• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇന്ത്യ വിദേശ ധനസഹായം സ്വീകരിക്കാത്തത് എന്തുകൊണ്ട്?


Updated: August 22, 2018, 10:33 AM IST
ഇന്ത്യ വിദേശ ധനസഹായം സ്വീകരിക്കാത്തത് എന്തുകൊണ്ട്?

Updated: August 22, 2018, 10:33 AM IST
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിന് യു.എ.ഇ പ്രഖ്യാപിച്ച 700 കോടിയുടെ ധനസഹായം സ്വീകരിക്കാന്‍ സാധിക്കില്ല. രാജ്യം കാലങ്ങളായി സ്വീകരിക്കുന്ന നയം ഇതിനു തടസമാണെന്ന് വിദേശകാര്യമന്ത്രാലയം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. അതേസമയം കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. വിദേശ സഹായം സ്വീകരിക്കുന്നതിനു തടസമായി വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടുണ് വസ്തുകള്‍ ഇങ്ങനെ:

  • 2004-ല്‍ ഉണ്ടായ സുനാമി ദുരന്തത്തില്‍ ഇന്ത്യ വിദേശസഹായം തേടിയില്ല.

  • വിദേശസഹായം ഇല്ലതെ തന്നെ ദുരന്തം കൈകാര്യം ചെയ്യാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടെന്ന് അന്നത്തെ പ്രധാനമന്ത്രിയായ മന്‍മോഹന്‍സിംഗ് പ്രഖ്യാപിച്ചു.


  • 2005-ലെ കാശ്മീര്‍ ഭൂകമ്പത്തിലും ഇന്ത്യ ഇതേ നയം സ്വീകരിച്ചു.

  • 2013 ലെ ഉത്തരാഖണ്ഡ് പ്രളയത്തിലും ഇന്ത്യ മറ്റാരുടെയും സഹായം സ്വീകരിച്ചില്ല.

  • വിദേശ സഹായം സ്വീകരിക്കുന്നതിനു പകരം മറ്റു രാജ്യങ്ങളെ സഹായിക്കുകയെന്നതാണ് ഇന്ത്യയുടെ നയം. ശ്രീലങ്കയിലും ഇന്തോനേഷ്യയിലും സുനാമി ദുരന്തമുണ്ടായപ്പോള്‍ ഇന്ത്യ സഹായമെത്തിച്ചത് ഇതിന് ഉദാഹരണമാണ്.

  • രാജ്യാന്തരശക്തിയായി വളരുന്നതിന്റെ ഭാഗമായാണ് ഇന്ത്യ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.

  • ഈ സാഹചര്യത്തില്‍ യു.എ.ഇയുടെ സഹായം സ്വീകരിക്കുന്നത് രാഷ്ട്രീയ പരാജയമായിരിക്കും.


അതേസമയം കേന്ദ്ര സര്‍ക്കാര്‍ 600 കോടി പ്രഖ്യാപിച്ചപ്പോള്‍ യു.എ.ഇ 700 കോടിയാണ് പ്രഖ്യാപിച്ചത്. ഇപ്പോഴത്തെ വിവാദത്തിന് കാരണമായതും തുകയിലെ ഈ അന്തരമാണ്. എന്നാല്‍ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. സാഹായം വാഗ്ദാനം ചെയ്ത യു.എ.ഇയിയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിട്ടുണ്ട്.

 
First published: August 22, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