Tumkur Road Accident: ബെംഗളൂരു- മംഗളൂരു ദേശീയ പാതയില്‍കാറുകള്‍ കൂട്ടിയിടിച്ച് 13 മരണം

Tumkur Accident Latest Updates: തുമകുരു ജില്ലയിലെ കുനിഗല്‍ എന്ന സ്ഥലത്തിന് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.

News18 Malayalam | news18-malayalam
Updated: March 6, 2020, 12:15 PM IST
Tumkur Road Accident: ബെംഗളൂരു- മംഗളൂരു ദേശീയ പാതയില്‍കാറുകള്‍ കൂട്ടിയിടിച്ച് 13 മരണം
News18
  • Share this:
മംഗളൂരു: ബെംഗളൂരു- മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തുമകുരു ജില്ലയിലെ കുനിഗല്‍ എന്ന സ്ഥലത്തിന് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.

അമിത വേഗത്തിലെത്തിയ ടവേര കാര്‍ എതിര്‍ദിശയില്‍ വരുകയായിരുന്ന ബ്രെസയിൽ ഇടിച്ചുകയറുകയായിരുന്നുവെന്നാണ്‌ വിവരം. കാറിലെ യാത്രക്കാര്‍ ഹാസനില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു ടവേര. ബെംഗളൂരുവില്‍ നിന്ന് ഹാസനിലേക്ക് വരുകയായിരുന്നു ബ്രെസ.

You may also like:അമ്മയുടെ കയ്യിലിരിക്കുന്ന ഗൗരവക്കാരൻ കുട്ടി; മലയാളികളുടെ പ്രിയ യുവ താരത്തിന്റെ കുട്ടിക്കാല ചിത്രം വൈറൽ [PHOTO]'ക്വട്ടേഷനിൽ കേരള പൊലീസിലെ രണ്ട് ഉന്നതര്‍ക്കും ബന്ധം'; രവി പൂജാരിയുടെ മൊഴി സ്ഥിരീകരിച്ച് തച്ചങ്കരി; [NEWS]തന്റെ 'ബിഗ് ബോയ്‌'ക്ക്‌ പിറന്നാൾ ആശംസയുമായി നസ്രിയ [NEWS]

ടവേരയിലുണ്ടായിരുന്ന മൂന്നുപേരും ബ്രെസയിലുണ്ടായിരുന്ന പത്ത് പേരുമാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ ബെംഗളൂരു, ഹൊസൂര്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഉള്ളവരാണ്.

പരിക്കേറ്റവരെ ബെംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
First published: March 6, 2020, 11:03 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading