ബൈബിളുമായി ക്രിസ്ത്യൻ പ്രാർത്ഥനയിൽ ഭാര്യ പങ്കെടുത്തു; തിരുപ്പതി ദേവസ്ഥാനം ചെയർമാന്റെ മതത്തെ ചൊല്ലി വിവാദം

''തിരുപ്പതി ദേവസ്ഥാനം ചെയർമാന്റെ കുടുംബം ക്രിസ്ത്യൻ വിശ്വാസികളാണെന്ന് ഈ സംഭവം വീണ്ടും ഉറപ്പിക്കുകയാണ്. ഇത് കോടിക്കണക്കിന് വരുന്ന ഹിന്ദുക്കളെ മുറിവേൽപ്പിക്കുന്നതാണ്... ''- ജനസേനാ പാർട്ടി വക്താവ് ന്യൂസ് 18നോട്

News18 Malayalam | news18-malayalam
Updated: July 10, 2020, 9:29 AM IST
ബൈബിളുമായി ക്രിസ്ത്യൻ പ്രാർത്ഥനയിൽ ഭാര്യ പങ്കെടുത്തു; തിരുപ്പതി ദേവസ്ഥാനം ചെയർമാന്റെ മതത്തെ ചൊല്ലി വിവാദം
News18 Malayalam
  • Share this:
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുൻ എംപിയും തിരുപ്പതി ദേവസ്ഥാനം ചെയർമാനുമായ വൈ വി സുബ്ബറെഡ്ഡിയുടെ മതത്തെ ചൊല്ലി വീണ്ടും വിവാദം. ചെയർമാനായി നിയമിതനായപ്പോഴും സമാനമായ വിവാദം ഉയർന്നിരുന്നു. പിന്നീട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം നിഷേധിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. അന്ന് തണുത്ത വിവാദം വീണ്ടും കത്തിപ്പടരുകയാണ്.

അടുത്തിടെ. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി, അന്തരിച്ച വൈഎസ് രാജശേഖർ റെഡ്ഡിയുടെ 71ാം ജന്മദിനാഘോഷ ചടങ്ങുകളിൽ വൈവി സുബ്ബറെഡ്ഡിയും കുടുംബവും പങ്കെടുത്തിരുന്നു. ഈ പരിപാടിയിൽ സുബ്ബറെഡ്ഡിയുടെ ഭാര്യ സ്വർണലത കൈയിൽ ബൈബിൾ പിടിച്ചുനിൽക്കുന്ന ചിത്രം പുറത്തുവന്നു. ബൈബിൾ വാക്യങ്ങൾ ഉരുവിടുകയും ആന്ധ്ര മുഖ്യമന്ത്രി ജഗമോഹൻ റെഡ്ഡിയുടെ കുടുംബത്തിനൊപ്പം ക്രിസ്ത്യൻ പ്രാർത്ഥനയിൽ പങ്കുചേരുകയും ചെയ്തു.

ഇപ്പോൾ, ഈ സംഭവം ആന്ധ്രയിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. സുബ്ബറെഡ്ഡിയുടെ കുടുംബം ക്രിസ്ത്യൻ പ്രാർത്ഥനയിൽ പങ്കെടുത്തതിനെ എതിർത്ത് ജനസേന പാർട്ടി രംഗത്തെത്തി. ടിടിഡി ചെയർമാന്റെ മതത്തെ കുറിച്ചുള്ള സംശയവും രാഷ്ട്രീയ നേതാക്കൾ ഉന്നയിക്കുന്നു.

TRENDING: ‘Jio-bp’ partnership | റിലയൻസിനൊപ്പം കൈകോർത്ത് ബ്രിട്ടീഷ് പെട്രോളിയവും; 49% ഓഹരി സ്വന്തമാക്കിയത് ഒരു ബില്യൺ ഡോളറിന് [NEWS]സംസ്ഥാനത്ത് കുട്ടികളിലെ ആത്മഹത്യാനിരക്ക് കൂടുന്നു; പഠിക്കാന്‍ DGP ആര്‍. ശ്രീലേഖയുടെ നേതൃത്വത്തില്‍ സമിതി [NEWS]Covid 19 in UP| രോഗനിരക്കും മരണനിരക്കും കുറവ്; കോവിഡിനെതിരായ പോരാട്ടത്തിൽ ഉത്തർപ്രദേശിന്റെ വിജയഗാഥ [PHOTOS]

''തിരുപ്പതി ദേവസ്ഥാനം ചെയർമാന്റെ കുടുംബം ക്രിസ്ത്യൻ വിശ്വാസികളാണെന്ന് ഈ സംഭവം വീണ്ടും ഉറപ്പിക്കുകയാണ്. ഇത് കോടിക്കണക്കിന് വരുന്ന ഹിന്ദുക്കളെ മുറിവേൽപ്പിക്കുന്നതാണ്. വൈവി സുബ്ബറെഡ്ഡിയും ഭാര്യയും ഹിന്ദു മതത്തെ അപമാനിക്കുകയാണ്. ഹിന്ദു കുടുംബാംഗം എന്നതിനുപരി അവർ ടിടിഡി ചെയർമാനെ പോലെ ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്നയാളുടെ ഭാര്യയാണ്. അവർ എങ്ങനെയാണ് കൈയിൽ ബൈബിളേന്തി, പ്രാർത്ഥനാ വാക്യങ്ങൾ ഉരുവിടുന്നത്. വൈ എസ് ജഗൻ മോഹൻ റെഡ്ഡി അടിയന്തരമായി ഈ സംഭവത്തിൽ ടിടിഡി ചെയർമാനെതിരെ നടപടി സ്വീകരിക്കണം.'' ജനസേന പാർട്ടിയുടെ ഔദ്യോഗിക വക്താവായ കിരണ്‍ റോയൽ ന്യൂസ് 18നോട് പറഞ്ഞു.
Published by: Rajesh V
First published: July 10, 2020, 9:27 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading