ഇന്റർഫേസ് /വാർത്ത /India / COVID 19 | പ്രശസ്ത മാധ്യമപ്രവർത്തകൻ രോഹിത് സർദാന കോവിഡ് ബാധിച്ച് മരിച്ചു

COVID 19 | പ്രശസ്ത മാധ്യമപ്രവർത്തകൻ രോഹിത് സർദാന കോവിഡ് ബാധിച്ച് മരിച്ചു

rohit sardana

rohit sardana

ഇന്ത്യയിലെ ടിവി ന്യൂസ് ജേണലിസത്തിന്റെ ഏറ്റവും പ്രശസ്തമായ മുഖങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

ന്യൂഡൽഹി: പ്രശസ്ത ടെലിവിഷൻ മാധ്യമപ്രവർത്തകൻ രോഹിത് സർദാന കോവിഡ് ബാധിച്ച് മരിച്ചു. സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധിർ ചൗധരിയാണ് രോഹിതിന്റെ മരണം ട്വിറ്ററിലൂടെ അറിയിച്ചത്.

ദീർഘകാലമായി സീ മീഡിയയിൽ ജോലി ചെയ്തു വരികയായിരുന്നു രോഹിത് സർദാന. അദ്ദേഹത്തിന്റെ മരണം മാധ്യമലോകത്തിനാകെ കടുത്ത ആഘാതമായി.

Rohit Sardana left us too soon. Full of energy, passionate about India’s progress and a kind hearted soul, Rohit will be...

Posted by Narendra Modi on Friday, 30 April 2021

സീ ന്യൂസിൽ ഇന്ത്യയിലെ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചർച്ചാ പരിപാടിയായ 'ടാൽ തോക് കെ' എന്ന ജനപ്രിയ പരിപാടിയുടെ അവതാരകൻ ആയിരുന്നു അദ്ദേഹം.

अब से थोड़ी पहले @capt_ivane का फ़ोन आया।उसने जो कहा सुनकर मेरे हाथ काँपने लगे।हमारे मित्र और सहयोगी रोहित सरदाना की मृत्यु की ख़बर थी।ये वाइरस हमारे इतने क़रीब से किसी को उठा ले जाएगा ये कल्पना नहीं की थी।इसके लिए मैं तैयार नहीं था।ये भगवान की नाइंसाफ़ी है..

ആജ് തക്കിൽ ചേരുന്നതിനായി 2017ൽ സീ ന്യൂസിൽ നിന്ന് പുറത്തുപോയ സർദാന, അതിനുശേഷം 'ദംഗൽ' എന്ന സംവാദ പരിപാടി അവതരിപ്പിച്ചിരുന്നു.

2018ൽ ഗണേഷ് വിദ്യാർത്തി പുരാസ്‌കർ അവാർഡിന് അദ്ദേഹം അർഹനായി. ഇന്ത്യയിലെ ടിവി ന്യൂസ് ജേണലിസത്തിന്റെ ഏറ്റവും പ്രശസ്തമായ മുഖങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം.

അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 3,86,452 ആണ്. ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് 3498 പേരാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,87,62,976 ആയി. മരണസംഖ്യ 2,08,330 ആണ്. ആക്ടീവ് കേസുകളുടെ എണ്ണം 31,70,228 ആണ്. 1,53,84,418 ഇതുവരെ രോഗമുക്തരായി. 15,22,45,179 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചു.

'പ്രിയപ്പെട്ട ആനന്ദിന്റെ വിയോഗം കേട്ട് ഞെട്ടിപ്പോയി' - ആനന്ദിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രിയദർശൻ

ഇന്ത്യയിൽ കോവിഡ് മഹാമാരി റിപ്പോർട്ട് ചെയ്തതിന് ശേഷം ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നത് ഇന്നലെയാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തത്. 66,159 പേർ. മഹാരാഷ്ട്ര കഴിഞ്ഞാൽ കേരളമാണ് രണ്ടാമതുള്ളത്. കേരളത്തിൽ ഇന്നലെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 38,607 ആണ്. ഉത്തർപ്രദേശ്- 35,104, കർണാടക-35,024, ഡൽഹി- 24, 235 എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ കോവിഡ് കേസുകൾ.

സ്വവർഗ ദമ്പതികളുടെ കേസിൽ വിധി പറയുന്നതിന് മുമ്പ് മനഃശാസ്ത്രജ്ഞയുടെ സഹായം തേടി മദ്രാസ് ഹൈക്കോടതി ജഡ്ജി

കോവിഡ് ബാധിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോവിഡ് മുക്തനായി. ഏപ്രിൽ 14 നാണ് യോഗി ആദിത്യനാഥിന് കോവിഡ് സ്ഥിരീകരിച്ചത്.

കേരളത്തില്‍ ഇന്നലെ 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കേരളത്തിൽ 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് സൗജന്യമായി നല്‍കും. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. പുതിയ ഉത്തരവോടെ സംസ്ഥാനത്ത് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി ലഭിക്കും. മെയ് ഒന്നു മുതലാണ് 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. ബുധനാഴ്ച മുതല്‍ വാക്‌സിനേഷന്‍ രജസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു.

First published:

Tags: Covid, Covid 19, Covid death, COVID second wave, Journalist