• HOME
  • »
  • NEWS
  • »
  • india
  • »
  • SHOCKING| റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചു; മാധ്യമപ്രവർത്തകനും കുടുംബാംഗങ്ങളും മരിച്ചു

SHOCKING| റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചു; മാധ്യമപ്രവർത്തകനും കുടുംബാംഗങ്ങളും മരിച്ചു

ചെന്നൈ ഈസ്റ്റ് താമ്പരത്തിലാണ് സംഭവം

crime scene

crime scene

  • News18
  • Last Updated :
  • Share this:
    ചെന്നൈ: തമിഴ്‌നാട്ടില്‍ മാധ്യമപ്രവർത്തകനെയും ഭാര്യയെയും അമ്മയെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സേലയ്യൂർ ഈസ്റ്റ് താമ്പരത്തിലാണ് സംഭവം. റഫ്രിജറേറ്ററിൽ നിന്നുള്ള വാതകചോര്‍ച്ചയാകാം മരണകാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച നിലയിലായിരുന്നു.

    'ജെ ന്യൂസ്' റിപ്പോര്‍ട്ടറായ പ്രസന്ന(35), ഭാര്യ അര്‍ച്ചന(32), അമ്മ രേവതി (59) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് പത്ത് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നും ആരും പുറത്തുവരാത്തത് ശ്രദ്ധിച്ച അയല്‍വാസി വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് മൃതദേഹങ്ങളും വീടിന്റെ വ്യത്യസ്ത ഭാഗങ്ങളിലായിരുന്നു കാണപ്പെട്ടത്. സാധന സാമഗ്രികൾ ചിന്നിചിതറിയ നിലയിലായിരുന്നു.

    First published: