ജയ്പൂർ: അടുത്ത മൂന്നു മൂന്നര വർഷത്തിനുള്ളിൽ അയോധ്യയിലെ നിർദ്ദിഷ്ട രാമക്ഷേത്രത്തിന്റെ പണി പൂർത്തിയാകും. ശ്രീ രാമ ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റിലെ ട്രഷറർ ഗോവിന്ദ് ദേവ് ഗിരിജി മഹാരാജ് ശനിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം.
രാമക്ഷേത്രത്തിന്റെ പണി പൂർത്തിയാക്കാൻ വിശ്വാസികളിൽ നിന്നുള്ള സാമ്പത്തികസഹായം സ്വീകരിക്കുന്നതാണെന്നും ഗിരിജി മഹാരാജ് പറഞ്ഞു.
"അക്ഷർധാം ക്ഷേത്രം മൂന്നു വർഷത്തിനുള്ളിൽ പണിതതാണ്. മൂന്ന് വർഷത്തിനുള്ളിൽ സ്റ്റാച്യൂ ഓഫ് യൂണിറ്റി നിർമിച്ചു. മൂന്നോ മൂന്നരയോ വർഷത്തിനുള്ളിൽ രാമന്റെ മഹാക്ഷേത്രം അവിടെ സാക്ഷാത്കരിക്കപ്പെടുമെന്നും ഞങ്ങൾ വിചാരിക്കുന്നു." ഗിരിജി മഹാരാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആളുകളിൽ നിന്നുള്ള സാമ്പത്തിക സഹകരണം സ്വീകരിക്കപ്പെടുമോയെന്ന ചോദ്യത്തിന്, "ഇഷ്ടികകൾ അയയ്ക്കുന്ന ആവേശത്തോടെ ആളുകൾ, രാമക്ഷേത്രത്തിന്റെ നിർമാണത്തിനായി പണവും സംഭാവന ചെയ്യും. ജനങ്ങളുടെ ഫണ്ടും പൊതുജന പിന്തുണയും ഉപയോഗിച്ചാണ് രാമക്ഷേത്രം പൂർത്തിയാക്കുക' - ഗിരിജി മഹാരാജ് പറഞ്ഞു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.