• HOME
  • »
  • NEWS
  • »
  • india
  • »
  • ചാനലുകൾ അരമണിക്കൂറെങ്കിലും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ സംപ്രേക്ഷണം ചെയ്യണമെന്ന് മാർഗരേഖ

ചാനലുകൾ അരമണിക്കൂറെങ്കിലും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ സംപ്രേക്ഷണം ചെയ്യണമെന്ന് മാർഗരേഖ

പുതിയ മാർഗരേഖ പ്രകാരം മുൻകൂട്ടി രജിസ്റ്റർ ചെയ്‌ത പരിപാടികളുടെ തത്സമയസംപ്രേഷണത്തിനു മുൻകൂർ അനുമതി ആവശ്യമില്ല

  • Share this:
    ന്യൂഡൽഹി: രാജ്യത്തെ ടെലിവിഷൻ ചാനലുകൾ ദേശീയ പ്രാധാന്യമുള്ളതും സാമൂഹ്യപ്രസക്തിയുള്ളതുമായ വിഷയങ്ങളിൽ ഒരു ദിവസം കുറഞ്ഞത് അരമണിക്കൂർ ദൈർഘ്യമുള്ള പരിപാടികൾ സംപ്രേക്ഷണം ചെയ്യണമെന്ന് കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പുതിയ മാർഗരേഖ.ടെലിവിഷൻ ചാനലുകളുടെ അപ്‌ലിങ്കിംഗ്-ഡൗൺലിങ്കിംഗ് അടക്കമുള്ള വിവിധ നടപടികൾ പരിഷ്‌കരിച്ച മാർഗരേഖ കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു. 11 വർഷത്തിന് ശേഷമാണ് ഇത്തരമൊരു പരിഷ്കരണം.

    പുതിയ മാർഗരേഖ പ്രകാരം മുൻകൂട്ടി രജിസ്റ്റർ ചെയ്‌ത പരിപാടികളുടെ തത്സമയസംപ്രേഷണത്തിനു മുൻകൂർ അനുമതി ആവശ്യമില്ല. ഇന്ത്യൻ ടെലിപോർട്ടുകൾക്കു വിദേശ ചാനലുകൾ അപ്‌ലിങ്ക് ചെയ്യാം. ഭാഷ മാറ്റൽ,എസ്.ഡി-എച്ച്.ഡി മാറ്റം എന്നിവയ്‌ക്കും മുൻകൂർ അനുമതി ആവശ്യമില്ല. സി ബാൻഡ് ഒഴികെയുള്ള ഫ്രീക്വൻസി ബാൻഡിൽ അപ്‌ലിങ്കുചെയ്യുന്ന ടിവി ചാനലുകളുടെ സിഗ്നലുകൾ എൻക്രിപ്റ്റ് ചെയ്യണം.

    Also Read-ജി20 ലോ​ഗോയിൽ താമര: രാഷ്ട്രീയമെന്ന് കോൺ​ഗ്രസ്; രാജീവ് എന്നാൽ താമരയെന്ന് ബിജെപി

    ചാനലുകളുടെ  അപ്‌ലിങ്കിംഗ്,ഡൗൺലിങ്കിംഗ്,ടെലിപോർട്ടുകൾ /ടെലിപോർട്ട് ഹബ്ബുകൾ സ്ഥാപിക്കൽ,ഡിജിറ്റൽ ഉപഗ്രഹ വാർത്താ ശേഖരണം (ഡിഎസ്എൻജി)/ ഉപഗ്രഹ വാർത്താശേഖരണം (എസ്എൻജി)/ ഇലക്ട്രോണിക്സ് വാർത്താശേഖരണ (ഇ.എൻ.ജി) സംവിധാനങ്ങൾ, വാർത്താ ഏജൻസികളുടെ അപ്‌ലിങ്കിംഗ്,തത്സമയ പരിപാടിക്കായുള്ള താത്കാലിക അപ്‌ലിങ്കിംഗ് അനുമതികളും സുഗമമാക്കി.

    മാർഗരേഖ

    • എ​​​​ൽ​​​​എ​​​​ൽ​​​​പി​​​​ക​​​​ൾ​​​​ക്ക് (ലി​​​​മി​​​​റ്റ​​​​ഡ് ല​​​​യ​​​​ബി​​​​ലി​​​​റ്റി പാ​​​​ർ​​​​ട്ണ​​​​ർ​​​​ഷി​​​​പ്പ്) ടി​​​​വി ചാ​​​​ന​​​​ൽ തു​​​​ട​​​​ങ്ങാ​​​​ൻ അ​​​​നു​​​​മ​​​​തി കൊ​​​​ടു​​​​ക്കും.

