്നും സൈനിക ആയുധങ്ങൾ ഇന്ത്യ വാങ്ങും. 

    17:45 (IST)

    കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 

    ന്യൂഡൽഹി: രണ്ടു ദിവസത്തെ ഇന്ത്യ സന്ദർശനം പഠനാനുഭവമാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. രാഷ്ട്രപതി ഭവനിൽ പ്രസിഡന്‍റ് രാംനാഥ് കോവിന്ദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. രണ്ടുദിവസംകൊണ്ട് ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഇന്ത്യയുമായി പ്രതിരോധ-വ്യാപാര കരാറുകൾ രൂപപ്പെടുത്തുമെന്നും അമേരിക്കൻ പ്രസിഡന്‍റ് വ്യക്തമാക്കി. അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറുമെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു.

    തത്സമയ വിവരങ്ങൾ ചുവടെ...