നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • CJI NV Ramana | ചാനൽ ചർച്ചകൾ കൂടുതൽ മലിനീകരണം സൃഷ്ടിക്കുന്നു, എല്ലാവർക്കും തങ്ങളുടേതായ അജണ്ടയുണ്ട്: ചീഫ് ജസ്റ്റിസ് എൻ വി രമണ

    CJI NV Ramana | ചാനൽ ചർച്ചകൾ കൂടുതൽ മലിനീകരണം സൃഷ്ടിക്കുന്നു, എല്ലാവർക്കും തങ്ങളുടേതായ അജണ്ടയുണ്ട്: ചീഫ് ജസ്റ്റിസ് എൻ വി രമണ

    കോടതിയിൽ പറയുന്ന പ്രസ്താവനകൾ സന്ദർഭത്തിന് യോജിക്കാത്ത തരത്തിൽ പ്രത്യേക അജണ്ടകളോടെയാണ് ചാനലുകൾ പുറത്തു വിടുന്നതെന്നും രമണ പറഞ്ഞു

    • Share this:
      ഡൽഹിയിൽ വായുമലിനീകരണവുമായി (Delhi Air Pollution) ബന്ധപ്പെട്ട കേസിന്റെ വാദം കേൾക്കുന്നതിനിടെ ടിവി ചാനൽ ചർച്ചകളെ വിമർശിച്ച് സുപ്രീം കോടതി (Supreme Court)ചീഫ് ജസ്റ്റിസ് എൻ വി രമണ (NV Ramana). കോടതിയിൽ പറയുന്ന പ്രസ്താവനകൾ സന്ദർഭത്തിന് യോജിക്കാത്ത തരത്തിൽ പ്രത്യേക അജണ്ടകളോടെയാണ് ചാനലുകൾ പുറത്തു വിടുന്നതെന്നും രമണ പറഞ്ഞു.

      ടിവി ചർച്ചകൾ "കൂടുതൽ മലിനീകരണം" ഉണ്ടാക്കുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞു. "ടിവിയിലെ സംവാദങ്ങൾ കൂടുതൽ മലിനീകരണം സൃഷ്ടിക്കുന്നു. അവർക്ക് മനസ്സിലാകുന്നില്ല അവർ നടത്തുന്ന പ്രസ്താവനകൾ സന്ദർഭോചിതമല്ലെന്ന്. ഓരോരുത്തർക്കും അവരവരുടെതായ അജണ്ടകളുണ്ട്" ചീഫ് ജസ്റ്റിസ് പറഞ്ഞു.

      ഡൽഹിയിലെ വായു മലിനീകരണത്തിൽ കർഷകർ വൈക്കോൽ കത്തിക്കുന്നതിന്റെ പങ്ക് സംബന്ധിച്ച വാദത്തിനിടെയാണ് ചീഫ് ജസ്റ്റിസ് ഈ പരാമർശം നടത്തിയത്.

      കോടതി നടപടികൾ ആരംഭിച്ചപ്പോൾ ഇന്ത്യയുടെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഒരു പരാതി ഉന്നയിച്ചു. വൈക്കോൽ കത്തിക്കുന്നത് മൂലമുള്ള മലിനീകരണത്തിന്റെ കാര്യത്തിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന തരത്തിൽ തനിക്കെതിരെ നിരുത്തരവാദപരവും മോശവുമായ ചില പ്രസ്താവനകൾ ടെലിവിഷൻ മാധ്യമങ്ങൾ നടത്തുന്നുണ്ടെന്നാണ്" മേത്ത കോടതിയെ അറിയിച്ചത്.

      എന്നാൽ ഇക്കാര്യത്തിൽ എസ്ജി കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ആ ദിവസം, വൈക്കോൽ കത്തിക്കുന്നത് മൂലമുള്ള മലിനീകരണത്തിന്റെ കണക്കുകളിൽ ഞാൻ 4% എന്ന് ചൂണ്ടിക്കാണിച്ചപ്പോൾ സത്യവാങ്മൂലത്തിന്റെ അനുബന്ധത്തിൽ നിന്ന് ഇത് 35% ആണെന്ന് വികാസ് സിംഗ് ചൂണ്ടിക്കാട്ടി. കോടതി തെറ്റിദ്ധരിക്കപ്പെട്ടിട്ടില്ലെന്ന് " ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

      നിങ്ങൾ ഒരു പ്രധാന പദവി വഹിക്കുമ്പോൾ ഇത്തരത്തിലുള്ള വിമർശനം നിങ്ങൾക്ക് നേരിടേണ്ടി വരുമെന്ന് ഞാൻ ആവർത്തിച്ച് പറയേണ്ടതില്ലെന്നും", ചീഫ് ജസ്റ്റിസ് തുഷാർ മേത്തയോട് പറഞ്ഞു.

      ഒരു നിയമ ഉദ്യോഗസ്ഥനെന്ന നിലയിൽ, എനിക്ക് മാധ്യമങ്ങളെ കാണാൻ സാധിക്കില്ല. കോടതിയാണ് തനിയ്ക്ക് കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ട ഏക വേദി, ” എന്നും സോളിസിറ്റർ ജനറൽ കൂട്ടിച്ചേർത്തു.

      വൈക്കോൽ കത്തിക്കുന്നത് 10 ശതമാനത്തിൽ താഴെ മാത്രമാണെന്ന് സോളിസിറ്റർ ജനറൽ കഴിഞ്ഞ ദിവസം വാക്കാലുള്ള പ്രസ്താവന നടത്തിയതായി ഹർജിക്കാരനായ ആദിത്യ ദുബെയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് വാദിച്ചു.

      സഫർ നടത്തിയ പഠനം അനുസരിച്ച് മലിനീകരണത്തിൽ 36% വരെ വൈക്കോൽ കത്തിക്കുന്നതിന്റെ സംഭാവനയാണെന്ന് ഡൽഹി സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ. അഭിഷേക് മനു സിംഗ്വി ചൂണ്ടിക്കാട്ടി. എന്നാൽ ഈ കണക്കുകൾ കോടതിക്കു പ്രധാനമല്ലെന്നും മലിനീകരണം കുറയ്ക്കുന്നതിനാണ് പ്രധാന പരിഗണനയെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു.
      Published by:Karthika M
      First published:
      )}