    • ക​​​​മ്പനീസ് ആ​​​​ക്ട്/ ലി​​​​മി​​​​റ്റ​​​​ഡ് ല​​​​യ​​​​ബി​​​​ലി​​​​റ്റി ആ​​​​ക്ട് പ്ര​​​​കാ​​​​രം ടി​​​​വി ചാ​​​​ന​​​​ൽ/​​​​ടെ​​​​ലി​​​​പോ​​​​ർ​​​​ട്ട് എ​​​​ന്നി​​​​വ​​​​യ്ക്കു മ​​​​റ്റൊ​​​​രു ക​​​​ന്പ​​​​നി/​​​​എ​​​​ൽ​​​​എ​​​​ൽ​​​​പി എ​​​​ന്നി​​​​വ​​​​യ്ക്കു കൈ​​​​മാ​​​​റാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത വി​​​​ശാ​​​​ല​​​​മാ​​​​ക്കി.

    • രണ്ടു ഡയറക്‌ടർമാരുള്ള കമ്പനികൾക്ക് അടിയന്തരസാഹചര്യത്തിൽ വ്യാവസായിക തീരുമാനങ്ങൾ എടുക്കാൻ സുരക്ഷാ അനുമതിക്കു വിധേയമായി ഒരാളെ മാറ്റാം.

    • വാ​​​​ർ​​​​ത്താ​​​​ശേ​​​​ഖ​​​​ര​​​​ണ​​​​ത്തി​​​​നു ഡി.എസ്.എൻ.ജി ഒഴിക യുള്ള ഒപ്റ്റിക് ഫൈബർ,ബാഗ് ബാക്ക്,മൊബൈൽ തുടങ്ങിയ ഇ​​​​ല​​​​ക്‌​​ട്രോ​​ണി​​​​ക് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ പ്ര​​​​ത്യേ​​​​ക അ​​​​നു​​​​മ​​​​തി  വേ​​​​ണ്ട

    • വാർത്താ ഏജൻസികൾക്കുള്ള ലൈസൻസ് കാലാവധി അഞ്ചുവർഷം

    • ഒന്നിലധികം ടെലിപോർട്ടുകൾ/ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ചാനൽ അപ്‌ലിങ്ക് ചെയ്യാം

    • ടിവി ചാനൽ/ടെലിപോർട്ട് കൈമാറ്റത്തിനുള്ള വ്യവസ്ഥകൾ ഉദാരമാക്കി.

    • ഇ​​​​ന്ത്യ​​​​ൻ ടെ​​​​ലി​​​​പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ​​​​ക്കു വി​​​​ദേ​​​​ശ ചാ​​​​ന​​​​ലു​​​​ക​​​​ൾ അ​​​പ്‌​​​ലി​​​​ങ്ക് ചെ​​​​യ്യാം.

    • പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​ടെ ത​​​​ത്‌​​​സ​​​​മ​​​​യ സം​​​​പ്രേ​​​​ഷ​​​​ണ​​​​ത്തി​​​​നു മു​​​​ൻ​​​​കൂ​​​​ർ അ​​​​നു​​​​മ​​​​തി വേ​​​​ണ്ട. മു​​​​ൻ​​​​കൂ​​​​ർ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നോ, അ​​​​റി​​​​യി​​​​പ്പോ മ​​​​തി​​​​യാ​​​​കും

    • ചാ​​​​ന​​​​ലി​​​​ന് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്പോ​​​​ൾ സെ​​​​ക്യൂ​​​​രി​​​​റ്റി നി​​​​ക്ഷേ​​​​പം നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കി. കു​​​​ടി​​​​ശി​​​ക ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണി​​​​ത്

    • ചാ​​​​ന​​​​ലി​​​​ന്‍റെ ഭാ​​​​ഷ മാ​​​​റ്റാ​​​​നും ഹൈ ​​​​ഡെ​​​​ഫ​​​​നി​​​​ഷ​​​​നിലേ​​​​ക്കു മാ​​​​റ്റാ​​​​നും മു​​​​ൻ​​​​കൂ​​​​ർ അ​​​​നു​​​​മ​​​​തി ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല

    Published by:Chandrakanth Viswanath
    First published: