ട്വിറ്ററിലൂടെ വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിച്ചു എന്ന പരാതിയില്‍ ബോളിവുഡ് നടി കങ്കണ റണൗട്ടിനും സഹോദരി രംഗോലി ചന്ദേലിനുമെതിരെ അന്വേഷണം നടത്താന്‍ മുംബൈ പൊലിസിന് കോടതി ഉത്തരവ്. ബന്ദ്ര മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റാണ് ഉത്തരവിട്ടത്.
ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടറായ സാഹില്‍ അഷ്റഫലി സയ്യിദ് ആണ് പരാതി നല്‍കിയത്. കഴിഞ്ഞ രണ്ട് മാസമായി കങ്കണ റണൗട്ട് ബോളിവുഡിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നിരന്തരം ഉന്നയിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.
ട്വീറ്റുകളിലൂടെയും ചാനല്‍ അഭിമുഖങ്ങളിലും ബോളിവുഡിലെ പ്രമുഖര്‍ക്കെതിരെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നതായാണ് പരാതി. മതത്തിന്റെ പേരില്‍ കലാകാരന്മാരെ ഭിന്നിപ്പിക്കാനാണ് ട്വീറ്റുകളിലൂടെ നടി ശ്രമിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ട്വീറ്റുകളും നടി പോസ്റ്റ് ചെയ്തെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
Who all are fasting on Navratris? Pictures clicked from today’s celebrations as I am also fasting, meanwhile another FIR filed against me, Pappu sena in Maharashtra seems to be obsessing over me, don’t miss me so much I will be there soon ❤️#Navratripic.twitter.com/qRW8HVNf0F
രണ്ട് സമുദായങ്ങള്‍ തമ്മില്‍ വിദ്വേഷത്തിന് കാരണമാകുന്ന തരത്തിലുള്ള ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തെന്നാണ് രങ്കോലിക്കെതിരെയുള്ള പരാതിയില്‍ പറയുന്നത്.
അതേസമയം, തനിക്കെതിരെയുള്ള പരാതിയിലും കങ്കണ ട്വീറ്റ് ചെയ്തിട്ടുണ്ട്. നവരാത്രി ആഘോഷത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് പരാതിയെ കുറിച്ചും നടി പറഞ്ഞിരിക്കുന്നത്. മഹാരാഷ്ട്രയിലെ പപ്പു സേന തനിക്കെതിരെ മറ്റൊരു എഫ്ഐആര്‍ കൂടി ഫയല്‍ ചെയ്തു എന്ന് ട്വീറ്റില്‍ നടി പറയുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.